x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മ​ത എം​പി​മാ​രെ വി​ല​ക്ക​ണ​മെ​ന്ന് തൃ​ണ​മൂ​ല്‍

വെബ്ഡെസ്ക്
Published: November 30, 2026 02:55 AM IST | Updated: November 30, 2026 03:01 AM IST

അ​ഭി​ഷേ​ക് ബാ​ന​ര്‍ജി എംപി

ന്യൂ​ഡ​ല്‍ഹി: നാ​ഷ​ണ​ലി​സ്റ്റ് സി​റ്റി​സ​ണ്‍സ് പാ​ര്‍ട്ടി ഓ​ഫ് ഇ​ന്ത്യ​യി​ല്‍ (എ​ന്‍സി​പി​ഐ) ല​യി​ക്കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന 20 വി​മ​ത എം​പി​മാ​രെ പ്ര​ത്യേ​ക പാ​ര്‍ല​മെ​ന്‍റ് സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ വോ​ട്ടു​ ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്ന് തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സ് (ടി​എം​സി). ഇ​തു സം​ബ​ന്ധി​ച്ച് തൃ​ണ​മൂ​ല്‍ എം​പി അ​ഭി​ഷേ​ക് ബാ​ന​ര്‍ജി ലോ​ക്‌​സ​ഭാ സ്പീ​ക്ക​ര്‍ ഓം ​ബി​ര്‍ള​യ്ക്ക് ക​ത്ത​യ​ച്ചു.

ടി​എം​സി​യി​ല്‍നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഈ ​എം​പി​മാ​രെ, അ​വ​ര്‍ക്കെ​തി​രേ സ​മ​ര്‍പ്പി​ച്ച അ​യോ​ഗ്യ​താ ഹ​ര്‍ജി​ക​ളി​ല്‍ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തു​വ​രെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ല്‍ വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​ണ് ബാ​ന​ര്‍ജി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഹ​ര്‍ജി​ക​ള്‍ തീ​ര്‍പ്പാ​ക്കു​ന്ന​തി​ന് മു​മ്പ് എം​പി​മാ​രെ വോ​ട്ട് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​ത് നി​ര്‍ദി​ഷ്ട ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്ലി​ന്‍റെ ഫ​ല​ത്തെ ബാ​ധി​ക്കു​മെ​ന്ന് ബാ​ന​ര്‍ജി മു​ന്ന​റി​യി​പ്പ് ന​ല്‍കി.

Tags : Ban TMC NCPI Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Abhishek Banerjee MP

Recent News

Corehub Up