എം.കെ. സ്റ്റാലിൻ
ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനം തമിഴ്നാടിന്റെയും ജനങ്ങളുടെയും ക്ഷേമത്തെ മുൻനിർത്തിയാണെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ.
ചരിത്രം തങ്ങളെ കട്ടബൊമ്മന്മാരായി വിലയിരുത്തുമെന്നും സ്റ്റാലിൻ പറഞ്ഞു. ബ്രിട്ടീഷുകാരെ ധീരമായി ചെറുത്ത തമിഴ് രാജാവായിരുന്നു വീരപാണ്ഡ്യ കട്ടബൊമ്മൻ.
അദ്ദേഹത്തെ പിന്നീട് ബ്രിട്ടീഷുകാർ പിടികൂടി തൂക്കിലേറ്റുകയായിരുന്നു. ചരിത്രം തങ്ങളെ എട്ടപ്പന്മാരായല്ല (ഒറ്റുകാർ) കട്ടബൊമ്മന്മാരായാകും വിലയിരുത്തുകയെന്ന് ഉറപ്പുണ്ട്-സ്റ്റാലിൻ എക്സിൽ കുറിച്ചു.
അതേസമയം, സ്റ്റാലിനെ അനുനയിപ്പിക്കാൻ അദ്ദേഹത്തെ സഹോദരനെന്നു സംബോധന ചെയ്തു രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരുന്നു.
ദേശീയ താത്പര്യത്തിനായും തമിഴ്നാടിന്റെ താത്പര്യത്തിനായും ഭരണഘടനയെ സംരക്ഷിക്കുന്നതിനായും ഈ ബില്ലിനെ പരാജയപ്പെടുത്തണമെന്ന് രാഹുൽ പറഞ്ഞു. ഇതിന് മറുപടിയായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
Tags : Stalin Constituency Delimitation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash