x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിപ്പ് നല്‍കി ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: November 30, 2026 03:13 AM IST | Updated: November 30, 2026 03:13 AM IST

പാർലമെന്‍റ് (ഫയൽ ചിത്രം)

ന്യൂ​ഡ​ല്‍ഹി: ലോ​ക്സ​ഭ​യി​ല്‍ ച​ര്‍ച്ച​യ്ക്കും വോ​ട്ടെ​ടു​പ്പി​നു​മാ​യി പ​രി​ഗ​ണി​ക്കു​ന്ന മൂ​ന്ന് സു​പ്ര​ധാ​ന ബി​ല്ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഭ​ര​ണ, പ്ര​തി​പ​ക്ഷ പാ​ര്‍ട്ടി​ക​ള്‍ ത​ങ്ങ​ളു​ടെ അം​ഗ​ങ്ങ​ള്‍ക്ക് വി​പ്പ് ന​ല്‍കി.

ഭ​ര​ണ​ഘ​ട​ന​യു​ടെ 131-ാം ഭേ​ദ​ഗ​തി ബി​ല്‍ 2026, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ നി​യ​മ (ര​ണ്ടാം ഭേ​ദ​ഗ​തി) ബി​ല്‍ 2026, മ​ണ്ഡ​ല പു​ന​ര്‍നി​ര്‍ണ​യ (ര​ണ്ടാം) ബി​ല്‍ എ​ന്നി​വ​യാ​ണ് പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്. കോ​ണ്‍ഗ്ര​സ് ലോ​ക്സ​ഭാം​ഗ​ങ്ങ​ള്‍ക്ക് മൂ​ന്നു വ​രി വി​പ്പ് ന​ല്‍കി​യ​താ​യി കോ​ണ്‍ഗ്ര​സ് ലോ​ക്സ​ഭാ ചീ​ഫ് വി​പ്പ് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ഇ​ന്ന​ലെ അ​റി​യി​ച്ചു.

ഇ​ന്നുമു​ത​ല്‍ നാ​ല് ദി​വ​സ​ത്തേ​ക്ക് എ​ല്ലാ ലോ​ക്സ​ഭാം​ഗ​ങ്ങ​ളും സ​ഭ​യി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് നി​ര്‍ദേ​ശി​ച്ച് ബി​ജെ​പി​യും വി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. സ​മാ​ജ്‌​വാ​ദി പാ​ര്‍ട്ടി​യും (എ​സ്പി) മൂ​ന്നു വ​രി വി​പ്പ് പു​റ​പ്പെ​ടു​വി​ച്ചു.

എ​ല്ലാ ലോ​ക്സ​ഭാം​ഗ​ങ്ങ​ളും സ​ഭ​യി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്നും കേ​ന്ദ്ര​ത്തി​ന്‍റെ ബി​ല്ലു​ക​ള്‍ക്കെ​തി​രേ വോ​ട്ട് ചെ​യ്യ​ണ​മെ​ന്നും കാ​ണി​ച്ച് ന​വം​ബ​ര്‍ 28ന് ​എം​പി​യും ചീ​ഫ് വി​പ്പു​മാ​യ ധ​ര്‍മേ​ന്ദ്ര യാ​ദ​വാ​ണ് നി​ര്‍ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്.

ഡി​എം​കെ, ഓ​ള്‍ ഇ​ന്ത്യ തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സ് (എ​ഐ​ടി​സി), നാ​ഷ​ണ​ലി​സ്റ്റ് കോ​ണ്‍ഗ്ര​സ് പാ​ര്‍ട്ടി-​ശ​ര​ത്ച​ന്ദ്ര പ​വാ​ര്‍ (എ​ന്‍സി​പി-​എ​സ്പി) തു​ട​ങ്ങി​യ പാ​ര്‍ട്ടി​ക​ളും വി​പ്പ് ന​ല്‍കി​യി​ട്ടു​ണ്ട്.

മൂ​ന്ന് ബി​ല്ലു​ക​ളും നി​ര്‍ണാ​യ​ക​മാ​യ​തി​നാ​ല്‍ ഭ​ര​ണ-​പ്ര​തി​പ​ക്ഷ പാ​ര്‍ട്ടി​ക​ള്‍ ത​ങ്ങ​ളു​ടെ എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​വും പാ​ര്‍ല​മെ​ന്‍റ​റി ഐ​ക്യ​വും ഉ​റ​പ്പാ​ക്കാ​നു​ള്ള ക​ഠി​നശ്ര​മ​ത്തി​ലാ​ണ്.

Tags : whip opposition parties Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Parliament

Recent News

Corehub Up