പ്രതീകാത്മക ചിത്രം
ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് എഎപി എംഎൽഎ ചരൺജിത് സിംഗ് അകാലി ദളിൽ ചേർന്നു.
ചംകൗർ സാഹിബ് മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. പാർട്ടി വിട്ട നാലാമത്തെ എഎപി എംഎൽഎയാണ് ചരൺജീത്. മുന്പ് മൂന്ന് എഎപി എംഎൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു.
2022ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ പരാജയപ്പെടുത്തിയതിലൂടെ ശ്രദ്ധേയനായ ആളാണ് ചരൺജിത് സിംഗ്.
Tags : Charanjit Singh MLA Akali Dal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash National Politics