x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്വ​​ന്‍റി20​​യി​​ൽ ഇം​​ഗ്ല​​ണ്ടി​​ന് ജ​​യം

വെബ്ഡെസ്ക്
Published: November 30, 2026 03:31 AM IST | Updated: November 30, 2026 03:31 AM IST

ഇംഗ്ലണ്ട് x ഓസ്ട്രേലിയ നാലാം ട്വന്‍റി20 മത്സരത്തിൽ ഓസ്ട്രേലിയയുടെ ജോയൽ ഡേവിസിന്റെ വിക്കറ്റ് തെറിപ്പിച്ച ഇംഗ്ലണ്ടിന്‍റെ ഹെൻറി ക്രോകോംബ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്നു.

സി​​ഡ്നി: ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ നാ​​ലാം ട്വ​​ന്‍റി20​​യി​​ൽ ഇം​​ഗ്ല​​ണ്ടി​​ന് ഏ​​ഴ് റണ്‍സ്‌ ജ​​യം. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ഇം​​ഗ്ല​​ണ്ട് 20 ഓ​​വ​​റി​​ൽ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 181 റ​​ണ്‍​സ് നേ​​ടി.

മ​​റു​​പ​​ടി ബാറ്റിംഗിൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 174 റ​​ണ്‍​സ് നേ​​ടാ​​നോ സാ​​ധി​​ച്ചു​​ള്ളൂ. ജ​​യ​​ത്തോ​​ടെ ഇം​​ഗ്ല​​ണ്ട് 3-1ന് ​​പ​​ര​​ന്പ​​ര​​യും സ്വ​​ന്ത​​മാ​​ക്കി.

ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​ന്‍റെ തു​ട​ക്കം. ഫി​ൽ സോ​ൾ​ട്ട് (7), അ​നൗ​റി​ൻ ഡൊ​ണാ​ൾ​ഡ് (7) ഓ​പ്പ​ണിം​ഗ് സ​ഖ്യ​ത്തി​ന്‍റെ തു​ട​ക്കം ത​ന്നെ പ​ത​റി​യ​താ​യി​രു​ന്നു. പി​ന്നാ​ലെ വ​ന്ന ഹാ​രി ബ്രൂ​ക്ക് (9), ടോം ​ബാ​ന്‍റ​ൻ (3) എ​ന്നി​വ​രും പി​ടി​ച്ചു​നി​ന്നി​ല്ല. ജോ​ർ​ദാ​ൻ കോ​സ് (23), ജ​യിം​സ് കോ​ൾ​സ് (33) സ്കോ​ർ ഉയര്‍ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഓ​സീ​സ് പി​ടി​ച്ചു​കെ​ട്ടി.

76ന് ​​അ​​ഞ്ച് എ​​ന്ന നി​​ല​​യി​​ൽ ത​​ക​​ർ​​ന്ന ഇം​​ഗ്ല​​ണ്ടി​​നെ വാ​​ല​​റ്റ​​മാ​​ണ് ര​​ക്ഷി​​ച്ച​​ത്. സാം ​​ക​​റ​​ണ്‍ 50 ആ​​ണ് ടോ​​പ് സ്കോ​​റ​​ർ. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കുവേ​​ണ്ടി മി​​ച്ച​​ൽ മാ​​ർ​​ഷ് (119) സെ​​ഞ്ചു​​റി നേ​​ടി​​യെ​​ങ്കി​​ലും ഒ​​റ്റ​​യാ​​ൾ പോ​​രാ​​ട്ട​​മാ​​യി മാ​​റി.

Tags : England win T20 Cricket Australia Sports

Recent News

Corehub Up