ഫൈനലിൽ മത്സരിക്കുന്ന തൻവി ശർമ.
ലക്നോ: സയ്യിദ് മോദി ഇന്റർനാഷണൽ ബാഡ്മിന്റണിൽ ഇന്ത്യക്ക് വലിയ നിരാശയുടെ ദിനം.
വനിതാ സിംഗിൾസ്, ഡബിൾസ് ഫൈനലിൽ മാറ്റുരച്ച ഇന്ത്യൻ താരങ്ങൾ പരാജയപ്പെട്ടു. വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ രണ്ടാം സീഡ് തൻവി ശർമ തായ്ലന്‍ഡിന്റെ നാലാം സീഡ് സുപാനിദ കാറ്റെതോങ്ങിനോടാണ് പരാജയപ്പെട്ടത്.
17കാരിയായ ഇന്ത്യൻ താരം ആദ്യ സെറ്റ് നേടിയ ശേഷമാണ് പരാജയപ്പെട്ടത്. സ്കോർ: 21-11, 12-21, 15-21. ഈ വർഷം നേരത്തേ തായ്പേയ് ഓപ്പണ്‍ കിരീടം നേടിയതിന് പിന്നാലെ 2026ൽ തൻവി എത്തുന്ന രണ്ടാമത്തെ ‘സൂപ്പർ 300’ ഫൈനലായിരുന്നു ഇത്.
ഡബിൾസിൽ ഹാട്രിക് നഷ്ടം
ഇന്തോനേഷ്യയിൽനിന്നുള്ള നാലാം സീഡ് ജോഡികളായ ഇസ്യാന മെയ്ഡ- റിൻജാനി നാസ്റ്റിൻ സഖ്യത്തോട് പരാജയപ്പെട്ടതോടെ തുടർച്ചയായി മൂന്നാം കിരീടമെന്ന നേട്ടം ഇന്ത്യയുടെ ഒന്നാം സീഡ് താരങ്ങളായ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യത്തിന് നഷ്ടമായി. 79 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ 24-22, 12-21, 19-21 സ്കോറിനായിരുന്നു പരാജയം. കഴിഞ്ഞ രണ്ട് സീസണിലും ഇന്ത്യൻ ജോഡി വനിതാ ഡബിൾസ് കിരീടം നേടിയിരുന്നു.
Tags : Syed Modi International Badminton India Sports womens Singles Dubles