x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ സ​ഖ്യം ചെ​ന്നൈ​യി​ൽ; ജെ​എം​എം എ​ൻ​ഡി​എ​യി​ലേ​യ്ക്ക്?

വെബ് ഡെസ്ക്
Published: November 29, 2026 04:24 PM IST | Updated: November 29, 2026 06:15 PM IST

ഇന്ത്യ സഖ്യ നേതാക്കൾ ചെന്നൈയിൽ; ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ

ന്യൂ​ഡ​ൽ​ഹി: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​ൽ ഡി​എം​കെ​യ്ക്കും എ​ൻ​സി​പി​ക്കും പി​ന്നാ​ലെ ഇ​ന്ത്യ സ​ഖ്യ​ത്തി​ലെ ജാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച്ച (ജെ​എം​എം) യും ​മ​റു​ക​ണ്ടം ചാ​ടു​മെ​ന്ന് സൂ​ച​ന. ബി​ല്ലി​നെ എ​തി​ർ​ക്ക​ണോ​യെ​ന്ന് തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് പാ​ർ​ട്ടി എം​പി ന​ളി​ൻ സോ​റ​ൻ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ പ​റ​യു​ന്ന​ത് കേ​ൾ​ക്കും. ഇ​തു​വ​രെ നി​ർ​ദേ​ശ​മൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ന​ളി​ൻ സോ​റ​ൻ, ബി​ല്ല് വ​ര​ട്ടെ​യെ​ന്നും അ​പ്പോ​ൾ നോ​ക്കാ​മെ​ന്നും അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച ന​ട​ന്ന ഇ​ന്ത്യ സ​ഖ്യ യോ​ഗ​ത്തി​ൽ ജെ​എം​എം പ്ര​തി​നി​ധി ഓ​ൺ​ലൈ​നാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു. രാ​ജ്യ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലു​മാ​യി ജെ​എം​എ​മ്മി​ന് മൂ​ന്ന് എം​പി​മാ​ർ വീ​ത​മാ​ണ് ഉ​ള്ള​ത്.

അ​തേ​സ​മ​യം മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച ഡി​എം​കെ​യെ അ​നു​ന​യി​പ്പി​ക്കാ​ൻ ഇ​ന്ത്യ സ​ഖ്യ നേ​താ​ക്ക​ൾ ചെ​ന്നൈ​യി​ലെ​ത്തി. സോ​ണി​യ ഗാ​ന്ധി, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി, മ​മ​ത ബാ​ന​ർ​ജി, എം.​എ. ബേ​ബി തു​ട​ങ്ങി​യ​വ​രാ​ണ് ചെ​ന്നൈ​യി​ൽ എ​ത്തി​യ​ത്.

ചെ​ന്നൈ​യി​ലെ ഹോ​ട്ട​ലി​ൽ തു​ട​രു​ന്ന നേ​താ​ക്ക​ൾ, വൈ​കു​ന്നേ​രം അ​ൽ​പ​സ​മ​യ​ത്തി​ന​കം ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കാ​നു​ള്ള തീ​രു​മാ​നം തി​രു​ത്ത​ണ​മെ​ന്നും ഇ​ന്ത്യാ സ​ഖ്യ​ത്തി​നൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്നു​മാ​കും നേ​താ​ക്ക​ൾ സ്റ്റാ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക.

ഇ​ന്ത്യ സ​ഖ്യ നേ​താ​വാ​യ അ​ഖി​ലേ​ഷ് യാ​ദ​വ് സ്റ്റാ​ലി​നു​മാ​യി സം​സാ​രി​ച്ചെ​ങ്കി​ലും നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന സൂ​ച​ന​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച പോ​സ്റ്റ് സൂ​ചി​പ്പി​ക്കു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പോ​സ്റ്റി​ന് 'സ​ഹോ​ദ​ര​ൻ' എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് മ​റു​പ​ടി ന​ൽ​കി​യ സ്റ്റാ​ലി​ൻ, ത​മി​ഴ്നാ​ടി​ന്‍റെ താ​ൽ​പ​ര്യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്ന് സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.

ത​ങ്ങ​ൾ വ​ഞ്ച​ക​ര​ല്ലെ​ന്ന് തി​രി​ച്ച​റി​യു​മെ​ന്നും സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സ്റ്റാ​ലി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മും​ബൈ​യി​ൽ എ​ത്തി ശ​ര​ദ് പ​വാ​റി​നെ കാ​ണു​ന്ന നേ​താ​ക്ക​ൾ ബി​ല്ലി​നെ എ​തി​ർ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മു​ന്നോ​ട്ടു​വെ​ക്കും.

Tags : delimitation bill India Alliance leaders chennai Dmk MK Stalin JMM

Recent News

Corehub Up