x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ഗ്ര​സ് ഗോ ​ബാ​ക്ക്; സ്റ്റാ​ലി​ന്‍റെ വ​സ​തി​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: November 29, 2026 05:15 PM IST | Updated: November 29, 2026 05:21 PM IST

എം.​കെ.​സ്റ്റാ​ലി​ന്‍റെ വീടിനു മുന്നിൽ നടന്ന പ്രതിഷേധം

ചെ​ന്നൈ: ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ.​സ്റ്റാ​ലി​നെ കാ​ണാ​ൻ ഇ​ന്ത്യ സ​ഖ്യ​നേ​താ​ക്ക​ൾ വ​രു​ന്ന​തി​നു മു​മ്പ് സ്റ്റാ​ലി​ന്‍റെ വീ​ടി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം. ഇ​ന്ത്യ സ​ഖ്യ​ത്തി​ലെ പ്ര​മു​ഖ നേ​താ​ക്ക​ൾ സ്റ്റാ​ലി​നെ സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ​യാ​ണ് ഗോ ​ബാ​ക്ക് കോ​ൺ​ഗ്ര​സ് മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യു​ള്ള പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കാ​നു​ള്ള ഡി​എം​കെ​യു​ടെ തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് പി​ന്മാ​റാ​ൻ സ്റ്റാ​ലി​നെ പ്രേ​രി​പ്പി​ക്കു​ക​യാ​ണ് ചെ​ന്നൈ​യി​ലെ​ത്തി​യ ഇ​ന്ത്യ സ​ഖ്യ​നേ​താ​ക്ക​ളു​ടെ ല​ക്ഷ്യ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, സോ​ണി​യ ഗാ​ന്ധി, ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി തു​ട​ങ്ങി​യ പ്ര​മു​ഖ​രാ​ണ് സ്റ്റാ​ലി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നെ​ത്തി​യി​രി​ക്കു​ന്ന​ത്.

ചെ​ന്നൈ​യി​ലെ കൂ​ടി​ക്കാ​ഴ്ച​യി​ലൂ​ടെ ഇ​രു​പാ​ർ​ട്ടി​ക​ൾ​ക്കു​മി​ട​യി​ലെ ഭി​ന്ന​ത​ക​ൾ പ​രി​ഹ​രി​ക്കാ​നാ​കു​മോ എ​ന്ന​താ​ണ് ദേ​ശീ​യ രാ​ഷ്ട്രീ​യ​വും ഉ​റ്റു​നോ​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ഡി​എം​കെ ഇ​ന്ത്യാ മു​ന്ന​ണി​യോ​ടൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 

Tags : TamilNaduPolitics DMK INDIABloc Congress GoBackCongress Chennai DelimitationBill PoliticalProtest

Recent News

Corehub Up