x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണ്ഡല പുനർനിർണയ ബിൽ ഇന്ന് ലോക്സഭയിൽ; 371 ഉറപ്പിച്ച് സർക്കാർ

സ​നു സി​റി​യ​ക്
Published: November 30, 2026 04:01 AM IST | Updated: November 30, 2026 04:01 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​ൽ എ​ൻ​ഡി​എ​യ്ക്ക് പു​റ​ത്തു​നി​ന്നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​വ​രെ ഒ​പ്പം നി​ർ​ത്താ​ൻ പ്ര​തി​പ​ക്ഷം അ​വ​സാ​ന നി​മി​ഷം ശ്ര​മം ന​ട​ത്തു​മ്പോ​ഴും 371 പേ​ർ ത​ങ്ങ​ൾ​ക്ക് ഒ​പ്പ​മെ​ന്നുറ​പ്പി​ച്ച് കേ​ന്ദ്രസ​ർ​ക്കാ​ർ.

ലോ​ക്സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി 850 ആ​യും സംസ്ഥാന നി​യ​മ​സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി 650 ആ​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള 132-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ കേ​ന്ദ്ര നി​യ​മമ​ന്ത്രി അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ൾ ഇ​ന്ന് പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കും. എ​ൻ​ഡി​എ​യ്ക്കൊ​പ്പം ബി​ല്ലി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച ഡി​എം​കെ​യെ അ​നു​ന​യി​പ്പി​ക്കാ​ൻ എം.​കെ. സ്റ്റാ​ലി​നു​മാ​യി രാ​ഹു​ൽ ഗാ​ന്ധി ഉ​ൾപ്പടെ ഇ​ന്ത്യ സ​ഖ്യ നേ​താ​ക്ക​ൾ ചെ​ന്നൈ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ങ്കി​ലും ഡി​എം​കെ നി​ല​പാ​ടി​ൽ ഉ​റ​ച്ചുനി​ന്ന​തോ​ടെ ബി​ൽ പാ​സാ​കു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി.

രാ​വി​ലെ 11ന് ​ആ​രം​ഭി​ക്കു​ന്ന ലോ​ക്സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ, ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ കേ​ന്ദ്രസ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച ഡീ​ലി​മി​റ്റേ​ഷ​ൻ ബി​ല്ലും കേ​ന്ദ്രഭ​ര​ണ പ്ര​ദേ​ശ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലും പി​ൻ​വ​ലി​ക്കും. ക​ഴി​ഞ്ഞ ത​വ​ണ അ​വ​ത​രി​പ്പി​ച്ച ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഈ ​ബി​ല്ലു​ക​ൾ സ​ർ​ക്കാ​ർ തു​ട​ർ​ന്ന് പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല. അ​തി​നാ​ലാ​ണ് ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ലോ​ക്സ​ഭ​യി​ലെ​യും സം​സ്ഥാ​ന നി​യ​മസ​ഭ​ക​ളി​ലെ​യും സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള 132-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കും.

കൂ​ടാ​തെ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലും വീ​ണ്ടും അ​വ​ത​രി​പ്പി​ക്കും. 132-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ മൂ​ന്നി​ൽ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തോ​ടെ പാ​സാ​യാ​ൽ മാ​ത്ര​മേ മ​റ്റ് ര​ണ്ട് ബി​ല്ലു​ക​ൾ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. ബി​ൽ ലോ​ക്സ​ഭ ക​ട​ന്നാ​ൽ ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കു​ന്ന രാ​ജ്യ​സ​ഭ​യി​ലും ബി​ൽ അ​വ​ത​രി​പ്പി​ക്കും. എ​ൻ​ഡി​എ​യ്ക്ക് പു​റ​ത്തു​ള്ള ബി​ആ​ർ​എ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ക്ഷി​ക​ൾ ബി​ല്ലി​ൽ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ രാ​ജ്യ​സ​ഭ​യി​ലും ബി​ൽ പാ​സാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​കി​ല്ല.

അ​തേ​സ​മ​യം, ഭ​ര​ണ​ക​ക്ഷി​യാ​യ എ​ൻ​ഡി​എ ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കു പു​റ​മെ ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കാ​ൻ സാ​ധ്യ​ത​യു​ള്ള മ​റ്റു പാ​ർ​ട്ടി​ക​ളു​ടെ​യോ എം​പി​മാ​രു​ടെ​യോ പേ​രു​ക​ൾ വെ​ളി​പ്പെ​ടു​ത്താ​തെ​യാ​ണ് 371 പേ​രു​ടെ പി​ന്തു​ണ ഉ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

322 എം​പി​മാ​രു​ള്ള എ​ൻ​ഡി​എ​യ്ക്ക് പു​റ​ത്തു​നി​ന്നു ല​ഭി​ച്ച പി​ന്തു​ണ പ്ര​കാ​രം 356 പേ​ർ ഒ​പ്പ​മു​ണ്ട്. ഡി​എ​കെ​യു​ടെ 22, എ​ൻ​സി​പി ശ​ര​ദ് പ​വാ​ർ വി​ഭാ​ഗ​ത്തി​ന്‍റെ എ​ട്ട്, വൈ​എ​സ്ആ​ർ​സി​പി​യു​ടെ നാ​ല് എം​പി​മാ​രു​മാ​ണ് പ​ര​സ്യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നു പു​റ​മെ 15 പേ​ർകൂ​ടി ത​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ അവകാശപ്പെടുന്നത്.

കൂ​ടാ​തെ നി​ർ​ദി​ഷ്‌ട നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തോ​ടെ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ലും 50 ശ​ത​മാ​നം വ​ർ​ധ​ന ഉ​ണ്ടാ​കു​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കു​ന്നു. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്ത മ​ണ്ഡ​ല​ങ്ങ​ൾ​ക്കു​ള്ളി​ലും വ​നി​താ സം​വ​ര​ണം ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ബില്ലിന് എട്ട് ദക്ഷിണേന്ത്യന്‍ പാര്‍ട്ടികളുടെ പിന്തുണ

സ്വ​ന്തം ലേ​ഖ​ക​ന്‍

ന്യൂ​ഡ​ല്‍ഹി: മ​ണ്ഡ​ല പു​ന​ര്‍നി​ര്‍ണ​യ ബി​ല്ലി​ല്‍ ന​രേ​ന്ദ്ര മോ​ദി സ​ര്‍ക്കാ​രി​നു​ള്ള നി​ര്‍ണാ​യ​ക പി​ന്തു​ണ​യി​ല്‍ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ എ​ട്ട് പ്ര​മു​ഖ രാ​ഷ്‌​ട്രീ​യ പാ​ര്‍ട്ടി​ക​ളും ഉ​ള്‍പ്പെ​ടു​ന്നു. ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​ത് അ​ഞ്ച് എ​ന്‍ഡി​എ ഘ​ട​കക​ക്ഷി​ക​ളെ കൂ​ടാ​തെ പ്ര​തി​പ​ക്ഷനി​ര​യി​ലെ മൂ​ന്ന് പ്ര​മു​ഖ പ്രാ​ദേ​ശി​ക പാ​ര്‍ട്ടി​ക​ളു​മാ​ണ്.

എ​ന്‍ഡി​എ ഘ​ട​കക​ക്ഷി​ക​ളി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന ദ​ക്ഷി​ണേ​ന്ത്യ​ന്‍ പാ​ര്‍ട്ടി​ക​ള്‍ ടി​ഡി​പി (തെ​ലു​ങ്കു​ദേ​ശം പാ​ര്‍ട്ടി), ജ​ന​സേ​ന പാ​ര്‍ട്ടി, ജ​ന​താ​ദ​ള്‍ (എ​സ്), അ​ണ്ണാ ഡി​എം​കെ, പി​എം​കെ (പ​ട്ടാ​ളി മ​ക്ക​ള്‍ ക​ക്ഷി) എ​ന്നി​വ​യാ​ണ്. ഡി​എം​കെ, വൈ​എ​സ്ആ​ര്‍ കോ​ണ്‍ഗ്ര​സ്, ബി​ആ​ര്‍എ​സ് (ഭാ​ര​ത് രാ​ഷ്‌​ട്ര സ​മി​തി) എ​ന്നി​വ​യാ​ണ് എ​ന്‍ഡി​എ​ക്ക് പു​റ​ത്തു​നി​ന്ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന പ്ര​തി​പ​ക്ഷ​ത്തി​ലെ പാ​ര്‍ട്ടി​ക​ള്‍.

ഇ​ന്ത്യ സ​ഖ്യ​ത്തി​ലെ രാ​ഷ്‌​ട്രീ​യ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന ഡി​എം​കെ​യും ബി​ആ​ര്‍എ​സും കേ​ന്ദ്ര​ത്തി​ന് പി​ന്തു​ണ ന​ല്‍കി​യ​ത് പ്ര​തി​പ​ക്ഷ പാ​ര്‍ട്ടി​ക​ളെ ഞെ​ട്ടി​ച്ചു​ണ്ട്. ഇ​തോ​ടെ ഡി​എം​കെ​യു​ടെ 22 അം​ഗ​ങ്ങ​ളു​ടെ​യും ബി​ആ​ര്‍എ​സി​ന്‍റെ മൂ​ന്ന് രാ​ജ്യ​സ​ഭാ അം​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ സ​ര്‍ക്കാ​രി​നു ല​ഭി​ക്കും. കൂ​ടാ​തെ ബി​ജെ​പി അം​ഗ​ങ്ങ​ള്‍ 29 പേ​രും ടി​ഡി​പി, ജ​ന​സേ​ന, ജെ​ഡി​എ​സ് പാ​ര്‍ട്ടി​ക​ള്‍ക്ക് 20 അം​ഗ​ങ്ങ​ളും വൈ​എ​സ്ആ​ര്‍ കോ​ണ്‍ഗ്ര​സി​ന് നാ​ല് അം​ഗ​ങ്ങ​ളു​ണ്ട്.

നി​ല​വി​ല്‍ കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളാ​യ ത​മി​ഴ്‌​നാ​ട്, കേ​ര​ളം, ക​ര്‍ണാ​ട​ക, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ലുങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ 129 ലോ​ക്‌​സ​ഭാ അം​ഗ​ങ്ങ​ളി​ല്‍ മൊ​ത്തം 75 പേ​രു​ടെ പി​ന്തു​ണ ല​ഭി​ക്കും.

Tags : Constituency Delimitation Bill Lok Sabha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up