x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​​തീ​​ക്ഷി​​ച്ച​​തി​​ലും ക​​ഠി​​നം: മൗ​​റീ​​ഷ്യോ പോ​​ച്ചെ​​റ്റി​​നോ

മൗ​​റീ​​ഷ്യോ പോ​​ച്ചെ​​റ്റി​​നോ.

ല​​ണ്ട​​ൻ: മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​നെ പു​​ന​​ർ​​നി​​ർ​​മി​​ക്കു​​ക എ​​ന്ന​​ത് താ​​ൻ പ്ര​​തീ​​ക്ഷി​​ച്ച​​തി​​ലും വ​​ലി​​യ ദൗ​​ത്യ​​മെ​​ന്ന് പു​​തി​​യ പ​​രി​​ശീ​​ല​​ക​​ൻ മൗ​​റീ​​ഷ്യോ പോ​​ച്ചെ​​റ്റി​​നോ.

പ്രീ​​മി​​യ​​ർ ലീ​​ഗ് മ​​ത്സ​​ര​​ത്തി​​ൽ താ​​ൻ പ​​രി​​ശീ​​ല​​ക​​നാ​​യി ചു​​മ​​ത​​ല​​യേ​​റ്റ ശേ​​ഷ​​മു​​ള്ള ആ​​ദ്യ ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ ബ്രെ​​ന്‍റ് ഫോ​​ർ​​ഡി​​നോ​​ട് 4-0ന്‍റെ നാ​​ണം​​കെ​​ട്ട തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​യി​​രു​​ന്നു മൗ​​റീ​​ഷ്യോ​​യു​​ടെ വ​​ശ​​ദീ​​ക​​ര​​ണം.

“ഇ​​തൊ​​രു പ്ര​​യാ​​സ​​ക​​ര​​മാ​​യ നി​​മി​​ഷ​​മാ​​ണ്. പ്ര​​തീ​​ക്ഷി​​ച്ച​​തി​​ലും ക​​ഠി​​ന​​മാ​​ണോ എ​​ന്ന് നി​​ങ്ങ​​ൾ ചോ​​ദി​​ച്ചേ​​ക്കാം. അ​​തെ, തീ​​ർ​​ച്ച​​യാ​​യും, കാ​​ര​​ണം ഇ​​ത്ത​​ര​​മൊ​​രു ഫ​​ലം ഞ​​ങ്ങ​​ൾ ഒ​​രി​​ക്ക​​ലും പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്നി​​ല്ല,” ​​പോ​​ച്ചെ​​റ്റി​​നോ മ​​ത്സ​​ര​​ശേ​​ഷം മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട് പ​​റ​​ഞ്ഞു.

ടീ​​മി​​ലെ ക​​ളി​​ക്കാ​​ർ ആ​​ത്മ​​വി​​ശ്വാ​​സം ന​​ഷ്ട​​പ്പെ​​ട്ട അ​​വ​​സ്ഥ​​യി​​ലാ​​ണ്. ആ​​ദ്യ ഗോ​​ൾ വ​​ഴ​​ങ്ങി​​യ​​ത് അ​​തി​​ന്‍റെ പ്ര​​തി​​ഫ​​ല​​ന​​മാ​​ണെ​​ന്നും പോ​​ച്ചെ​​റ്റി​​നോ പ​​റ​​ഞ്ഞു. ഞ​​ങ്ങ​​ൾ​​ക്ക് നി​​രാ​​ശ​​യു​​ണ്ട്, തീ​​ർ​​ച്ച​​യാ​​യും ഈ ​​ഫ​​ലം വ​​ള​​രെ വേ​​ദ​​നാ​​ജ​​ന​​ക​​മാ​​ണെ​​ന്നും അ​​ദേ​​ഹം പ​​റ​​ഞ്ഞു.

ക​​ഴി​​ഞ്ഞയാ​​ഴ്ച ലി​​വ​​ർ​​പൂ​​ളി​​നെ​​തി​​രേ 4-0ന്‍റെ വ​​ലി​​യ തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​തി​​ന് പി​​ന്നാ​​ലെ ബ്രെ​​ന്‍റ്ഫോ​​ർ​​ഡി​​നോ​​ടും 4-0ന്‍റെ തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​തോ​​ടെ 1963ന് ​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് യു​​ണൈ​​റ്റ​​ഡ് തു​​ട​​ർ​​ച്ച​​യാ​​യ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ കു​​റ​​ഞ്ഞ​​ത് നാ​​ല് ഗോ​​ളു​​ക​​ളു​​ടെ വ്യ​​ത്യാ​​സ​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്ന​​ത്.

Tags : Manchester United Mauricio Pochettino Premier League Sports

Recent News

Corehub Up