x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ് സ​ർ​ക്കാ​ർ വീ​ഴു​മോ; സ്റ്റാ​ലി​ന്‍റെ മ​ന​സി​ലി​രി​പ്പ് എ​ന്ത്

ക്രിസ്റ്റോമോൻ തോമസ്
Published: November 29, 2026 06:14 PM IST | Updated: November 29, 2026 09:57 PM IST

രാ​ഹു​ൽ ഗാ​ന്ധി​യും സി. ​ജോ​സ​ഫ് വി​ജ​യ്‌​യും

ത​മി​ഴ്‌​നാ​ട്ടി​ലെ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ വീ​ണ്ടും നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വി​ലേ​ക്ക്. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ല് പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ഡി​എം​കെ​യു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​ൻ ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ചെ​ന്നൈ​യി​ലെ​ത്തി​യ​തോ​ടെ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് ചൂ​ടു​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. എം.​കെ. സ്റ്റാ​ലി​ന്‍റെ നി​ല​പാ​ടി​ലേ​ക്കാ​ണ് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഡി​എം​കെ​യു​മാ​യു​ള്ള ബ​ന്ധം വീ​ണ്ടെ​ടു​ക്കാ​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ നീ​ക്കം വി​ജ​യ് നേ​തൃ​ത്വം ന​ൽ​കു​ന്ന ടി​വി​കെ സ​ർ​ക്കാ​രി​ന്‍റെ ഭാ​വി​യെ ബാ​ധി​ക്കു​മോ എ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു​ണ്ട്.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കാ​നു​ള്ള ഡി​എം​കെ​യു​ടെ തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മു​ണ്ടാ​ക്കു​ക​യാ​ണ് ഇ​ന്ത്യാ സ​ഖ്യ​നേ​താ​ക്ക​ളു​ടെ ചെ​ന്നൈ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. എ​ന്നാ​ൽ ഡി​എം​കെ​യെ അ​നു​ന​യി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് ത​മി​ഴ്‌​നാ​ട്ടി​ലെ പു​തി​യ രാ​ഷ്ട്രീ​യ സം​വി​ധാ​ന​ത്തെ​യും ബാ​ധി​ച്ചേ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഡി​എം​കെ​യു​ടെ അ​തൃ​പ്തി പ​രി​ഹ​രി​ക്കു​ന്ന​തി​നൊ​പ്പം ടി​വി​കെ സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ തു​ട​ര​ണ​മെ​ന്ന ആ​വ​ശ്യ​വും കോ​ൺ​ഗ്ര​സി​ന് മു​ന്നി​ൽ വ​ലി​യ വെ​ല്ലു​വി​ളി​യാ​യി മാ​റു​ക​യാ​ണ്. ഡി​എം​കെ​യെ ഒ​പ്പം നി​ർ​ത്താ​ൻ കോ​ൺ​ഗ്ര​സും ഇ​ന്ത്യാ സ​ഖ്യ​ത്തി​ലെ മ​റ്റു ക​ക്ഷി​ക​ളും വി​ട്ടു​വീ​ഴ്ച​ക​ൾ​ക്ക് ത​യാ​റാ​കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്.

ക​നി​മൊ​ഴി-​ഖാ​ർ​ഗെ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​യ​ത് എ​ന്ത്?

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഡി​എം​കെ നേ​താ​വ് ക​നി​മൊ​ഴി​യും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ത​മ്മി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ടി​വി​കെ സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ സം​ബ​ന്ധി​ച്ച വി​ഷ​യ​വും ച​ർ​ച്ച​യാ​യി. ടി​വി​കെ​യ്ക്കു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ക​നി​മൊ​ഴി മു​ന്നോ​ട്ടു​വ​ച്ച​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. എ​ന്നാ​ൽ ടി​വി​കെ മ​ന്ത്രി​സ​ഭ​യി​ൽ പ്രാ​തി​നി​ധ്യം ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്കു​ന്ന​തി​നോ​ട് ത​മി​ഴ്‌​നാ​ട്ടി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് വ​ലി​യ താ​ത്പ​ര്യ​മി​ല്ലെ​ന്നാ​ണ് സൂ​ച​ന.​

സം​സ്ഥാ​ന​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും പാ​ർ​ട്ടി​ക്ക് ല​ഭി​ച്ച മ​ന്ത്രി​സ​ഭാ പ്രാ​തി​നി​ധ്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് പി​ന്തു​ണ തു​ട​ര​ണ​മെ​ന്നാ​ണ് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ട്. അ​തേ​സ​മ​യം സ്റ്റാ​ലി​ന്‍റെ വീ​ട്ടി​ലേ​ക്ക് ത​മി​ഴ്നാ​ട്ടി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ആ​രും വി​ളി​പ്പി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡ് എ​ടു​ക്കു​ന്ന തീ​രു​മാ​ന​ത്തി​നൊ​പ്പം നി​ൽ​ക്കേ​ണ്ടി​വ​രു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

പ്ര​തി​സ​ന്ധി​യി​ലാ​കു​മോ വി​ജ​യ് സ​ർ​ക്കാ​ർ?

ഡി​എം​കെ​യെ ഒ​പ്പം നി​ർ​ത്തു​ന്ന​തി​നാ​യി കോ​ൺ​ഗ്ര​സും ഇ​ന്ത്യാ സ​ഖ്യ​ത്തി​ലെ മ​റ്റ് ക​ക്ഷി​ക​ളും ടി​വി​കെ സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മോ എ​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ രാ​ഷ്ട്രീ​യ ച​ർ​ച്ച​യി​ലെ നി​ർ​ണാ​യ​ക ഘ​ട​കം. അ​ത്ത​ര​മൊ​രു നീ​ക്ക​മു​ണ്ടാ​യാ​ൽ വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​കും. 234 അം​ഗ ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭ​യി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 118 സീ​റ്റു​ക​ളാ​ണ് വേ​ണ്ട​ത്. ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ  ടി​വി​കെ​യ്ക്ക് സ്വ​ന്ത​മാ​യി 108 സീ​റ്റു​ക​ളാ​ണു​ള്ള​ത്.

കോ​ൺ​ഗ്ര​സി​ന്‍റെ അ​ഞ്ച്, വി​സി​കെ​യു​ടെ ര​ണ്ട്, മു​സ്‌​ലിം ലീ​ഗി​ന്‍റെ ര​ണ്ട്, ഇ​ട​തു​പാ​ർ​ട്ടി​ക​ളു​ടെ നാ​ല് എ​ന്നി​ങ്ങ​നെ സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കു​ള്ള 13 സീ​റ്റു​ക​ളു​ടെ പി​ന്തു​ണ​യി​ലാ​ണ് നി​ല​വി​ൽ വി​ജ​യ് സ​ർ​ക്കാ​ർ ഭൂ​രി​പ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​ത്. ഈ ​ക​ക്ഷി​ക​ൾ പി​ന്തു​ണ പി​ൻ​വ​ലി​ച്ചാ​ൽ ടി​വി​കെ​യു​ടെ അം​ഗ​ബ​ലം 108 ആ​യി ചു​രു​ങ്ങും. അ​തി​നാ​ൽ ത​ന്നെ കോ​ൺ​ഗ്ര​സി​ന്‍റെ​യും മ​റ്റ് സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യും നി​ല​പാ​ട് വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ നി​ല​നി​ൽ​പ്പി​ൽ നി​ർ​ണാ​യ​ക​മാ​ണ്.

എ​ഐ​എ​ഡി​എം​കെ​യു​ടെ നി​ല​പാ​ടും നി​ർ​ണാ​യ​കം

സ​ഖ്യ​ക​ക്ഷി​ക​ൾ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​ക​യും ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ക​യും ചെ​യ്താ​ൽ വി​ജ​യ് സ​ർ​ക്കാ​ർ രാ​ജി​വ​ച്ച് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ടേ​ക്കു​മെ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളും സ​ജീ​വ​മാ​ണ്. ഇ​ത്ത​ര​മൊ​രു രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യു​ണ്ടാ​യാ​ൽ എ​ഐ​എ​ഡി​എം​കെ ടി​വി​കെ​യെ പി​ന്തു​ണ​ച്ചേ​ക്കു​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. അ​ങ്ങ​നെ​യെ​ങ്കി​ൽ ത​മി​ഴ്‌​നാ​ട്ടി​ൽ പു​തി​യൊ​രു രാ​ഷ്ട്രീ​യ കൂ​ട്ടു​കെ​ട്ടി​നും സാ​ധ്യ​ത തെ​ളി​യും. നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ഐ​എ​ഡി​എം​കെ​യു​ടെ നി​ല​പാ​ടും നി​ർ​ണാ​യ​ക​മാ​കു​മെ​ന്ന​താ​ണ് വി​ല​യി​രു​ത്ത​ൽ.

കോ​ൺ​ഗ്ര​സി​ന് ഇ​ര​ട്ട വെ​ല്ലു​വി​ളി

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ല് പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ഡി​എം​കെ​യു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക എ​ന്ന​തും മ​റു​വ​ശ​ത്ത് ടി​വി​കെ സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ സം​ബ​ന്ധി​ച്ച ത​ർ​ക്കം പ​രി​ഹ​രി​ക്കു​ക എ​ന്ന​തും കോ​ൺ​ഗ്ര​സി​ന് ഒ​രേ​സ​മ​യം നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​ക​ളാ​ണ്. ഡി​എം​കെ​യു​മാ​യു​ള്ള പ​ഴ​യ സ​ഖ്യ​ബ​ന്ധം സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ടി​വി​കെ സ​ർ​ക്കാ​രി​ലെ പ​ങ്കാ​ളി​ത്ത​വും മ​ന്ത്രി​സ​ഭാ പ്രാ​തി​നി​ധ്യ​വും കൈ​വി​ടാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റാ​കു​മോ എ​ന്ന​താ​ണ് പ്ര​ധാ​ന ചോ​ദ്യം.

ചെ​ന്നൈ​യി​ലെ കൂ​ടി​ക്കാ​ഴ്ച​ക​ൾ​ക്ക് ശേ​ഷം സ്റ്റാ​ലി​ൻ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടും കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് കൈ​ക്കൊ​ള്ളു​ന്ന തീ​രു​മാ​ന​വും ത​മി​ഴ്‌​നാ​ട്ടി​ലെ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തും. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം ഡി​എം​കെ-​കോ​ൺ​ഗ്ര​സ് ബ​ന്ധ​ത്തി​ൽ ഒ​തു​ങ്ങു​മോ, അ​തോ വി​ജ​യ് സ​ർ​ക്കാ​രി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തെ​ത്ത​ന്നെ ബാ​ധി​ക്കു​ന്ന പു​തി​യ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യാ​യി മാ​റു​മോ എ​ന്ന​താ​ണ് ഇ​നി ഉ​റ്റു​നോ​ക്കു​ന്ന​ത്.

Tags : IndianPolitics DMK Congress INDIAAlliance M.K.Stalin TVK Vijay

Recent News

Corehub Up