Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MK Stalin

വിജയിനോട് അസൂയയില്ല, സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച സൗഹൃദം മാത്രമെന്ന് രജനീകാന്ത്

ചെന്നൈ: നടൻ വിജയിനോട് അസൂയയില്ലെന്നും മുൻ മുഖ്യമന്ത്രി സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച സൗഹൃദ സന്ദർശനം മാത്രമായിരുന്നെന്നും രജനീകാന്ത്. പോയസ് ഗാർഡനിലെ വസതിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

താനും വിജയ്‌യും തമ്മിൽ 25 വർഷത്തെ തലമുറ വ്യത്യാസമുണ്ടെന്നും ചെറുപ്പത്തിൽ തന്നെ ഇതിഹാസങ്ങളായ എംജിആറിനെക്കാളും എൻടിആറിനെക്കാളും മികച്ച നേട്ടങ്ങൾ വിജയ് സ്വന്തമാക്കിയെന്നും അദ്ദേഹം പ്രശംസിച്ചു.

വിജയ്‌നെ ചെറുപ്പം മുതലേ കാണുന്നതാണ്. അദ്ദേഹം മുഖ്യമന്ത്രിയായതിൽ എന്തിന് ഞാൻ അസൂയപ്പെടണം? അതും 52-ാം വയസിൽ എംജിആറിനെക്കാളും എൻടിആറിനെക്കാളും അദ്ദേഹം നേട്ടമുണ്ടാക്കിയിട്ടുണ്ട്. തനിക്ക് അസൂയ ഒട്ടും ഇല്ലെന്നും രജനീകാന്ത് പറഞ്ഞു.

National

ജ​യ​വും പ​രാ​ജ​യ​വും ഡി​എം​കെ​യ്ക്ക് പു​ത്ത​രി​യ​ല്ല; ആ​ദ്യ പ്ര​തി​ക​ര​ണ​വു​മാ​യി എം.​കെ. സ്റ്റാ​ലി​ൻ

ചെ​ന്നൈ: ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം.​കെ. സ്റ്റാ​ലി​ൻ. ഡി​എം​കെ ആ​റ് ത​വ​ണ അ​ധി​കാ​ര​ത്തി​ലി​രു​ന്നി​ട്ടു​ണ്ടെ​ന്ന് ഓ​ർ​മി​പ്പി​ച്ച അ​ദ്ദേ​ഹം ജ​യ​വും പ​രാ​ജ​യ​വും ഡി​എം​കെ​യ്ക്ക് പു​ത്ത​രി​യ​ല്ലെ​ന്നും പ​റ​ഞ്ഞു.

ഭ​ര​ണ​ക​ക്ഷി​യാ​യി​രു​ന്ന​പ്പോ​ൾ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യ​തു​പോ​ലെ ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ​മാ​യി ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​രാ​ടു​മെ​ന്ന് സ്റ്റാ​ലി​ൻ പ്ര​ഖ്യാ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ സ​ഖ്യ​ത്തി​ന് 1,54,82,782 വോ​ട്ടു​ക​ൾ കി​ട്ടി. ടി​വി​കെ​യേ​ക്കാ​ൾ 17.43 ല​ക്ഷം വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ഡി​എം​കെ​യ്ക്ക് കു​റ​വു​ള്ള​ത്. വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ലെ വ്യ​ത്യാ​സം വെ​റും 3.52 ശ​ത​മാ​നം മാ​ത്ര​മാ​ണ്. ഇ​ത് ജ​ന​ങ്ങ​ൾ ഇ​പ്പോ​ഴും ഡി​എം​കെ​യി​ൽ അ​ർ​പ്പി​ക്കു​ന്ന വ​ലി​യ വി​ശ്വാ​സ​ത്തി​ന്‍റെ തെ​ളി​വാ​ണ്.

പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ കൂ​ടെ​യു​ള്ള​പ്പോ​ൾ താ​ൻ എ​ന്തി​നെ പേ​ടി​ക്ക​ണം. ഒ​ന്ന​ര കോ​ടി​യി​ല​ധി​കം വ​രു​ന്ന വോ​ട്ടു​ക​ൾ സം​സ്ഥാ​ന​ത്ത് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​ണ്. ജ​യി​ച്ച എ​ല്ലാ ഡി​എം​കെ സ്ഥാ​നാ​ർ​ഥി​ക​ളും ഉ​ട​ൻ ത​ന്നെ മ​ണ്ഡ​ല​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി വോ​ട്ട​ർ​മാ​രോ​ട് ന​ന്ദി അ​റി​യി​ക്ക​ണം. ജ​നാ​ധി​പ​ത്യ​ത്തി​ൽ ജ​ന​ങ്ങ​ളാ​ണ് പ​ര​മാ​ധി​കാ​രി​ക​ൾ എ​ന്നും അ​ദ്ദേ​ഹം കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പെ​രി​യാ​ർ, അ​ണ്ണാ, ക​ലൈ​ഞ്ജ​ർ ക​രു​ണാ​നി​ധി എ​ന്നി​വ​രു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് ഭാ​ഷ​യ്ക്കും നാ​ടി​നും സം​സ്കാ​ര​ത്തി​നും വേ​ണ്ടി​യു​ള്ള ദ്രാ​വി​ഡ രാ​ഷ്ട്രീ​യ നി​ല​പാ​ട് തു​ട​രു​മെ​ന്നും ജ​ന​ത്തെ പി​ന്നി​ലാ​ക്കാ​തെ വീ​ണ്ടും ജ​യി​ക്കു​മെ​ന്നും പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം കു​റി​പ്പ് അ​വ​സാ​നി​പ്പി​ച്ച​ത്.

 

National

എം.കെ. സ്റ്റാലിന് തോല്‍വി, ഡിഎംകെയ്ക്കും തകര്‍ച്ച

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന തോല്‍വി. കൊളത്തൂരിലാണ് സ്റ്റാലിന്‍റെ തോല്‍വി. ടിവികെ സ്ഥാനാര്‍ഥി വി.എസ്. ബാബുവിനോടാണ് സ്റ്റാലിന്‍ പരാജയം ഏറ്റുവാങ്ങിയത്.

ശക്തമായ ത്രികോണ മത്സരത്തിനാണ് കൊളത്തൂര്‍ വേദിയായയത്. എഐഎഡിഎംകെയ്ക്കായി പി. ശാന്തന കൃഷ്ണനായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.

അതേസമയം സ്റ്റാലിനൊപ്പം ഭരണകക്ഷിയായ ഡിഎംകെയും തമിഴ്‌നാട്ടില്‍ തകര്‍ന്നടിഞ്ഞു. 234 സീറ്റുകള്‍ ഉള്ള തമിഴ്‌നാട്ടില്‍ 108 സീറ്റുകള്‍ വിജയുടെ ടിവികെ ലീഡ് ചെയ്യുകയാണ്. 65 സീറ്റുകള്‍ എഐഎഡിഎംകെ നേടിയപ്പോള്‍ 61 സീറ്റുകള്‍ മാത്രമാണ് സ്റ്റാലിനു നേടാനായത്.

National

ത​ക​ര്‍​ന്ന​ടി​ഞ്ഞ് ഡി​എം​കെ; സ്റ്റാ​ലി​ന്‍ ബ​ഹു​ദൂ​രം പി​ന്നി​ല്‍

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് കൂ​പ്പു​കു​ത്തി ഭ​ര​ണ​ക​ക്ഷി​യാ​യ ഡി​എം​കെ. കൊ​ള​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍ എ​തി​ര്‍​സ്ഥാ​നാ​ര്‍​ഥി​യോ​ട് ബ​ഹു​ദൂ​രം പി​ന്നി​ലാ​ണ്. ടി​വി​കെ സ്ഥാ​നാ​ര്‍​ഥി വി.​എ​സ്.​ബാ​ബു സ്റ്റാ​ലി​നേ​ക്കാ​ള്‍ 8000 ഓ​ളം വോ​ട്ടു​ക​ള്‍​ക്കാ​ണ് ലീ​ഡ് ചെ​യ്യു​ന്ന​ത്.

2021ല്‍, ​എ​ഐ​എ​ഡി​എം​കെ​യു​ടെ ആ​ദി രാ​ജാ​റാ​മി​നെ​തി​രെ 70,384 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സ്റ്റാ​ലി​ന്‍ ഇ​വി​ടെ വി​ജ​യി​ച്ച​ത്. ചെ​ന്നൈ ചെ​പ്പോ​ക്ക്- തി​രു​വ​ല്ലി​ക്കേ​നി മ​ണ്ഡ​ല​ത്തി​ല്‍ സ്റ്റാ​ലി​ന്‍റെ മ​ക​നും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നും ആ​ദ്യ ഘ​ട്ട​ത്തി​ല്‍ പി​ന്നി​ലാ​യി​രു​ന്നു. നി​ല​വി​ല്‍ ടി​വി​കെ സ്ഥാ​നാ​ര്‍​ഥി സെ​ല്‍​വം ഡി​യേ​ക്കാ​ള്‍ 3000 ഓ​ളം വോ​ട്ടു​ക​ള്‍​ക്ക് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍ മു​ന്നി​ലാ​ണ്.

അ​തേ​സ​മ​യം 234 മ​ണ്ഡ​ല​ങ്ങ​ളു​ള്ള ത​മി​ഴ്‌​നാ​ട്ടി​ല്‍ ഭ​ര​ണം പി​ടി​ക്കാ​ന്‍ 118 സീ​റ്റു​ക​ളാ​ണ് വേ​ണ്ട​ത്.
മ​റ്റ് പാ​ര്‍​ട്ടി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി​കൊ​ണ്ട് 105 സീ​റ്റു​ക​ളി​ല്‍ വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി​യാ​യ ടി​വി​കെ ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്. എ​ഡി​എം​കെ 64, ഡി​എം​കെ 44 കോ​ണ്‍​ഗ്ര​സ് 3, ബി​ജെ​പി 3 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് പാ​ര്‍​ട്ടി​ക​ളു​ടെ ലീ​ഡ് നി​ല.

National

താ​നും രാ​ഹു​ലും ഒ​രേ ല​ക്ഷ്യ​ത്തോ​ടെ ‌ര​ണ്ട് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചു​; ബി​ജെ​പി​ക്ക് മ​റു​പ​ടി​യു​മാ​യി എം.​കെ. സ്റ്റാ​ലി​ൻ

ചെ​ന്നൈ: ബി​ജെ​പി​ക്ക് പ​രോ​ക്ഷ മ​റു​പ​ടി​യു​മാ​യി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. താ​നും രാ​ഹു​ലും ഒ​രേ ല​ക്ഷ്യ​ത്തോ​ടെ ‌ര​ണ്ട് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചു​വെ​ന്നും സ​ഖ്യ​ത്തി​ന്‍റെ ജ​യ​ത്തി​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പോ​യെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​ഹു​ൽ ത​ന്നെക്കു​റി​ച്ച് പ​റ​ഞ്ഞ​ത് വ​ലി​യ കാ​ര്യ​മാ​ണ്. മോ​ദി​ക്ക് കീ​ഴ​ട​ക്കാ​ൻ ക​ഴി​യാ​ത്ത സ്റ്റാ​ലി​ന് ‌പ​ക​രം അ​ടി​മ​ക്കൂ​ട്ട​ത്തെ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മം എ​ന്നാ​ണ് രാ​ഹു​ൽ പ​റ​ഞ്ഞ​ത്. നാ​ളെ​യും ഞ​ങ്ങ​ൾ സ​ഖ്യ​ത്തി​ന്‍റെ ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കും. ഞാ​ൻ ചെ​ന്നൈ​യി​ലും രാ​ഹു​ൽ തെ​ക്ക​ൻ ത​മി​ഴ്നാ​ട്ടി​ലും പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

ഡി​എം​കെ-​കോ​ൺ​ഗ്ര​സ് സ​ഖ്യം ത​ക​രു​ന്ന​താ​യും ര​ണ്ട് പാ​ർ​ട്ടി​ക​ൾ​ക്കും ഇ​ട​യി​ലെ ഭി​ന്ന​ത പു​റ​ത്തു​വ​ന്നു ക​ഴി​ഞ്ഞെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ്‌ ഗോ​യ​ൽ വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യു​മാ​യാ​ണ് സ്റ്റാ​ലി​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

National

ബി​ജെ​പി​യു​ടെ തോ​ൽ​വി ഇ​വി​ടെ തു​ട​ങ്ങു​ന്നു; ഒ​രു​മി​ച്ചു നി​ന്നാ​ൽ വി​ജ​യം ഉ​റ​പ്പ്: സ്റ്റാ​ലി​ൻ

ചെ​ന്നൈ: വ​നി​താ സം​വ​ര​ണ ബി​ൽ ലോ​ക്സ​ഭ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ ത​മി​ഴ്‌​നാ​ടി​ന്‍റെ​യും ദ​ക്ഷി​ണേ​ന്ത്യ​യു​ടെ​യും വി​ജ​യ​മാ​യി വി​ശേ​ഷി​പ്പി​ച്ച് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. ബി​ജെ​പി​യു​ടെ തോ​ൽ​വി ഇ​വി​ടെ തു​ട​ങ്ങു​ക​യാ​ണെ​ന്നും ഒ​രു​മി​ച്ച് നി​ന്നാ​ൽ വി​ജ​യ​മെ​ന്ന് താ​ൻ എ​ന്നോ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

ബി​ജെ​പി​യു​ടെ പ​ത​ന​ത്തി​ന്‍റെ തു​ട​ക്ക​മാ​ണ് ഈ ​വി​ജ​യം. ക​റു​ത്ത നി​യ​മ​ത്തെ പാ​ർ​ല​മെ​ന്‍റി​ൽ തോ​ൽ​പി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി. ഇ​ന്ത്യാ​സ​ഖ്യ​വും ത​മി​ഴ് നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​മാ​ണ് ബി​ല്ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തെ​ന്നും എം.​കെ. സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. ത​മി​ഴ്‌​നാ​ട് പൊ​രു​തി, ത​മി​ഴ്‌​നാ​ട് ജ​യി​ച്ചു എ​ന്ന് അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം എ​ന്ന​ത് പ്രാ​തി​നി​ധ്യ​ത്തെ​ക്കു​റി​ച്ചാ​ണ്, ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ​ത്തി​ൽ ആ​ർ​ക്കാ​ണ് ശ​ബ്ദ​മു​ണ്ടാ​കേ​ണ്ട​ത് എ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ്. അ​ത് യൂ​ണി​യ​നെ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് വേ​ണ്ട​ത്, മ​റി​ച്ച് അ​തി​ന്‍റെ തു​ല​നാ​വ​സ്ഥ ത​ക​ർ​ക്കു​ക​യ​ല്ല.

പെ​രി​യാ​ർ ന​യി​ച്ച, അ​ണ്ണാ​ദു​രൈ പ്ര​ചോ​ദ​ന​മാ​യ, ക​ലൈ​ഞ്ജ​ർ ക​രു​ത്തു​പ​ക​ർ​ന്ന ത​മി​ഴ്‌​നാ​ട് എ​ന്നും നീ​തി​ക്കും അ​ന്ത​സ്സി​നും ഫെ​ഡ​റ​ലി​സ​ത്തി​നും വേ​ണ്ടി​യാ​ണ് നി​ല​കൊ​ള്ളു​ന്ന​ത്. തെ​ക്ക് ഒ​ന്നി​ച്ച് നി​ന്ന് ശ​ബ്ദ​മു​യ​ർ​ത്തി. ജ​നാ​ധി​പ​ത്യം വി​ജ​യി​ച്ചു​വെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ പ്ര​ക്രി​യ​യെ ഡി​എം​കെ എ​തി​ർ​ക്കു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ കൃ​ത്യ​മാ​യ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കു​ന്ന നീ​തി​യു​ക്ത​മാ​യ ച​ർ​ച്ച​ക​ളി​ലൂ​ടെ മാ​ത്ര​മേ അ​ത് ന​ട​പ്പി​ലാ​ക്കാ​വൂ എ​ന്നു​മാ​ണ് സ്റ്റാ​ലി​ന്‍റെ നി​ല​പാ​ട്.

National

സ്വാ​ഭി​മാ​ന​ത്തെ തൊ​ട്ടാ​ൽ തെ​രു​വി​ലി​റ​ങ്ങും; മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ നീ​ക്ക​ത്തി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ച് എം.​കെ. സ്റ്റാ​ലി​ൻ

ചെ​ന്നൈ: വ​നി​താ സം​വ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ നീ​ക്ക​ത്തി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​യാ​ൽ രാ​ജ്യം ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത പ്ര​ക്ഷോ​ഭ​ത്തി​ന് ത​മി​ഴ്നാ​ട് സാ​ക്ഷ്യം വ​ഹി​ക്കു​മെ​ന്ന് സ്റ്റാ​ലി​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വി​ഷ​യ​ത്തി​ൽ അ​വ​സാ​ന മു​ന്ന​റി​യി​പ്പെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് സ്റ്റാ​ലി​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. വ​ട​ക്കേ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ന​ർ​ഹ​മാ​യ പ്രാ​ധാ​ന്യം ന​ൽ​കി ത​മി​ഴ്നാ​ടി​ന്‍റെ അ​ധി​കാ​രം ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ സ​ർ​വ​ശ​ക്തി​യും ഉ​പ​യോ​ഗി​ച്ച് പ്ര​തി​രോ​ധി​ക്കു​മെ​ന്ന് സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

ത​മി​ഴ്നാ​ടി​ന്‍റെ സ്വാ​ഭി​മാ​ന​ത്തെ തൊ​ട്ടാ​ൽ ഓ​രോ വീ​ട്ടി​ൽ നി​ന്നു​ള്ള​വ​രും തെ​രു​വി​ലി​റ​ങ്ങും. ഡ​ൽ​ഹി​യി​ൽ ഇ​രു​ന്ന് സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ക​വ​രാ​മെ​ന്ന് ആ​രും ക​രു​തേ​ണ്ടെ​ന്നും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

1950 ക​ളി​ലെ​യും 60 ക​ളി​ലെ​യും ഡി​എം​കെ​യു​ടെ പോ​രാ​ട്ട​വീ​ര്യം ഇ​ന്ത്യ വീ​ണ്ടും കാ​ണേ​ണ്ടി വ​രും. മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ മാ​ത്ര​മ​ല്ല ദ്രാ​വി​ഡ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഇ​ന്ന​ത്തെ അ​മ​ര​ക്കാ​ര​ൻ എ​ന്ന നി​ല​യി​ലു​മാ​ണ് താ​ൻ ഇ​ത് പ​റ​യു​ന്ന​തെ​ന്നും സ്റ്റാ​ലി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

തമിഴ്നാട്ടിലെ സൂ​​​പ്പ​​​ർ​​​താ​​​രം ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പത്രികയെന്ന് എം.കെ. സ്റ്റാലിൻ

ചെ​​​ന്നൈ: ഇ​​​ത്ത​​​വ​​​ണ ത​​​മി​​​ഴ്‌​​​നാ​​​ട് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സൂ​​​പ്പ​​​ർ​​​താ​​​രം ഡി​​​എം​​​കെ​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി എം​​​കെ സ്റ്റാ​​​ലി​​​ൻ. ആ​​​ർ​​​ക്കും വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ങ്കി​​​ലും ജ​​​നം വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​ത്

ഡി​​​എം​​​കെ​​​യു​​​ടെ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണെ​​​ന്നും അ​​​ഭി​​​പ്രാ​​​യ സ​​​ർ​​​വേ​​​ക​​​ളി​​​ലെ മു​​​ന്നേ​​​റ്റം ഇ​​​തി​​​നു​​​തെ​​​ളി​​​വാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.​​​വി​​​രു​​​ദു​​​ന​​​ഗ​​​റി​​​ൽ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്ക​​​വേ​​​യാ​​​ണ് സ്റ്റാ​​​ലി​​​ൻ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

പ്രാ​​​യ​​​ഭേ​​​ദ​​​മ​​​ന്യേ എ​​​ല്ലാ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​രു​​​ടെ​​​യും ആ​​​ഗ്ര​​​ഹ​​​ങ്ങ​​​ൾ നി​​​റ​​​വേ​​​റ്റു​​​ന്ന​​​താ​​​ണ് ഡി​​​എം​​​കെ​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക. ഡി​​​എം​​​കെ​​​യു​​​ടെ ഉ​​​റ​​​പ്പു​​​ക​​​ളി​​​ൽ എ​​​ല്ലാ ജ​​​ന​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

ജ​​​നം അ​​​തി​​​നാ​​​ൽ ത​​​ങ്ങ​​​ളെ വി​​​ശ്വ​​​സി​​​ക്കു​​​ന്നു​​​വെ​​​ന്നും സ്റ്റാ​​​ലി​​​ൻ പ​​​റ​​​ഞ്ഞു. വീ​​​ട്ട​​​മ്മ​​​മാ​​​ർ​​​ക്ക് ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​ൻ 8,000 രൂ​​​പ​​​യു​​​ടെ കൂ​​​പ്പ​​​ണു​​​ക​​​ൾ ഡി​​​എം​​​കെ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​യാ​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

യോ​​​ഗ​​​ത്തി​​​ൽ ബി​​​ജെ​​​പി​​​യെ​​​യും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​യും രൂ​​​ക്ഷ​​​മാ​​​യി സ്റ്റാ​​​ലി​​​ൻ വി​​​മ​​​ർ​​​ശി​​​ച്ചു. ത​​​മി​​​ഴ്‌​​​നാ​​​ടി​​​ന്‍റെ വി​​​ക​​​സ​​​നം ത​​​ട​​​യാ​​​നാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ഇ​​​ക്കു​​​റി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രം ഡ​​​ൽ​​​ഹി​​​യും ത​​​മി​​​ഴ്‌​​​നാ​​​ടും ത​​​മ്മി​​​ലാ​​​ണെ​​​ന്നും സ്റ്റാ​​​ലി​​​ൻ പ​​​റ​​​ഞ്ഞു.

National

എം.​കെ. സ്റ്റാ​ലി​ൻ ച​രി​ത്രം മ​റ​ക്ക​രു​ത്; രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഇ.​പി.​എ​സ്

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ഐ​എ​ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി. രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി പ​ഴ​യ ച​രി​ത്രം വി​സ്മ​രി​ക്ക​രു​തെ​ന്നും ഇ.​പി.​എ​സ് ഓ​ർ​മ്മി​പ്പി​ച്ചു.

ത​ന്നെ 'സം​ഘി' എ​ന്ന് വി​ളി​ക്കു​ന്ന സ്റ്റാ​ലി​ൻ സ്വ​ന്തം പി​താ​വാ​യ ക​രു​ണാ​നി​ധി എ.​ബി. വാ​ജ്‌​പേ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ർ​ക്കാ​രു​മാ​യി സ​ഖ്യ​ത്തി​ലാ​യി​രു​ന്ന കാ​ര്യം മ​റ​ക്ക​രു​തെ​ന്നും ഇ.​പി.​എ​സ് പ​റ​ഞ്ഞു.

മി​സ്റ്റ​ർ ചീ​ഫ് മി​നി​സ്റ്റ​ർ താ​ങ്ക​ളു​ടെ അ​ച്ഛ​ൻ അ​ന്ന് സം​ഘി​യാ​യി​രു​ന്നോ എ​ന്ന് ചോ​ദി​ച്ച ഇ.​പി.​എ​സ്, തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി ഭ​യ​ന്ന് എ​ന്തും വി​ളി​ച്ചു​പ​റ​യു​ന്ന രീ​തി സ്റ്റാ​ലി​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

‌ത​മി​ഴ്‌​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്ക് എ​ല്ലാം അ​റി​യാം. ഡി​എം​കെ ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും എ​ഐ​എ​ഡി​എം​കെ നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​ക്കാ​ർ ത​മി​ഴ്നാ​ട്ടി​ൽ അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്നും ഇ.​പി.​എ​സ്.​കൂ​ട്ടി​ച്ചേ​ർ​ത്തു.

 

National

ഡി​എം​കെ​യു​മാ​യി ധാ​ര​ണ; ഡി​എം​ഡി​കെ​യ്ക്ക് ആ​ദ്യ​മാ​യി രാ​ജ്യ​സ​ഭ സീ​റ്റ്

ചെ​ന്നൈ: അ​ന്ത​രി​ച്ച ന​ട​ൻ വി​ജ​യ​കാ​ന്ത് ആ​രം​ഭി​ച്ച രാ​ഷ്ട്രീ​യ പാ​ർ​ട്ടി ഡി​എം​ഡി​കെ​യ്ക്ക് രാ​ജ്യ​സ​ഭ സീ​റ്റ് ന​ൽ​കാ​ൻ ഡി​എം​കെ​യി​ൽ ധാ​ര​ണ. ഡി​എം​ഡി​കെ​യും ഡി​എം​കെ​യും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​യാ​യ​ത്.

ഡി​എം​ഡി​കെ​യ്ക്ക് ആ​ദ്യ​മാ​യാ​ണ് രാ​ജ്യ​സ​ഭ​യി​ൽ പ്രാ​തി​നി​ധ്യം ല​ഭി​ക്കു​ന്ന​ത്. 2011ലെ ​ജ​യ​ല​ളി​ത സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് പ്ര​തി​പ​ക്ഷ സ്ഥാ​നം അ​ല​ങ്ക​രി​ച്ചി​രു​ന്ന ഡി​എം​ഡി​കെ​യ്ക്ക് നി​ല​വി​ൽ ഒ​രു നി​യ​മ​സ​ഭാം​ഗം പോ​ലു​മി​ല്ല.

രാ​ജ്യ​സ​ഭ സീ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​യു​ടെ ട്ര​ഷ​റ​റാ​യ എ​ൽ.​കെ. സു​ധീ​ഷ്, ഡി​എം​കെ ആ​സ്ഥാ​ന​മാ​യ അ​ണ്ണാ അ​റി​വാ​ല​യ​ത്തി​ൽ ഡി​എം​ഡി​കെ​യ്ക്കാ​യി ക​രാ​ർ ഒ​പ്പു​വ​ച്ചു.

National

എം.​കെ. സ്റ്റാ​ലി​ന്‍റെ വ​സ​തി​യി​ലെ​ത്തി കെ.​സി.​വേ​ണു​ഗോ​പാ​ൽ; കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ ഡി​എം​കെ​യു​മാ​യി സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ വ​സ​തി​യി​ൽ രാ​ത്രി 8.30ഓ​ടെ ആ​യി​രു​ന്നു ച​ർ​ച്ച. ഡി​എം​കെ സ​ഖ്യ​ത്തി​ലെ സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി ടി.​ആ​ർ. ബാ​ലു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​എം​കെ ഏ​ഴം​ഗ സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ 25 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സ് 38 സീ​റ്റു​ക​ളും മൂ​ന്ന് മ​ന്ത്രി സ്ഥാ​ന​ങ്ങ​ളു​മാ​ണ് ഇ​ത്ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ട​ത്.

25 സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ച്ച കോ​ണ്‍​ഗ്ര​സ് 17 സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് ഇ​ത്ത​വ​ണ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം മു​സ്‌​ലിം ലീ​ഗു​മാ​യും ഡി​എം​കെ രൂ​പീ​ക​രി​ച്ച സ​മി​തി ച​ര്‍​ച്ച ന​ട​ത്തി.

അ​ഞ്ച് സീ​റ്റു​ക​ളാ​ണ് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ക്ക​ള്‍ നീ​തി മ​യം, എം​ഡി​എം​കെ, മ​നി​ത​നേ​യ മ​ക്ക​ള്‍ ക​ക്ഷി എ​ന്നീ പാ​ര്‍​ട്ടി​ക​ളു​മാ​യി ടി.​ആ​ർ. ബാ​ലു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി നാ​ളെ ച​ർ​ച്ച ന​ട​ത്തും. കൂ​ടു​ത​ല്‍ പാ​ര്‍​ട്ടി​ക​ള്‍ സ​ഖ്യ​ത്തി​ലേ​യ്ക്ക് വ​ന്ന​തി​നാ​ല്‍ എ​ല്ലാ പാ​ര്‍​ട്ടി​ക​ളും സീ​റ്റു​ക​ള്‍ ത്യാ​ഗം ചെ​യ്യാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്ന് ഡി​എം​കെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

National

സീ​റ്റ് വി​ഭ​ജ​നം: ബാ​ലു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മി​തി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യു​ള്ള സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി ഏ​ഴം​ഗ സ​മി​തി രൂ​പ​വ​ത്ക​രി​ച്ച് ഡി​എം​കെ. ടി.​ആ​ർ. ബാ​ലു ആ​ണ് സ​മി​തി അ​ധ്യ​ക്ഷ​ൻ. സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യു​ള്ള ച​ർ​ച്ച നാ​ളെ ആ​രം​ഭി​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ഡി​എം​കെ സ​ഖ്യ​ത്തി​ലെ​ത്തി​യ ഡി​എം​ഡി​കെ​യ്ക്ക് കോ​ൺ​ഗ്ര​സി​നെ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റ് ന​ല്കി​യേ​ക്കും. 2021ൽ ​കോ​ൺ​ഗ്ര​സി​ന് 25 സീ​റ്റാ​ണു ന​ല്കി​യ​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി ഒ. ​പ​നീ​ർ​ശെ​ൽ​വം ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സ്റ്റാ​ലി​ൻ അ​ധി​കാ​രം നി​ല​നി​ർ​ത്തു​മെ​ന്നു പ​നീ​ർ​ശെ​ൽ​വം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

ഇ​തി​നി​ടെ, ത​മി​ഴ്നാ​ട്ടി​ൽ കൂ​ട്ടു​ക​ക്ഷി സ​ർ​ക്കാ​രി​നു യാ​തൊ​രു സാ​ധ്യ​ത​യു​മി​ല്ലെ​ന്നും വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ഡി​എം​കെ അ​ധി​കാ​രം നി​ല​നി​ർ​ത്തു​മെ​ന്നും എം​ഡി​എം​കെ നേ​താ​വ് വൈ​കോ പ​റ​ഞ്ഞു.

National

കോൺഗ്രസ്-ഡിഎംകെ സഖ്യം ശക്തം; സ​​​ഖ്യ​​​സ​​​ർ​​​ക്കാ​​​ർ അ​​​പ്രാ​​​യോ​​​ഗി​​​കം: സ്റ്റാ​​​ലി​​​ൻ

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ കോ​​​ൺ​​​ഗ്ര​​​സ്-​​​ഡി​​​എം​​​കെ സ​​​ഖ്യം അ​​​ച​​​ഞ്ച​​​ല​​​മാ​​​യി തു​​​ട​​​രു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ. സ്റ്റാ​​​ലി​​​ൻ. അ​​​തേ​​​സ​​​മ​​​യം സ​​​ഖ്യ​​​സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള സാ​​​ധ്യ​​​ത മു​​​ഖ്യ​​​മ​​​ന്ത്രി ത​​​ള്ളു​​​ക​​​യും ചെ​​​യ്തു. കോ​​​ൺ​​​ഗ്ര​​​സു​​​മാ​​​യു​​​ള്ള സ​​​ഖ്യ​​​ത്തി​​​ൽ അ​​​സ്വ​​​രസ്യ​​​ങ്ങ​​​ളെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​ന്നും അ​​​ധി​​​കാ​​​ര​​​വി​​​ഭ​​​ജ​​​നം സം​​സ്ഥാ​​ന​​ത്തി​​ന് യോ​​ജി​​ക്കു​​ന്ന​​ത​​ല്ലെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.

ഇ​​​ക്കാ​​​ര്യം കോ​​​ൺ​​​ഗ്ര​​​സി​​​ന് ന​​​ന്നാ​​​യി അ​​​റി​​​യാ​​​വു​​​ന്ന​​​താ​​​ണ്. സ​​​ഖ്യ​​​ത്തി​​​ൽ ഭി​​​ന്ന​​​ത​​​യു​​​ണ്ടാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ പ​​​ങ്കാ​​​ളി​​​ത്ത ഭ​​​ര​​​ണം എ​​​ന്ന പ്ര​​​ശ്നം ചി​​​ല​​​ർ ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​രി​​​ക​​​യാ​​​ണ്. എ​​​ന്നാ​​​ൽ ഇ​​​തു​​​ വി​​​ജ​​​യി​​​ക്കി​​​ല്ലെ​​​ന്നും ഇ​​​ന്ത്യാ ടു​​​ഡെ വ​​​ട്ട​​​മേ​​​ശ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സ​​​ഖ്യ​​​ത്തി​​​ൽ ഭി​​​ന്ന​​​ത​​​യു​​​ണ്ടെ​​​ന്ന അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ ചി​​​ല​​​ർ ബോ​​​ധ​​​പൂ​​​ർ​​​വം പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്. രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ന് അ​​​തീ​​​ത​​​മാ​​​യി രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ സ​​​ഹോ​​​ദ​​​ര​​നാ​​യാ​​ണു കാ​​​ണു​​​ന്ന​​​ത്. അ​​​ദ്ദേ​​​ഹം തി​​​രി​​​ച്ചും അ​​തു​​പോ​​ലെ​​യാ​​ണു പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്-​​മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.​​ഡി​​​എം​​​കെ-​​​കോ​​​ൺ​​​ഗ്ര​​​സ് സ​​​ഖ്യം സൗ​​​ഹാ​​​ർ​​​ദ​​​ത്തോ​​​ടെ​​​യു​​​ള്ള​​​താ​​​ണ്. ചി​​​ല​​​ർ വി​​​ചാ​​​രി​​​ക്കു​​​ന്ന ഭി​​​ന്നി​​​പ്പ് ഒ​​​രി​​​ക്ക​​​ലും ഉ​​​ണ്ടാ​​​കി​​​ല്ല-​​മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.

നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​ടു​​ത്തി​​രി​​ക്കേ സീ​​​റ്റ് വി​​​ഭ​​​ജ​​​ന​​​ച​​​ർ​​​ച്ച​​​ക​​​ൾ തു​​ട​​ങ്ങി​​യി​​ല്ലെ​​ന്ന് ചി​​ല കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ൾ പ​​രി​​ഭ​​വം പ​​റ​​ഞ്ഞ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണു മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ അ​​ഭി​​പ്രാ​​യ​​പ്ര​​ക​​ട​​നം. സ​​ഖ്യം സം​​ബ​​ന്ധി​​ച്ചും അ​​ധി​​കാ​​ര വി​​ഭ​​ജ​​നം സം​​ബ​​ന്ധി​​ച്ചും ഏ​​റെ നാ​​ളാ​​യി ഇ​​രു​​ഭാ​​ഗ​​ത്തും ചി​​ല നേ​​താ​​ക്ക​​ൾ വാ​​ക്‌​​യു​​ദ്ധ​​ത്തി​​ലാ​​യി​​രു​​ന്നു.

സീ​​റ്റ് വി​​ഭ​​ജ​​ന​​വും ഇ​​തി​​നാ​​യു​​ള്ള സ​​മി​​തി​​യും വൈ​​കു​​ന്ന​​താ​​യി ത​​​മി​​​ഴ്നാ​​​ടി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി ​​​നേ​​​താ​​​വ് ഗി​​​രീ​​​ഷ് ച​​​ന്ദോ​​​ക്ക​​​ർ അ​​ടു​​ത്തി​​ടെ കു​​റ്റ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. അ​​ടു​​ത്ത​​മാ​​സം 22 മു​​ത​​ൽ സ​​മി​​തി പ്ര​​വ​​ർ​​ത്തി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു ഇ​​തി​​ന് ഡി​​എം​​കെ ന​​ൽ​​കി​​യ മ​​റു​​പ​​ടി.

ഇ​​തി​​നു പു​​റ​​മേ കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ളാ​​യ മാ​​​ണി​​​ക്യം ടാ​​​ഗോ​​റും ജ്യോ​​​തി​​​മ​​​ണി​​​യും ഏ​​താ​​നും ​​ദി​​വ​​സ​​ങ്ങ​​ളാ​​യി ഡി​​​എം​​​കെ നേ​​​താ​​​വ് ജി.​​ദ​​ള​​​പ​​​തി​​​യു​​മാ​​യി പ്ര​​ശ്ന​​ത്തി​​ൽ വാ​​ക്‌​​യു​​ദ്ധ​​ത്തി​​ലാ​​യി​​രു​​ന്നു.

National

ഗ​വ​ർ​ണ​ർ ഭ​ര​ണ​ഘ​ട​ന​യ്ക്കു മു​ക​ളി​ല​ല്ല: സ്റ്റാ​ലി​ൻ

ചെ​​​​ന്നൈ: ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​ർ ബി​​​​ല്ലു​​​​ക​​​​ൾ​​​​ക്ക് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കു​​​​ന്ന​​​​തിനു സ​​​​മ​​​​യ​​​​പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന​​​​തു​​​​വ​​​​രെ വി​​​​ശ്ര​​​​മ​​​​മി​​​​ല്ലെ​​​​ന്നു ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ. ഇ​​​​തി​​​​നാ​​​​യി ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​യു​​​​ടെ റ​​​​ഫ​​​​ന്‍​സി​​​​നു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യാ​​​​യു​​​​ള്ള സു​​​​പ്രീം​​​​കോ​​​​ട​​​​തി ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വി​​​​നോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​ർ​​​​ക്കും രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​​​ക്കും ബി​​​​ല്ലി​​​​ന്മേ​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​നാ​​​​യി സ​​​​മ​​​​യ​​​​പ​​​​രി​​​​ധി നി​​​​ശ്ച​​​​യി​​​​ച്ച വി​​​​ധി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി പ്ര​​​​ത്യേ​​​​ക റ​​​​ഫ​​​​റൻ​​​​സ് തേ​​​​ടി​​​​യ​​​​ത്. സം​​​​സ്ഥാ​​​​ന അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കും ഫെ​​​​ഡ​​​​റ​​​​ലി​​​​സ​​​​ത്തി​​​​നും വേ​​​​ണ്ടി​​​​യു​​​​ള്ള പോ​​​​രാ​​​​ട്ടം തു​​​​ട​​​​രു​​​​മെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

ത​​​​മി​​​​ഴ്നാ​​​​ട് ഗ​​​​വ​​​​ര്‍​ണ​​​​ര്‍ ആ​​​​ര്‍.​​​​എ​​​​ന്‍. ര​​​​വി ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ച ബി​​​​ല്ലു​​​​ക​​​​ള്‍​ക്ക് അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ച്ച​​​​താ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കി​​​​യ 2025 ഏ​​​​പ്രി​​​​ല്‍ എ​​​​ട്ടി​​​​ലെ വി​​​​ധി​​​​ൽ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ബെ​​​​ഞ്ചി​​​​ന്‍റെ തീ​​​​രു​​​​മാ​​​​നം ഒ​​​​രു സ്വാ​​​​ധീ​​​​ന​​​​വും ചെ​​​​ലു​​​​ത്തി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട സ​​​​ർ​​​​ക്കാ​​​​ർ ഡ്രൈ​​​​വ​​​​ർ സീ​​​​റ്റി​​​​ലാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും സം​​​​സ്ഥാ​​​​ന​​​​ത്ത് ര​​​​ണ്ട് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് അ​​​​ധി​​​​കാ​​​​രകേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക​​​​രു​​​​തെ​​​​ന്നു​​​​മു​​​​ള്ള ത​​ത്ത്വം ഭ​​​​ര​​​​ണ​​​​ഘ‌​​​​ട​​​​നാ ബെ​​​​ഞ്ച് ഈ ​​​​വി​​​​ധി​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ച​​​​ട്ട​​​​ക്കൂ​​​​ടി​​​​നു​​​​ള്ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണം. ഒ​​​​രി​​​​ക്ക​​​​ലും അ​​​​തി​​​​നപ്പു​​​​റം പോ​​​​ക​​​​രു​​​​ത്. ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്ക് ബി​​​​ല്ലി​​​​നെ ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​നോ പോ​​​​ക്ക​​​​റ്റ് വീ​​​​റ്റോ പ്ര​​​​യോ​​​​ഗി​​​​ക്കാ​​​​നോ ക​​​​ഴി​​​​യി​​​​ല്ല. ബി​​​​ൽ ത​​​​ട​​​​ഞ്ഞു​​​​വ​​​​യ്ക്കാ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ഒ​​​​രു അ​​​​ധി​​​​കാ​​​​ര​​​​വു​​​​മി​​​​ല്ല. ഇക്കാര്യങ്ങൾ വീ​​​​ണ്ടും സു​​​​പ്രീം​​​​കോ​​​​ട​​​​തി സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നുവെന്ന് സ്റ്റാ​​​​ലി​​​​ൻ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഭ​​​​ര​​​​ണ​​​​ഘ​​​​ട‌​​​​നപ്ര​​​​കാ​​​​രം ചു​​​​മ​​​​ത​​​​ല​​​​യേ​​​​ൽ​​​​ക്ക​​​​പ്പെ​​​​ട്ട ഒ​​​​രാ​​​​ളും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യ്ക്കു മു​​​​ക​​​​ളി​​​​ലാ​​​​ണെ​​​​ന്ന് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നു വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്നു. ഉ​​​​യ​​​​ർ​​​​ന്ന ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ അ​​​​ധി​​​​കാ​​​​രി പോ​​​​ലും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ലം​​​​ഘി​​​​ക്കു​​​​മ്പോ​​​​ൾ, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ കോ​​​​ട​​​​തി​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ഏ​​​​ക പ്ര​​​​തി​​​​വി​​​​ധി.

കോ​​​​ട​​​​തി​​​​യു​​​​ടെ വാ​​​​തി​​​​ലു​​​​ക​​​​ൾ അ​​​​ട​​​​യ്ക്ക​​​​രു​​​​ത്. ഇ​​​​ത് ന​​​​മ്മു​​​​ടെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ലെ നി​​​​യ​​​​മ​​​​വാ​​​​ഴ്ച​​​​യെ ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും രാ​​​​ഷ്‌ട്രീയ ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​മാ​​​​രു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ലം​​​​ഘ​​​​ന​​​​ങ്ങ​​​​ളെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​മെ​​​​ന്നും സ്റ്റാ​​​​ലി​​​​ൻ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up