x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​നും രാ​ഹു​ലും ഒ​രേ ല​ക്ഷ്യ​ത്തോ​ടെ ‌ര​ണ്ട് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചു​; ബി​ജെ​പി​ക്ക് മ​റു​പ​ടി​യു​മാ​യി എം.​കെ. സ്റ്റാ​ലി​ൻ


Published: April 19, 2026 08:43 PM IST | Updated: April 19, 2026 08:43 PM IST

ചെ​ന്നൈ: ബി​ജെ​പി​ക്ക് പ​രോ​ക്ഷ മ​റു​പ​ടി​യു​മാ​യി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. താ​നും രാ​ഹു​ലും ഒ​രേ ല​ക്ഷ്യ​ത്തോ​ടെ ‌ര​ണ്ട് ദി​ശ​യി​ൽ സ​ഞ്ച​രി​ച്ചു​വെ​ന്നും സ​ഖ്യ​ത്തി​ന്‍റെ ജ​യ​ത്തി​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പോ​യെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​ഹു​ൽ ത​ന്നെക്കു​റി​ച്ച് പ​റ​ഞ്ഞ​ത് വ​ലി​യ കാ​ര്യ​മാ​ണ്. മോ​ദി​ക്ക് കീ​ഴ​ട​ക്കാ​ൻ ക​ഴി​യാ​ത്ത സ്റ്റാ​ലി​ന് ‌പ​ക​രം അ​ടി​മ​ക്കൂ​ട്ട​ത്തെ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മം എ​ന്നാ​ണ് രാ​ഹു​ൽ പ​റ​ഞ്ഞ​ത്. നാ​ളെ​യും ഞ​ങ്ങ​ൾ സ​ഖ്യ​ത്തി​ന്‍റെ ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കും. ഞാ​ൻ ചെ​ന്നൈ​യി​ലും രാ​ഹു​ൽ തെ​ക്ക​ൻ ത​മി​ഴ്നാ​ട്ടി​ലും പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

ഡി​എം​കെ-​കോ​ൺ​ഗ്ര​സ് സ​ഖ്യം ത​ക​രു​ന്ന​താ​യും ര​ണ്ട് പാ​ർ​ട്ടി​ക​ൾ​ക്കും ഇ​ട​യി​ലെ ഭി​ന്ന​ത പു​റ​ത്തു​വ​ന്നു ക​ഴി​ഞ്ഞെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ്‌ ഗോ​യ​ൽ വി​മ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യു​മാ​യാ​ണ് സ്റ്റാ​ലി​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

Tags : Rahul gandhi traveled MK Stalin goal BJP

Recent News

Corehub Up