x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​എം​കെ ബ​ന്ധം ത​ക​ർ​ന്നു; തു​റ​ന്നു​പ​റ​ഞ്ഞ് പി. ​ചി​ദം​ബ​രം

വെബ് ഡെസ്ക്
Published: November 29, 2026 09:51 PM IST | Updated: November 29, 2026 09:51 PM IST

പി. ​ചി​ദം​ബ​രം.

ചെ​ന്നൈ: ഡി​എം​കെ​യു​മാ​യു​ള്ള ബ​ന്ധം കോ​ൺ​ഗ്ര​സ് ത​ക​ർ​ത്തു​വെ​ന്ന് മു​തി​ർ​ന്ന നേ​താ​വ് പി. ​ചി​ദം​ബ​രം. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലെ രാ​ഷ്ട്രീ​യ സ​ഖ്യ​ത്തി​ലെ ഭി​ന്ന​ത​ക​ൾ അ​ദ്ദേ​ഹം പ​ര​സ്യ​മാ​ക്കി​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു​മി​ച്ച് മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സും ഡി​എം​കെ​യും ത​മ്മി​ലു​ള്ള ബ​ന്ധം തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മു​ണ്ടാ​യ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളോ​ടെ​യാ​ണ് വ​ഷ​ളാ​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്തു​ക എ​ന്ന ത​ന്ത്ര​പ​ര​മാ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ടി​വി​കെ സ​ർ​ക്കാ​രി​ന് കോ​ൺ​ഗ്ര​സ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് ചി​ദം​ബ​രം വി​ശ​ദീ​ക​രി​ച്ചു. കോ​ൺ​ഗ്ര​സ് പി​ന്തു​ണ ന​ൽ​കി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ നി​യ​മ​സ​ഭ പി​രി​ച്ചു​വി​ട്ട് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മാ​യി​രു​ന്നു. അ​ല്ലെ​ങ്കി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി​വ​രു​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഡി​എം​കെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി മാ​റി​യി​രു​ന്നെ​ങ്കി​ൽ കോ​ൺ​ഗ്ര​സ് അ​വ​ർ​ക്കും പി​ന്തു​ണ ന​ൽ​കു​മാ​യി​രു​ന്നു. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ശേ​ഷി​യു​ള്ള മ​റ്റേ​തെ​ങ്കി​ലും ക​ക്ഷി​യാ​യി​രു​ന്നു മു​ന്നി​ലെ​ത്തി​യി​രു​ന്ന​തെ​ങ്കി​ലും കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യ്ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​യി​ല്ല. വി​ജ​യ് സ​ർ​ക്കാ​രി​ന് പി​ന്തു​ണ ന​ൽ​കി​യ​ത് ശ​രി​യാ​യ തീ​രു​മാ​ന​മാ​യി​രു​ന്നെ​ങ്കി​ലും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ർ​സം​ഭ​വ​ങ്ങ​ൾ ഡി​എം​കെ​യു​മാ​യു​ള്ള ബ​ന്ധം പൂ​ർ​ണ​മാ​യും ത​ക​ർ​ത്തു​വെ​ന്നും ചി​ദം​ബ​രം വ്യ​ക്ത​മാ​ക്കി.

Tags : Tamilnadu Elections Alliance DMK Congress Tamil Nadu Politics TVK Vijay

Recent News

Corehub Up