x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈസ്റ്റ്ചർച്ചിൽ കിവീസ് ആധിപത്യം; 243 റൺസ് ലീഡ്

സ്പോർട്സ് ഡെസ്ക്
Published: November 29, 2026 02:13 PM IST | Updated: November 29, 2026 02:13 PM IST

ഇന്ത്യയ്ക്കെതിരേ ന്യൂസിലൻഡ് താരം ഹെൻ‌റി നിക്കോൾസിന്‍റെ ബാറ്റിംഗ്

ക്രൈസ്റ്റ്ചർച്ച്: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം ന്യൂസിലന്‍ഡിന് മികച്ച ലീഡ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 133 റൺസെന്ന നിലയിലാണ്. 46 റണ്‍സുമായി രചിന്‍ രവീന്ദ്രയും അഞ്ചു റണ്‍സുമായി ഡാരില്‍ മിച്ചലുമാണ് ക്രീസില്‍.

നായകൻ ടോം ലാഥം (എട്ട്), ഡെവൺ കോൺവേ (51), ഹെൻറി നിക്കോൾസ് (22) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. നിലവിൽ ന്യൂസിലന്‍ഡിന് 243 റൺസിന്‍റെ ആകെ ലീഡുണ്ട്.

ഇന്ത്യയ്ക്കു വേണ്ടി ജസ്പ്രീത് ബുംറ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ, ആറുവിക്കറ്റ് നഷ്ടത്തിൽ 116 റൺസെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 246 റൺസിനു പുറത്തായിരുന്നു. ധ്രുവ് ജുറെലിന്‍റെ അർധസെഞ്ചുറിയാണ് ഇന്ത്യയെ 200 കടത്തിയത്. 170 പന്തിൽ 14 ബൗണ്ടറികൾ ഉൾപ്പെടെ 88 റൺസെടുത്ത ജുറെലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.

താരത്തെ കൂടാതെ, 29 റൺസെടുത്ത ആകാശ് ദീപിനു മാത്രമേ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായുള്ളൂ. അൻഷുൽ കാംബോജ് (പൂജ്യം), ഗുർനൂർ ബ്രാർ (10) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ നാലു റൺസുമായി ജസ്പ്രിത് ബുംറ പുറത്താകാതെ നിന്നു.

ന്യൂസിലൻഡിനു വേണ്ടി കൈൽ ജാമിസൺ 69 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെൻ‌റി, നഥാൻ സ്മിത്ത്, ജേക്കബ് ഡഫി എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

Tags : Newzealand India Christchurch Cricket TestCricket

Recent News

Corehub Up