x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണ്ഡല പുനർനിർണയം: മുതലാളിയുടെയും ഡ്രൈവറുടെയും കഥ പറഞ്ഞ് തരൂർ

വെബ് ഡെസ്ക്
Published: November 28, 2026 10:19 AM IST | Updated: November 28, 2026 10:19 AM IST

ശശി തരൂർ

ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷകക്ഷികളെ വീഴിക്കാൻ ബിജെപി ഇപ്പോൾ മുന്നോട്ടുവച്ചിരിക്കുന്ന "അനുപാതത്തിൽ മാറ്റമില്ലാത്ത വർധന' കെണിയാണെന്നു കോൺഗ്രസ് എംപി ശശി തരൂർ. എല്ലാ സംസ്ഥാനങ്ങളിലെയും സീറ്റ് അന്പത് ശതമാനം കൂട്ടാമെന്നാണ് ബിജെപി പുതിയ ബില്ലിൽ വിഭാവനം ചെയ്യുന്നത്. അതേപോലെ അനുപാതത്തിലും മാറ്റമുണ്ടാകില്ല. എന്നാൽ, ഇതു പ്രത്യക്ഷത്തിൽ പ്രശ്നമില്ലെന്നു തോന്നുമെങ്കിലും ഇതൊരു കബളിപ്പിക്കലാണെന്നാണ് ശശി തരൂർ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നത്. ഇതിനായി അദ്ദേഹം പറയുന്നത് ഒരു മുതലാളിയുടെയും ഡ്രൈവറുടെയും ഉദാഹരണമാണ്.

അതിങ്ങനെ: നിങ്ങൾ ഒരു സ്ഥാപനത്തിന്‍റെ മാനേജിംഗ് ഡയറക്ടറാണെന്നു കരുതുക. സ്വയം നിശ്ചയിച്ചിരിക്കുന്ന നിങ്ങളുടെ ശമ്പളം രണ്ടു ലക്ഷം രൂപ. ഡ്രൈവർക്ക് കൊടുക്കുന്നത് 20,000 രൂപ. അതായത് 10:1 എന്നതാണ് അനുപാതം. ഇനി നിങ്ങൾ എല്ലാവരുടെയും വേതനം 50 ശതമാനം കൂട്ടുന്നു.

മാനേജിംഗ് ഡയറക്ടറുടെ ശമ്പളം അതോടെ മൂന്നു ലക്ഷമാകുന്നു. ഡ്രൈവറുടേത് 30,000 രൂപയും. അനുപാതം അപ്പോഴും 10:1. എന്നാൽ, നിങ്ങൾക്കു കാര്യമായ മെച്ചമുണ്ടോ. അനുപാതം മാറ്റമില്ലാതെ തുടരുന്നു. പക്ഷേ, വിടവ് വൻ തോതിൽ വർധിക്കുന്നു. ഇതാണ് ബിജെപി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ബിജെപി ഡ്രൈവർക്ക് 50 ശതമാനം വർധന കൊടുത്തു കബളിപ്പിക്കുന്നു. എന്നിട്ട് യഥാർഥ ലാഭം വലിയ തോതിൽ കീശയിലാക്കുന്നു.

സമാനമായി ബിജെപി മുന്നോട്ടുവയ്ക്കുന്ന രീതിയിൽ പുനർനിർണയം നടന്നാൽ വലിയ സംസ്ഥാനങ്ങൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുന്നു. ദക്ഷിണേന്ത്യക്കോ അതേ അനുപാതമെന്നു പറയാമെങ്കിലും സീറ്റുകൾ തമ്മിലുള്ള അന്തരം വളരെ വലുതായി മാറുന്നു. അതായത് നമ്മുടെ സ്വരം തീരെ ചെറുതായി മാറുന്നു.

ദക്ഷിണേന്ത്യ ഡ്രൈവരല്ലെന്നും ബില്ലിനെ പിന്തുണയ്ക്കാൻ ഡിഎംകെ ഉപാധികൾ മുന്നോട്ടു വയ്ക്കുന്നെന്ന റിപ്പോർട്ടുകളിൽ തനിക്ക് നിരാശയുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.

Tags : Delimitation Bill controversy india congress BJP Sasi Tharoor

Recent News

Corehub Up