റിഷഭ് പന്ത് ബാറ്റ് ചെയ്യുന്നു
ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 356 റൺസ് പിന്തുടരുന്ന ഇന്ത്യ രണ്ടാം ദിവസത്തെ മത്സരം അവസാനിപ്പിക്കന്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 116 റൺസ് എന്ന നിലയിലാണ്. 40 റൺസ് കൂടി നേടിയില്ലെങ്കിൽ ഇന്ത്യ ഫോളോ ഓണിലേയ്ക്ക് പോകും
ഏഴ് റൺസെടുത്ത ധ്രുവ് ജൂറലാണ് ക്രീസിലുള്ളത്. 10 റൺസെടുത്ത ധ്രുവ് ജൂറൽ രണ്ടാം ദിവസത്തെ അവസാന പന്തിൽ പുറത്തായിരുന്നു. റൺസൊന്നും എടുക്കാത്ത യശ്വസി ജയ്സ്വാളും 25 റൺസെടുത്ത കെ.എൽ. രാഹുലും 21 റൺസെടുത്ത ദേവ്ദവത്ത് പടിക്കലും 17 റൺസെടുത്ത ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും 23 റൺസെടുത്ത റിഷഭ് പന്തുമാണ് പുറത്തായ മറ്റുള്ളവർ.
ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമീസണും ജേക്കബ് ഡഫിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മാറ്റ് ഹെൻറിയും നതാൻ സ്മിത്തും ഓരോ വിക്കറ്റ് വീതമെടുത്തു.
Tags : Cricket India New Zealand ChristChurch Test Match