x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​യ​മ്പ​ത്തൂ​രി​ൽ പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ന്ന കേ​സ്: ര​ണ്ട് പ്ര​തി​ക​ളും കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി; ശി​ക്ഷാ​വി​ധി ഡി​സം​ബ​ർ നാ​ലി​ന്

വെബ് ഡെസ്ക്
Published: November 28, 2026 09:33 AM IST | Updated: November 28, 2026 09:33 AM IST

കെ. ​കാ​ർ​ത്തി, ആ​ർ. മോ​ഹ​ൻ

കോ​യ​മ്പ​ത്തൂ​ർ: സൂ​ളൂ​രി​ൽ പ​ത്തു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളാ​യ കെ. ​കാ​ർ​ത്തി (35), ആ​ർ. മോ​ഹ​ൻ (31) എ​ന്നി​വ​ർ കു​റ്റ​ക്കാ​രെ​ന്ന് കോ​യ​മ്പ​ത്തൂ​ർ പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി വി​ധി​ച്ചു. ജ​ഡ്ജി കെ. ​ഹ​രി​ഹ​ര​നാ​ണ് സു​പ്ര​ധാ​ന വി​ധി പ്ര​സ്താ​വി​ച്ച​ത്. പ്ര​തി​ക​ൾ​ക്കു​ള്ള ശി​ക്ഷ ഡി​സം​ബ​ർ നാ​ലി​ന് വി​ധി​ക്കും.

മേ​യ് 21-നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സൂ​ളൂ​ർ പ​ള്ള​പ്പാ​ള​യ​ത്തു​നി​ന്നും അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ പെ​ൺ​കു​ട്ടി​യെ പ്ര​തി​ക​ൾ ബൈ​ക്കി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യും പി​റ്റേ​ദി​വ​സം ക​ണ്ണം​പാ​ള​യ​ത്തെ കു​ള​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത സൂ​ളൂ​ർ പൊ​ലി​സ്, പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കാ​ർ​ത്തി​യാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും ഇ​തി​ന് മോ​ഹ​ൻ എ​ല്ലാ സ​ഹാ​യ​വും ചെ​യ്തു ന​ൽ​കി​യെ​ന്നും പൊ​ലി​സ് ക​ണ്ടെ​ത്തി.

സം​ഭ​വം ത​മി​ഴ്‌​നാ​ട്ടി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് വ​ഴി​വ​ച്ച​തോ​ടെ സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ക​യും പ്ര​തി​ക​ൾ​ക്ക് ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്കി​യ പൊ​ലി​സ് 21 ദി​വ​സ​ത്തി​ന​കം 819 പേ​ജു​ള്ള കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ജൂ​ൺ 24-ന് ​ആ​രം​ഭി​ച്ച വി​ചാ​ര​ണ​യി​ൽ 68 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 221 രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. നേ​ര​ത്തെ ന​വം​ബ​ർ 16-ന് ​വി​ധി പ​റ​യാ​നി​രു​ന്ന കേ​സ് പി​ന്നീ​ട് 27-ലേ​ക്ക് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ക​ന​ത്ത പൊ​ലി​സ് സു​ര​ക്ഷ​യി​ലാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ്ര​തി​ക​ളെ കോ​ട​തി​യി​ലെ​ത്തി​ച്ച​ത്. താ​ൻ ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്നും ഒ​ന്നാം പ്ര​തി കാ​ർ​ത്തി​യെ പി​ടി​കൂ​ടാ​ൻ പൊ​ലി​സി​നെ സ​ഹാ​യി​ച്ച​ത് താ​നാ​ണെ​ന്നും കോ​ട​തി​വ​ള​പ്പി​ൽ​വ​ച്ച് പ്ര​തി മോ​ഹ​ൻ വി​ളി​ച്ചു​പ​റ​ഞ്ഞു.

Tags : SexualAssault Murder Police

Recent News

Corehub Up