x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​രി​യാ​ര്‍ റാ​ണി വ​ധം: ബം​ഗാ​ള്‍ സ്വ​ദേ​ശി പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: November 24, 2026 11:08 PM IST | Updated: November 24, 2026 11:08 PM IST

പ്ര​തി നാ​യ​ക് ദ​ഫേ​ദാ​ര്‍


ഇ​ടു​ക്കി: ശാ​ന്ത​ന്‍​പാ​റ ചേ​രി​യാ​റി​ല്‍ ഏ​ദ​ന്‍​തോ​ട്ട​ത്തി​ല്‍ റാ​ണി ബാ​ല​ഗു​രു (56)വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ബം​ഗാ​ള്‍ സ്വ​ദേ​ശി പി​ടി​യി​ല്‍. പ​ശ്ചി​മ ബം​ഗാ​ള്‍ റാ​യ്ഗ്രാം സ്വ​ദേ​ശി നാ​യ​ക് ദ​ഫേ​ദാ​റി (27)നെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ 10ന് 11.30​ന് ചേ​രി​യാ​ര്‍ എ​എ​ല്‍​ടി കോ​ള​നി ഭാ​ഗ​ത്താ​ണ് റാ​ണി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ശാ​ന്ത​ന്‍​പാ​റ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ല്‍ റാ​ണി​യു​ടെ മ​ര​ണം ത​ല​യ്ക്കു പി​ന്നി​ല്‍ ക​ട്ടി​യു​ള്ള വ​സ്തു​കൊ​ണ്ടു​ണ്ടാ​യ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ലു​ണ്ടാ​യ പ​രി​ക്കു​മൂ​ല​മാ​ണെ​ന്ന് വ്യ​ക്ത​മാ​യി.

സം​ഭ​വ​ദി​വ​സം മു​ത​ല്‍ സ​മീ​പ​ത്തു താ​മ​സി​ച്ചി​രു​ന്ന നാ​യ​ക് ദ​ഫേ​ദാ​റി​നെ കാ​ണാ​താ​യി​രു​ന്നു. തു​ട​ര്‍​ന്ന് ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി ഡോ. ​എ. ന​സീ​മി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം മൂ​ന്നാ​ര്‍ അ​സി​സ്റ്റ​ന്‍റ് പൊ​ലി​സ് സൂ​പ്ര​ണ്ട് അ​മൃ​ത സ​തീ​പ​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ദേ​വി​കു​ളം സി​ഐ പി.​എ. ക​വി​രാ​ജ​ന്‍, ശാ​ന്ത​ന്‍​പാ​റ എ​സ്‌​ഐ കെ.​പി. അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രെ അ​ന്വേ​ഷ​ണ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട്, ആ​ന്ധ്ര, തെ​ല​ങ്കാ​ന, ജാ​ര്‍​ഘ​ണ്ഡ്, ഛത്തീ​സ്ഗ​ഡ്, ഒ​റീ​സ, പ​ശ്ചി​മ ബം​ഗാ​ള്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും പ്ര​തി സ​ഞ്ച​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള റെ​യി​ല്‍​വേ റൂ​ട്ടു​ക​ളി​ലൂ​ടെ​യും അ​ന്വേ​ഷ​ണം ന​ട​ത്തി. ഒ​ടു​വി​ല്‍ റെ​യി​ല്‍​വേ പൊ​ലി​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ പ​ശ്ചി​മ ബം​ഗാ​ളി​ലെ സി​യ​ല്‍​ദ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​വ​ച്ച് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ എ​ട്ടു മു​ത​ല്‍ പ്ര​തി​യു​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യി​രു​ന്നു. പി​റ്റേ​ന്ന് ആ​ലു​വ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്നു പ്ര​തി കോ​ര്‍​ബാ എ​ക്‌​സ്പ്ര​സി​ല്‍ കേ​ര​ള​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ടു. പ്ര​തി​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും ഫോ​ണ്‍ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ വെ​സ്റ്റ് ബം​ഗാ​ളി​ലെ​ത്തി​യ പ്ര​തി ന​ദി​യാ​യി​ലു​ള്ള ഭാ​ര്യാ​വീ​ട്ടി​ലും മു​ണ്ടേ​ശ്വ​റി​ലു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ വീ​ട്ടി​ലും ത​ങ്ങി​യ​താ​യി വി​വ​രം ല​ഭി​ച്ചു.
താ​ടി​യും മു​ടി​യും മു​റി​ച്ചു രൂ​പം മാ​റി​യ പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പ​ശ്ചി​മ​ബം​ഗാ​ള്‍ പൊ​ലി​സി​നും റെ​യി​ല്‍​വേ പൊ​ലി​സി​നും കൈ​മാ​റി. തു​ട​ര്‍​ന്ന് 20ന് ​റെ​യി​ല്‍​വേ പൊ​ലി​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി നാ​യ​ക് ദ​ഫാ​ദാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത് സി​യ​ല്‍​ദ കോ​ട​തി ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മാ​ജി​സ്‌​ട്രേ​റ്റി​നു മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ ശേ​ഷം കേ​ര​ള​ത്തി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Tags : Murder of Cheriyar Rani Murder NattuVishesham DistrictNews

Recent News

Corehub Up