ബംഗളൂരു: പണം നൽകാൻ വിസമ്മതിച്ചതിന് മുത്തശിയെ കൊലപ്പെടുത്തിയ ഇരുപതുകാരനായ പേരക്കുട്ടി അറസ്റ്റിൽ. അരളിക്കട്ടി ഗ്രാമവാസിയായ ഭീമപ്പ രാമപ്പ സനാദിയാണ് അറസ്റ്റിലായത്. സംസ്ഥാന സർക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിയിലൂടെ ലഭിച്ച 2,000 രൂപ നൽകാൻ വിസമ്മതിച്ചതിനായിരുന്നു കൊലപാതകം.
ഹമ്മവ്വ ബാലപ്പ സനാദി(78)യെ നവംബർ 10നാണ് കാണാതായത്. പാഷ്ചാപുർ ആഴ്ചച്ചന്തയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയതായിരുന്നു ഇവർ. നവംബർ 15ന് ജിനരാൾ ഗ്രാമത്തിന് സമീപം ഘടപ്രഭ നദിയിലെ ജലസംഭരണിയിൽ രണ്ട് ചാക്കുകളിലാക്കി കല്ലുകൾക്കൊപ്പം കെട്ടിയിട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Tags : Grandson arrested murder grandmother Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash