Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Grandson Arrested

പ​ണം ന​ൽ​കിയില്ല; മു​ത്ത​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ പേ​ര​ക്കു​ട്ടി അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​ന് മു​ത്ത​ശി​യെ കൊ​ല​പ്പെ​ടു​ത്തി​യ ഇ​രു​പ​തു​കാ​ര​നാ​യ പേ​ര​ക്കു​ട്ടി അ​റ​സ്റ്റി​ൽ. അ​ര​ളി​ക്ക​ട്ടി ഗ്രാ​മ​വാ​സി​യാ​യ ഭീ​മ​പ്പ രാ​മ​പ്പ സ​നാ​ദി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഗൃ​ഹ​ല​ക്ഷ്മി പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ച്ച 2,000 രൂ​പ ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​നാ​യി​രു​ന്നു കൊ​ല​പാ​ത​കം.

ഹ​മ്മ​വ്വ ബാ​ല​പ്പ സ​നാ​ദി(78)​യെ ന​വം​ബ​ർ 10നാ​ണ് കാ​ണാ​താ​യ​ത്. പാ​ഷ്ചാ​പു​ർ ആ​ഴ്ച​ച്ച​ന്ത​യി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​വ​ർ. ന​വം​ബ​ർ 15ന് ​ജി​ന​രാ​ൾ ഗ്രാ​മ​ത്തി​ന് സ​മീ​പം ഘ​ട​പ്ര​ഭ ന​ദി​യി​ലെ ജ​ല​സം​ഭ​ര​ണി​യി​ൽ ര​ണ്ട് ചാ​ക്കു​ക​ളി​ലാ​ക്കി ക​ല്ലു​ക​ൾ​ക്കൊ​പ്പം കെ​ട്ടി​യി​ട്ട നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Latest News

Corehub Up