x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​ന്പൂ​ർ ക​നോ​ലി​ പ്ലോ​ട്ടി​ലെ കൊ​ല​പാ​ത​കം: പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്

വെബ് ഡെസ്ക്
Published: November 24, 2026 11:27 PM IST | Updated: November 24, 2026 11:27 PM IST

മ​ഞ്ചേ​രി: നി​ല​ന്പൂ​ർ ക​നോ​ലി പ്ലോ​ട്ടി​ന​ടു​ത്ത് ക​രി​ന്പ് ജ്യൂ​സ് ക​ച്ച​വ​ട​ക്കാ​ര​നാ​യ ഫൈ​സ​ലി (38)നെ ​ക​രി​ങ്ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് മ​ഞ്ചേ​രി അ​ഡി​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (ര​ണ്ട്) ജീ​വ​പ​ര്യ​ന്തം ത​ട​വും 1.1 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. മ​ന്പാ​ട് രാ​മ​ച്ചം​പൊ​ട്ടി മ​ഠ​ത്തി​ൽ​പ​റ​ന്പി​ൽ മു​സ്ത​ഫ എ​ന്ന മേ​രി ബാ​ബു​വി​നെ​യാ​ണ് (49) ജ​ഡ്ജ് ടി.​പി. അ​നി​ൽ ശി​ക്ഷി​ച്ച​ത്.

2017 ജൂ​ലൈ 15ന് ​നി​ല​ന്പൂ​ർ ക​നോ​ലി പ്ലോ​ട്ടി​ലെ വു​ഡ് കോം​പ്ല​ക്സി​ന​ടു​ത്തു​ള്ള പ​ഴ​യ ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​യും ഫൈ​സ​ലും മ​റ്റ് ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് സം​ഭ​വ സ്ഥ​ല​ത്തി​രു​ന്നു മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ൾ ര​ണ്ടു പേ​രും മ​ട​ങ്ങി​യ ശേ​ഷം പ്ര​തി​യും ഫൈ​സ​ലും വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടു. കാ​ട്ടി​ൽനി​ന്നും വു​ഡ് കോം​പ്ല​ക്സി​ൽനി​ന്നും മ​ര ഉ​രു​പ്പ​ടി​ക​ൾ പ്ര​തി ഒ​ളി​ച്ചു​ക​ട​ത്തു​ന്ന കാ​ര്യം വ​നം വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കു​മെ​ന്ന് ഫൈ​സ​ൽ പ​റ​ഞ്ഞ​തി​നു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

പ്ര​കോ​പി​ത​നാ​യ പ്ര​തി സ​മീ​പ​ത്തു കി​ട​ന്ന ക​രി​ങ്ക​ല്ലെ​ടു​ത്ത് ഫൈ​സ​ലി​ന്‍റെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഫൈ​സ​ൽ മ​ര​ണ​പ്പെ​ട്ട​തോ​ടെ കൃ​ത്യ​ത്തി​നു​പ​യോ​ഗി​ച്ച ക​ല്ല് 200 മീ​റ്റ​ർ അ​ക​ലെ​യു​ള്ള കു​തി​ര​പ്പു​ഴ​യി​ലെ​റി​യു​ക​യും തെ​ളി​വു ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി സം​ഭ​വ സ്ഥ​ലം മു​ത​ൽ പു​ഴ​വ​രെ മു​ള​കു​പൊ​ടി വി​ത​റു​ക​യും ചെ​യ്തു. ദൃ​ക്സാ​ക്ഷി​ക​ളി​ല്ലാ​ത്ത കേ​സി​ൽ സാ​ഹ​ച​ര്യ തെ​ളി​വു​ക​ളു​ടെ​യും ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി വി​ധി പ്ര​സ്താ​വി​ച്ച​ത്.
‌

കൊ​ല​പാ​ത​ക​ത്തി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വ്, ഒ​രു ല​ക്ഷം രൂ​പ പി​ഴ, പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം അ​ധി​ക ക​ഠി​ന ത​ട​വ് എ​ന്നി​ങ്ങ​നെ​യാ​ണ് ശി​ക്ഷ. ഇ​തി​നു പു​റ​മെ തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ച​തി​ന് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വ്, പ​തി​നാ​യി​രം രൂ​പ പി​ഴ, പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം അ​ധി​ക ക​ഠി​ന ത​ട​വ് എ​ന്നി​ങ്ങ​നെ​യും ശി​ക്ഷ​യു​ണ്ട്. പ്ര​തി പി​ഴ​യ​ട​ക്കു​ന്ന പ​ക്ഷം 75000 രൂ​പ മ​ര​ണ​പ്പെ​ട്ട ഫൈ​സ​ലി​ന്‍റെ ഭാ​ര്യ​ക്ക് ന​ൽ​ക​ണം. കൂ​ടാ​തെ സ​ർ​ക്കാ​രി​ന്‍റെ വി​ക്ടിം കോ​ന്പ​ൻ​സേ​ഷ​ൻ സ്കീം ​പ്ര​കാ​രം കൂ​ടു​ത​ൽ സ​ഹാ​യം അ​നു​വ​ദി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും കോ​ട​തി ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഹാ​ജ​രാ​യ അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​പി. ഷാ​ജു 27 സാ​ക്ഷി​ക​ളെ കോ​ട​തി മു​ന്പാ​കെ വി​സ്ത​രി​ച്ചു. 43 രേ​ഖ​ക​ളും 24 തൊ​ണ്ടി മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി. പൊ​ലി​സ് ലൈ​സ​ണ്‍ ഓ​ഫി​സ​ർ എ​എ​സ്ഐ ദേ​വ​ൻ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു. നി​ല​ന്പൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന മ​നോ​ജ് പ​റ​യ​ട്ടെ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ആ​ദ്യാ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ നി​ല​ന്പൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്ന കെ.​എം. ദേ​വ​സ്യ​യാ​ണ് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തും. പ്ര​തി​യെ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നാ​യി ത​വ​നൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.

Tags : Murder at Conolly Plot, Murder NattuVishesham DistrictNews

Recent News

Corehub Up