x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഞ്ചൈ പു​ളി​യം​പ​ട്ടിയിൽ പു​തി​യ പാ​ലം

വെബ് ഡെസ്ക്
Published: November 26, 2026 07:33 AM IST | Updated: November 26, 2026 07:33 AM IST

ഈ​റോ​ഡ്: ന​ഞ്ചൈ പു​ളി​യം​പ​ട്ടി​യി​ൽ ഭ​വാ​നി ന​ദി​ക്ക് കു​റു​കെ ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് നി​ർ​മി​ച്ച 95 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഉ​യ​ർ​ന്ന പാ​ല​ത്തി​ന് പ​ക​രം പു​തി​യ പാ​ലം നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ 25 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഗോ​പി, ബം​ഗ്ലാ​പു​തൂ​ർ പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​പാ​ലം നി​ർ​മി​ച്ച​ത്. 1928-ലാ​ണ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട​ത്. ബ്രി​ട്ട​നി​ലെ സ്കോ​ട്ട്ല​ൻ​ഡി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന ഇ​രു​മ്പു​തൂ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. 1931-ൽ ​പാ​ലം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്തു.

ബം​ഗ്ലാ​പു​തൂ​ർ, ടി.​എ​ൻ.​പാ​ള​യം, വാ​ണി​പ്പു​ത്തൂ​ർ, ഗു​ണ്ടേ​രി​പ്പ​ള്ളം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ ഗോ​പി ഭാ​ഗ​ത്തേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ പ്ര​ധാ​ന​മാ​യും ഈ ​പാ​ല​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ പാ​ല​ത്തി​ന് 4.80 മീ​റ്റ​ർ മാ​ത്ര​മാ​ണ് വീ​തി​യു​ള്ള​ത്. ഇ​തു​മൂ​ലം ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രേ​സ​മ​യം ക​ട​ന്നു​പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. 2016 സെ​പ്റ്റം​ബ​ർ 29-ന് ​അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത നി​യ​മ​സ​ഭ​യി​ൽ പു​തി​യ പാ​ലം നി​ർ​മി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. പാ​ല​ത്തി​നാ​യു​ള്ള ഭൂ​മി ഏ​റ്റെ​ടു​ക്ക​ലും പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നെ​ങ്കി​ലും നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രു​ന്നി​ല്ല.

റ​വ​ന്യൂ മ​ന്ത്രി കെ.​എ. സെ​ങ്കോ​ട്ട​യ്യ​നെ​യും സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ സ​ന്ദ​ർ​ശി​ച്ച് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​യി 25 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി എ​സ്. ജോ​സ​ഫ് വി​ജ​യ് പ്ര​ഖ്യാ​പി​ച്ച​ത്. പ​ത്ത് വ​ർ​ഷം മു​മ്പ് പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി ഇ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഇ​തി​നാ​യി മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും സം​ഘ​ട​നാ പ്ര​സി​ഡ​ന്‍റ് അ​ഭി​ഭാ​ഷ​ക​ൻ സു​ബി ത​ള​പ​തി പ​റ​ഞ്ഞു.

Tags : Nanjai Puliyampatti Nattuvishesham DistrictNews

Recent News

Corehub Up