x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ ഫോ​ളോ ഓ​ണി​ലേ​യ്ക്ക്‍? ത​ക​ർ​ന്ന​ടി​ഞ്ഞ് മു​ൻ​നി​ര 

സ്പോർട്സ് ഡെസ്ക്
Published: November 28, 2026 11:46 AM IST | Updated: November 28, 2026 11:46 AM IST

റിഷഭ് പന്ത് ബാറ്റ് ചെയ്യുന്നു

ക്രൈ​സ്റ്റ്ച​ർ‌​ച്ച്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 356 റ​ൺ​സ് പി​ന്തു​ട​രു​ന്ന ഇ​ന്ത്യ ര​ണ്ടാം ദി​വ​സ​ത്തെ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്ക​ന്പോ​ൾ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 116 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. 40 റ​ൺ​സ് കൂ​ടി നേ​ടി​യി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ ഫോ​ളോ ഓ​ണി​ലേ​യ്ക്ക് പോ​കും

 ഏ​ഴ് റ​ൺ​സെ​ടു​ത്ത ധ്രു​വ് ജൂ​റ​ലാ​ണ് ക്രീ​സി​ലു​ള്ള​ത്. 10 റ​ൺ​സെ​ടു​ത്ത ധ്രു​വ് ജൂ​റ​ൽ ര​ണ്ടാം ദി​വ​സ​ത്തെ അ​വ​സാ​ന പ​ന്തി​ൽ പു​റ​ത്താ‍​യി​രു​ന്നു. റ​ൺ​സൊ​ന്നും എ​ടു​ക്കാ​ത്ത യ​ശ്വ​സി ജ​യ്സ്വാ​ളും 25 റ​ൺ​സെ​ടു​ത്ത കെ.​എ​ൽ. രാ​ഹു​ലും 21 റ​ൺ​സെ​ടു​ത്ത ദേ​വ്ദ​വ​ത്ത് പ​ടി​ക്ക​ലും 17 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ‌ ഗി​ല്ലും 23 റ​ൺ​സെ​ടു​ത്ത റി​ഷ​ഭ് പ​ന്തു​മാ​ണ് പു​റ​ത്താ​യ മ​റ്റു​ള്ള​വ​ർ. 

ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി കൈ​ൽ ജാ​മീ​സ​ണും ജേ​ക്ക​ബ് ഡ​ഫി​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മാ​റ്റ് ഹെ​ൻ‌​റി​യും ന​താ​ൻ സ്മി​ത്തും ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. 

Tags : Cricket India New Zealand ChristChurch Test Match

Recent News

Corehub Up