x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒറ്റയ്ക്ക് പൊരുതി ജുറെൽ; ക്രൈസ്റ്റ്ചർച്ചിൽ ഇന്ത്യ 246ന് പുറത്ത്, കിവീസിന് ലീഡ്

സ്പോർട്സ് ഡെസ്ക്
Published: November 29, 2026 09:38 AM IST | Updated: November 29, 2026 09:38 AM IST

ന്യൂസിലൻഡിനെതിരേ അർധസെഞ്ചുറിയിലേക്ക് കുതിക്കുന്ന ധ്രുവ് ജുറെൽ

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാമിന്നിംഗ്സിൽ ഇന്ത്യ 246 റൺസിനു പുറത്ത്. ആറുവിക്കറ്റ് നഷ്ടത്തിൽ 116 റൺസെന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയെ ധ്രുവ് ജുറെലിന്‍റെ അർധസെഞ്ചുറിയാണ് 200 കടത്തിയത്.

170 പന്തിൽ 14 ബൗണ്ടറികൾ ഉൾപ്പെടെ 88 റൺസെടുത്ത ജുറെലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ, 29 റൺസെടുത്ത ആകാശ് ദീപിനു മാത്രമേ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായുള്ളൂ. അൻഷുൽ കാംബോജ് (പൂജ്യം), ഗുർനൂർ ബ്രാർ (10) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ നാലു റൺസുമായി ജസ്പ്രിത് ബുംറ പുറത്താകാതെ നിന്നു.

ന്യൂസിലൻഡിനു വേണ്ടി കൈൽ ജാമിസൺ 69 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെൻ‌റി, നഥാൻ സ്മിത്ത്, ജേക്കബ് ഡഫി എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 64 റൺസെടുത്തിട്ടുണ്ട്. 33 റൺസുമായി ഡെവൺ കോൺവേയും റണ്ണൊന്നുമെടുക്കാതെ രചിൻ രവീന്ദ്രയുമാണ് ക്രീസിൽ. നായകൻ ടോം ലാഥം (എട്ട്), ഹെൻ‌റി നിക്കോൾസ് (22) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിനു നഷ്ടമായത്. ജസ്പ്രിത് ബുംറയാണ് രണ്ടുപേരെയും വീഴ്ത്തിയത്.

ആദ്യ ഇന്നിംഗ്സിൽ ന്യൂസിലൻഡ് 356 റൺസെടുത്തിരുന്നു. ഇതോടെ, അവർക്ക് ആകെ 174 റൺസിന്‍റെ ലീഡുണ്ട്.

Tags : Cricket Christchurch India NewZealand

Recent News

Corehub Up