നിയമസഭാ മന്ദിരം (ഫയൽ ചിത്രം)
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കം. ഇന്നുമുതൽ ഡിസംബർ 10 വരെയാണ് നിയമസഭ ചേരുക.
നിയമനിർമാണത്തിനായാണ് ഇത്തവണ സമ്മേളനം ചേരുക. സ്വകാര്യ സർവകലാശാല (സ്ഥാപനവും നിയന്ത്രണവും) കേരള നോളജ് വാലി ബിൽ അടക്കം ഒൻപതു ബില്ലുകൾ സമ്മേളനത്തിന്റെ പരിഗണനയ്ക്കെത്തും.
മുഖ്യമന്ത്രി വി.ഡി. സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും തമ്മിൽ അഭിപ്രായവ്യത്യാസമുള്ള സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും വൈദ്യുതി വാങ്ങൽ കരാറുകളും നിയമസഭയിൽ പ്രതിപക്ഷം സജീവ ആയുധമാക്കും.
ഹിമാചൽ, ജിഎൻഎ വൈദ്യുതി കരാറുകൾ സഭയിൽ ചർച്ചയ്ക്ക് എത്തിക്കും. ഇതു സംബന്ധിച്ച ഭരണപക്ഷത്തെ അഭിപ്രായ വ്യത്യാസം സഭയിൽ എത്തിക്കാനാകും പ്രതിപക്ഷം ശ്രമിക്കുക.
Tags : Legislative Assembly session Kerala Niyamasabha Begins Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash