Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Janakeeya Hotels

Alappuzha

നി​ല​നി​ൽ​പ്പി​നാ​യി മ​ല്ല​ടി​ച്ച് കു​ടും​ബ​ശ്രീ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ൾ

ആ​ല​പ്പു​ഴ: കു​റ​ഞ്ഞ​വി​ല​യി​ൽ ഗു​ണ​മേ​ന്മ​യു​ള്ള ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി വി​ശ​പ്പു​ര​ഹി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച കു​ടും​ബ​ശ്രീ ജ​ന​കീ​യ​ഹോ​ട്ട​ലു​ക​ൾ നി​ല​നി​ൽ​പ്പി​നാ​യി മ​ല്ല​ടി​ക്കു​ന്നു. സ​ബ്‌​സി​ഡി​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ​യാ​ണ് 2020ൽ ​ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് വ​ൻ​ പ്ര​ചാ​ര​ണ​ത്തോ​ടെ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി പ്ര​തി​സ​ന്ധി​യി​ലേ​ക്കു നീ​ങ്ങി​യ​ത്.

1198 ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളി​ൽ പ​കു​തി​യി​ലേ​റെ​യും വി​ല​ക്ക​യ​റ്റ​വും സ​ബ്‌​സി​ഡി അ​രി​യു​ടെ​യും പാ​ച​ക​വാ​ത​ക​ത്തി​ന്‍റെയും ക്ഷാ​മം മൂ​ലം പൂ​ട്ടി​പ്പോ​യി. നി​ല​വി​ൽ 655 ഹോ​ട്ട​ലു​ക​ൾ മാ​ത്ര​മാ​ണ് ക​ഷ്ടി​ച്ച് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്ര​യ​മാ​യി​രു​ന്ന 20 രൂ​പ​യു​ടെ ഊ​ണ് ഇ​പ്പോ​ൾ ച​രി​ത്രം. നി​ല​വി​ൽ ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളി​ൽ 30 രൂ​പ​യാ​ണ് ഊ​ണി​ന്. ചി​ക്ക​ൻ, മീ​ൻ എ​ന്നീ സ്പെ​ഷ​ലു​ക​ൾ​ക്ക് 40-50 രൂ​പ​യാ​ണ് വി​ല. സാ​ധാ​ര​ണ ഹോ​ട്ട​ലു​ക​ളി​ൽ ഊ​ണി​ന് 60 മു​ത​ൽ 100 രൂ​പ വ​രെ വാ​ങ്ങു​മ്പോ​ഴാ​ണ് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ചോ​റും തോ​ര​നും അ​ച്ചാ​റും അടങ്ങുന്ന ഊണ് 30 രൂ​പ​യ്ക്ക് ന​ൽ​കു​ന്ന​ത്.കെ​ട്ടി​ടവാ​ട​ക, വെ​ള്ളം, വൈ​ദ്യു​തി നി​ര​ക്ക് എ​ന്നി​വ അ​ത​ത് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ​യെ​ങ്കി​ലും പ​ല​യി​ട​ത്തും ഇ​ത് കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ഇ​തി​ന്‍റെ ബാ​ധ്യത​യും കു​ടും​ബ​ശ്രീ ന​ട​ത്തി​പ്പു​കാ​ർ​ക്കാ​ണ്.

ക​രാ​ർ പു​തു​ക്കി​യി​ല്ല, സ​ബ്‌സി​ഡി​യി​ല്ല

മാ​ർ​ച്ചി​നു ശേ​ഷം സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​നു​മാ​യി കു​ടും​ബ​ശ്രീ​മി​ഷ​ൻ ക​രാ​ർ പു​തു​ക്കാ​ത്ത​തി​നാ​ൽ സ​ബ്‌​സി​ഡി അ​രി ല​ഭി​ക്കു​ന്നി​ല്ല. പൊ​തു​വി​പ​ണി​യി​ൽനി​ന്ന്കി ലോയ്ക്ക് 50 രൂ​പ വ​രെ ന​ൽ​കി​യാ​ണ് ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ അ​രി വാ​ങ്ങു​ന്ന​ത്. വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ ക്ഷാ​മ​വും വി​ല​യി​ലു​ണ്ടാ​യ വ​ലി​യ വ​ർ​ധന​യും ജനകീയ ഹോ​ട്ട​ലു​ക​ളെ ബാ​ധി​ച്ചു.

ചെ​ല​വ് കു​റ​യ്ക്കാ​നാ​യി പ്രാ​ദേ​ശി​ക​മാ​യി കി​ട്ടു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വി​ഭ​വ​ങ്ങ​ളു​ണ്ടാ​ക്കി​യാ​ണ് പി​ടി​ച്ചുനി​ൽക്കുന്ന​ത്. കി​ലോ​യ്ക്ക് 50രൂ​പ​യ്ക്ക് അ​രി വാ​ങ്ങി 30രൂ​പ​യ്ക്ക് ഊ​ണ് ന​ൽ​കുന്പോൾ ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം​പോ​ലും ന​ൽ​കാ​നാ​കു​ന്നി​ല്ലെ​ന്ന് ആ​ല​പ്പു​ഴ​യി​ൽ ജ​ന​കീ​യ ഹോ​ട്ട​ൽ ന​ട​ത്തു​ന്ന​വ​ർ പ​റ​യു​ന്നു. ജി​ല്ല​യി​ൽ 41 ജ​ന​കീ​യ ഹോ​ട്ട​ലു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Latest News

Corehub Up