x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃശൂരിൽ കാർ നിയന്ത്രണം വിട്ടു മണലിപ്പുഴയിലേക്ക് മറിഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

വെബ് ഡെസ്ക്
Published: August 5, 2026 06:47 PM IST | Updated: August 5, 2026 06:47 PM IST

പ്രതീകാത്മക ചിത്രം

തൃശൂർ: നിയന്ത്രണം വിട്ട ഇലക്ട്രിക് കാർ പുഴയിലേക്ക് മറിഞ്ഞ് ഒഴുക്കിൽപ്പെട്ടു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ ഒന്നിനാണ് മടവാക്കര കാച്ചക്കടവിൽ ഈ അപകടമുണ്ടായത്.

ചാവക്കാട് മന്ദലാംകുന്ന് സ്വദേശിയും ആലുവയിലെ സ്വകാര്യ കോളജ് എൽഎൽബി വിദ്യാർഥിയുമായ സിനാനാണ് അപകടത്തിൽപ്പെട്ടത്. ആലുവയിലേക്ക് പോകുകയായിരുന്ന സിനാൻ ഓടിച്ചിരുന്ന കാർ, മടവാക്കരയിലെ വളവിൽ വച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

വാഹനം പുഴയിലേക്ക് പതിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ സിനാൻ ഡോർ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ഇതിനു പിന്നാലെ മറ്റൊരു വാഹനത്തിൽ വരികയായിരുന്ന യാത്രക്കാരുടെ സഹായത്തോടെ കയറുപയോഗിച്ച് കാർ കരയിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും, ശക്തമായ ഒഴുക്കിൽ വാഹനം പുഴയുടെ ആഴത്തിലേക്ക് ഒഴുകിപ്പോകുകയായിരുന്നു.

സംഭവത്തെ തുടർന്ന് പുതുക്കാട് അഗ്നിരക്ഷാ സേനയും സ്കൂബാ ടീമും സ്ഥലത്തെത്തി ഒഴുക്കിൽപ്പെട്ട കാറിനായി തെരച്ചിൽ ആരംഭിച്ചു. പുഴയിലെ ശക്തമായ അടിയൊഴുക്ക് തെരച്ചിലിന് വലിയ തടസങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും വാഹനം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Tags : Car River Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up