നിയന്ത്രണംവിട്ട പുഴയിലേക്ക് മറിഞ്ഞ കാര്‍ ഉയർത്തിയെടുക്കാൻ ശ്രമം
മാനന്തവാടി: നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു. എള്ളുമന്ദം സ്വദേശി അജിസണിന്‍റെ കാറാണ് എള്ളുമന്ദം കാക്കഞ്ചേരി പുഴയിലേക്ക് മറിഞ്ഞത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
കാറിലുണ്ടായിരുന്നയാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പൂര്‍ണമായും പുഴയില്‍ മുങ്ങിയ കാര്‍ അഗ്നിരക്ഷാസേനയുടെ സ്‌കൂബ ടീമിന്‍റെ നേതൃത്വത്തില്‍ കയറിന് കെട്ടിവലിച്ചാണ് കരയില്‍ എത്തിച്ചത്.