x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു

വെബ്ഡെസ്ക്
Published: July 31, 2026 10:19 PM IST | Updated: July 31, 2026 10:19 PM IST

അ​ഖി​ൽ

നെ​ടു​മ​ങ്ങാ​ട്: സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം വാ​മ​ന​പു​രം ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് ക​യ​ത്തി​ൽ അ​ക​പ്പെ​ട്ട് മു​ങ്ങി​മ​രി​ച്ചു. നെ​ടു​മ​ങ്ങാ​ട് വേ​ട്ടം​പ​ള്ളി പ​ത്രം​കോ​ട് കി​ഴ​ക്കും​ക​ര വീ​ട്ടി​ൽ അ​ഖി​ൽ (33) ആ​ണ് മ​രി​ച്ച​ത്.

ചെ​ല്ല​ഞ്ചി ഭാ​ഗ​ത്ത് ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. അ​ഞ്ചം​ഗ സം​ഘ​മാ​യാ​ണ് അ​ഖി​ലും സു​ഹൃ​ത്തു​ക്ക​ളും ചെ​ല്ല​ഞ്ചി​ൽ എ​ത്തി​യ​ത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ന​ദി​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ അ​ഖി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​യ​ത്തി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

സു​ഹൃ​ത്തു​ക്ക​ൾ തെ​ര​ച്ചി​ൽ ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യും ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ചെ​യ്ത​തോ​ടെ സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ചു. ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ അ​ഖി​ലി​നെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

മൃ​ത​ദേ​ഹം നി​ല​വി​ൽ പാ​ലോ​ട് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റും. അ​ച്ഛ​ൻ: ഉ​ദ​യ​കു​മാ​ർ.​അ​മ്മ: ജ​ല​ജ. സ​ഹോ​ദ​ര​ൻ: രാ​ഹു​ൽ.

 

 

Tags : River Bathing Drowned Akhil Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up