x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഛത്തീസ്ഗഡിൽ നദിയിലൂടെ ഒഴുകിയെത്തി ആനകളുടെ ജഡം


Published: March 12, 2026 03:34 PM IST | Updated: March 12, 2026 03:34 PM IST

റായ്പുർ: ഛത്തീസ്ഗഡിലെ റായ്ഗഡ് ജില്ലയിൽ നദിയിൽ രണ്ട് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ആനകളുടെ ജഡം നദിയിലൂടെ ഒഴുകി നടക്കുകയായിരുന്നു. നാലുമാസത്തിനിടെ അഞ്ച് ആനകളെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ഘർഘോഡ വനമേഖലയ്ക്ക് സമീപമുള്ള കുർകുട്ട് നദിയിലാണ് ഇവയുടെ ജഡങ്ങൾ പൊങ്ങിക്കിടക്കുന്നത് കണ്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 19 ആനകളുടെ ഒരു കൂട്ടം ഇവിടെ സഞ്ചരിച്ചിരുന്നു. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ജഡം കണ്ടതിനെ തുടർന്ന് സമീപവാസികൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

വനംവകുപ്പ് സംഘം സ്ഥലത്തെത്തി ആനകളുടെ ജഡം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൃഗഡോക്ടർമാർ സ്ഥലത്തെത്തിയിട്ടുണ്ട്. ചെളിയിൽ കുടുങ്ങിയതോ, കുളിക്കുമ്പോഴോ ആനകൾ ചത്തത്തെന്നാണ് പ്രഥമിക നിഗമനം.

Tags : elephants river dead

Recent News

Corehub Up