x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം


Published: January 15, 2026 12:03 PM IST | Updated: January 15, 2026 12:03 PM IST

കൊച്ചി: പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. എറണാകുളം കുന്നുകര തെയ്ക്കാനാത്ത് ബൈജു ശിവന്‍റെ മകന്‍ ദേവസൂര്യ(14) ആണ് മുങ്ങി മരിച്ചത്. അങ്കമാലി കുറ്റിപ്പുഴ ക്രൈസ്റ്റ് രാജ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.

സ്‌കൂള്‍ വിട്ട ശേഷം കൂട്ടുകാരുമൊത്ത് അങ്കമാലി-മാഞ്ഞാലി തോട്ടില്‍ അയിരൂര്‍ ഉഴംകടവിന് സമീപമാണ് ദേവസൂര്യ കുളിക്കാനിറങ്ങിയത്. എന്നാല്‍ നീന്തല്‍ അറിയാത്ത കുട്ടി പുഴയിലേക്ക് താഴ്ന്നു പോവുകയായിരുന്നു.

മറ്റ് കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ദേവസൂര്യയെ പുഴയില്‍ നിന്നും എടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും.

Tags : student drowned river

Recent News

Corehub Up