യാഷിക്ക് ബിനു
നിലന്പൂർ: മന്പാട് ഓടായ്ക്കൽ റഗുലേറ്റർ കം ബ്രിഡ്ജിന് താഴെ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം എടവണ്ണ പാലത്തിന് സമീപത്ത് കണ്ടെത്തി. മന്പാട് ബീന്പുങ്ങൽ പനയംതൊടിക യാഷിക്ക് ബിനുവി (38) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ചയാണ് യാഷിക്ക് ഒഴുക്കിൽപ്പെട്ടത്. തുടർന്ന് അഗ്നിരക്ഷാസേനയും ഇആർഎഫും നാട്ടുകാരും നാല് ദിവസം ഓടായ്ക്കൽ മുതൽ അരീക്കോട് വരെ പുഴയിൽ തെരച്ചിൽ നടത്തിയിരുന്നു. ഒടുവിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് എടവണ്ണ പാലത്തിന് അൽപം മുകൾ ഭാഗത്തായി മതൃദേഹം കണ്ടെത്തിയത്.
മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം മന്പാട് പുത്തൻ മസ്ജിദിൽ കബറടക്കി.
മക്കൾ: മുഹമ്മദ് ഐദിൻ ആദം, അൽഫൻ ആദം. പിതാവ്: ഷൗക്കത്തലി. മാതാവ്: മൈമൂന.