x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര​ത​പ്പു​ഴ​യി​ല്‍ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു.


Published: May 21, 2026 01:54 PM IST | Updated: May 21, 2026 01:54 PM IST

മ​ല​പ്പു​റം: ഭാ​ര​ത​പ്പു​ഴ​യി​ല്‍ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. പു​റ​ത്തു​ര്‍ ക​ളൂ​ര്‍ സ്വ​ദേ​ശി ഉ​ള്ളാ​ട്ടി​ല്‍ മു​നീ​ർ-​റ​ഹീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് ബി​ലാ​ലാ​ണ് (14) മ​രി​ച്ച​ത്.

എ​വി​എ​സ് ക​ട​വി​ന​രി​കി​ല്‍ സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് ഫു​ട്ബാ​ള്‍ ക​ളി​ക്കു​ന്ന​തി​നി​ടെ പുഴയിലേക്ക് വീണ പ​ന്തെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ബി​ലാ​ലി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ മു​ഹ​മ്മ​ദ് അ​ഫ്‌​നാ​ന്‍(14) എ​ന്ന കു​ട്ടി ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. അ​ഫ്നാ​നും വെ​ള്ള​ത്തി​ൽ മു​ങ്ങാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ കൂ​ടെ ക​ളി​ക്കാ​നെ​ത്തി​യ മ​റ്റു​ള്ള​വ​ർ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഇ​വ​ർ ബി​ലാ​ലി​നെ​യും ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധ്യ​മാ​യി​ല്ല. പി​ന്നാ​ലെ കു​ട്ടി​ക​ൾ നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ര്‍ ബി​ലാ​ലി​നെ എ​ടു​ത്ത് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​ളൂ​ര്‍ നൂ​റു​ല്‍ ഈ​മാ​ന്‍ മ​ദ്‌​റ​സ​യി​ലെ​യും ജി​എ​ച്ച്എ​സ്എ​സ് പു​റ​ത്തു​രി​ലെ​യും ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. സ​ഹോ​ദ​രി​മാ​ര്‍: ഹു​സ്ന, മു​ബീ​ന.

 

Tags : Student drowns river

Recent News

Corehub Up