പ്രതീകാത്മക ചിത്രം
വടകര: മണിയൂര്‍ ചൊവ്വാ പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് രണ്ടു പേര് മുങ്ങിമരിച്ചു. പതിയാരക്കര ഒതയോത്ത് ബഷീറിന്റെ മകന് നബീല്‍ (19), ഓര്‍ക്കാട്ടേരി വരപ്രത്ത് പരേതനായ ഹാരിസിന്റെ മകന് സിനാന് (14) എന്നിവരാണു മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. നാലു പേരടങ്ങുന്ന സംഘമാണു പുഴയില്‍ കുളിക്കാനും നീന്തല്‍ പഠിക്കാനുമായി എത്തിയത്. നാലു പേരും ഒഴുക്കില്‍പെട്ടെങ്കിലും രണ്ടു പേര് അദ്ഭുതകരമായി രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ നബീലിനെ കണ്ടെത്തി.
ഗുരുതരാവസ്ഥയില്‍ വടകര സഹകരണ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ മണിക്കൂറുകള്‍ നീണ്ട തെരച്ചിലില്‍ വൈകുന്നേരം ആറോടെയാണു സിനാന്റെ മൃതദേഹം കണ്ടെത്താനായത്.
ഫയര്‍ഫോഴ്സ്, പോലീസ്, സ്കൂബാ ടീം, പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുഴയില്‍ വിപുലമായ തെരച്ചില്‍ നടത്തിയത്.
Tags : Drowned Bathing River Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash