കൊച്ചി: മൂവാറ്റുപുഴയാറില്‍ വയോധികയെ ഒഴുക്കില്‍പെട്ട് കാണാതായി. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി വത്സല (68) ആണ് ഒഴുക്കില്‍ പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് മൂവാറ്റുപുഴ ലതാക്കടവില്‍ നിന്നാണ് വത്സല ഒഴുക്കില്‍ പെട്ടത്.
മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും തിരച്ചില്‍ നടത്തുകയാണ്. അമ്പലത്തില്‍ പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ വത്സലയെ കാണാതാവുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Tags : Muvattupuzha River woman missing