Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cancer

കീ​മോ​യ്ക്ക് ശേ​ഷം ഐ​സി​യു​വി​ലാ​യി, മ​രു​ന്നി​ന്‍റെ വി​ല മ​റ​ച്ചു​വ​ച്ച​ത് അ​ക്കാ​ര​ണം കൊ​ണ്ട്: രേ​ണു​വും സ​ഹോ​ദ​രി​യും പ​റ​യു​ന്നു

കാ​ൻ​സ​ർ എ​ന്ന മാ​ര​ക രോ​ഗ​ത്തോ​ടും അ​തി​നൊ​പ്പം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ക്രൂ​ര​മാ​യ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളോ​ടും ഒ​രേ​സ​മ​യം പോ​രാ​ടു​ക​യാ​ണ് രേ​ണു സു​ധി. ര​ണ്ടാ​മ​ത്തെ കീ​മോ​തെ​റാ​പ്പി​ക്ക് ശേ​ഷം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ രേ​ണു ഒ​രാ​ഴ്ച​യോ​ളം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഈ ​ക​ഠി​ന​മാ​യ ഘ​ട്ട​ത്തി​ലും ത​നി​ക്കെ​തി​രെ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് രേ​ണു​വും സ​ഹോ​ദ​രി​യും.

രേ​ണു​വി​ന് കാ​ൻ​സ​ർ ഇ​ല്ലെ​ന്നും, ചി​കി​ത്സാ ബി​ല്ലു​ക​ൾ കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്നു​മു​ള്ള ചി​ല വ്ലോ​ഗ​ർ​മാ​രു​ടെ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ രേ​ണു​വി​ന്‍റെ സ​ഹോ​ദ​രി ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചു. നി​ല​വി​ൽ ത​ങ്ങ​ളു​ടെ ഏ​ക വ​രു​മാ​ന മാ​ർ​ഗ്ഗ​മാ​യ യൂ​ട്യൂ​ബ് ചാ​ന​ലി​നെ ത​ക​ർ​ക്കാ​ൻ ബോ​ധ​പൂ​ർ​വ്വം ന​ട​ക്കു​ന്ന ശ്ര​മ​ങ്ങ​ളു​ടെ സ​ത്യാ​വ​സ്ഥ ഇ​രു​വ​രും ചേ​ർ​ന്ന് വ്യ​ക്ത​മാ​ക്കി.

''ര​ണ്ടാ​മ​ത്തെ കീ​മോ​തെ​റാ​പ്പി​ക്ക് ശേ​ഷം ക​ടു​ത്ത ഛർ​ദ്ദി​യും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളും കാ​ര​ണം ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​മാ​യി ഞാ​ൻ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന് ഡി​സ്ചാ​ർ​ജ് ആ​യി വീ​ട്ടി​ലെ​ത്തി. എ​ന്നെ സ്നേ​ഹി​ക്കു​ന്ന ഒ​രു​പാ​ട് പേ​രു​ടെ പ്രാ​ർ​ത്ഥ​ന​യും വ​ഴി​പാ​ടു​ക​ളും കൊ​ണ്ടാ​ണ് ഞാ​ൻ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. അ​വ​ർ​ക്ക് എ​ങ്ങ​നെ ന​ന്ദി പ​റ​യ​ണ​മെ​ന്ന് എ​നി​ക്ക​റി​യി​ല്ല.

ഇ​നി​യും എ​നി​ക്ക് നാ​ല് കീ​മോ​ക​ളും അ​തി​നു​ശേ​ഷം ശ​സ്ത്ര​ക്രി​യ​യും കൂ​ടി​യു​ണ്ട്. പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ ഞാ​ൻ തി​രി​ച്ചു​വ​രു​മെ​ന്ന് ത​ന്നെ​യാ​ണ് എ​ന്റെ ഉ​റ​ച്ച വി​ശ്വാ​സം. കു​ട്ടി​ക്കാ​ലം തൊ​ട്ടേ എ​ന്‍റെ​യോ മ​റ്റു​ള്ള​വ​രു​ടെ​യോ ശ​രീ​ര​ത്തി​ൽ ഒ​രു മാ​ര​ക രോ​ഗ​വും വ​രാ​തി​രി​ക്ക​ണേ എ​ന്ന് ഞാ​ൻ പ്രാ​ർ​ഥി​ക്കാ​റു​ണ്ടാ​യി​രു​ന്നു.

എ​ന്നി​ട്ടും എ​നി​ക്ക് എ​ന്തു​കൊ​ണ്ടാ​ണ് ഈ ​അ​സു​ഖം വ​ന്ന​തെ​ന്ന് ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ കി​ട​ന്ന് ഞാ​ൻ ദൈ​വ​ത്തോ​ട് ചോ​ദി​ച്ചു. നാ​ളെ മ​റ്റു​ള്ള​വ​രു​ടെ മു​ന്നി​ൽ ദൈ​വ​കൃ​പ സാ​ക്ഷ്യ​പ്പെ​ടു​ത്താ​ൻ വേ​ണ്ടി​യാ​കാം ഇ​തെ​ന്നാ​ണ് എ​ന്‍റെ മ​ന​സ് ഇ​പ്പോ​ൾ എ​ന്നോ​ട് പ​റ​യു​ന്ന​ത്.

എ​ന്‍റെ അ​ഭാ​വ​ത്തി​ൽ മ​ക​ൻ ഒ​റ്റ​പ്പെ​ട്ടു​പോ​കു​മോ എ​ന്നൊ​രു വി​ഷ​മം ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ എ​ന്‍റെ ചേ​ച്ചി​യു​ടെ മ​ക്ക​ൾ അ​വ​നെ സ്വ​ന്തം സ​ഹോ​ദ​ര​നെ​പ്പോ​ലെ​യാ​ണ് നോ​ക്കു​ന്ന​ത്. ഒ​രു അ​മ്മ​യു​ടെ വ​യ​റ്റി​ൽ ജ​നി​ച്ച​തു​പോ​ലെ അ​വ​ർ അ​വ​നെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​ത് കാ​ണു​മ്പോ​ൾ എ​നി​ക്ക് വ​ലി​യ സ​ന്തോ​ഷ​മു​ണ്ട്. മ​ന​സി​ന് അ​ധി​കം വി​ഷ​മം ഉ​ണ്ടാ​ക്ക​രു​തെ​ന്നും ഫോ​ൺ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ഡോ​ക്ട​ർ​മാ​ർ എ​ന്നോ​ട് ക​ർ​ശ​ന​മാ​യി പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​നാ​ൽ ഞാ​ൻ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​റി​ല്ല.

എ​ന്നാ​ൽ ഈ ​യൂ​ട്യൂ​ബ് ചാ​ന​ൽ മാ​ത്ര​മാ​ണ് എ​ന്‍റെ ഏ​ക വ​രു​മാ​ന​മാ​ർ​ഗ്ഗം; എ​നി​ക്ക് ജീ​വി​ക്കാ​ൻ വേ​റെ വ​ഴി​ക​ളി​ല്ല. എ​ന്നെ സ്നേ​ഹി​ക്കു​ന്ന​വ​ർ ഈ ​ചാ​ന​ൽ സ​ബ്സ്ക്രൈ​ബ് ചെ​യ്യു​ക​യും പി​ന്തു​ണ​യ്ക്കു​ക​യും വേ​ണം. ദ​യ​വാ​യി എ​ന്‍റെ പ​ഴ​യ കാ​ര്യ​ങ്ങ​ൾ കു​ത്തി​പ്പൊ​ക്കി എ​ന്നെ അ​വ​ഹേ​ളി​ക്ക​രു​ത്. എ​ന്നെ​പ്പോ​ലെ കാ​ൻ​സ​ർ ബാ​ധി​ച്ച് പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന ഒ​ട്ട​ന​വ​ധി രോ​ഗി​ക​ളു​ണ്ട്. ആ ​വേ​ദ​ന അ​ത് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കോ അ​വ​രു​ടെ കു​ടും​ബ​ത്തി​നോ മാ​ത്ര​മേ മ​ന​സ്സി​ലാ​കൂ. അ​വ​രോ​ട് അ​ല്പ​മെ​ങ്കി​ലും ക​രു​ണ കാ​ണി​ക്കു​ക.’’ രേ​ണു സു​ധി പ​റ​ഞ്ഞു.

‘‘ര​ണ്ടാ​മ​ത്തെ കീ​മോ​യ്ക്ക് ശേ​ഷ​മു​ള്ള അ​സ്വ​സ്ഥ​ത​ക​ൾ കാ​ര​ണ​മാ​ണ് രേ​ണു​വി​നെ ഐ.​സി.​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​നി​ട​യി​ലും രേ​ണു​വി​ന് കാ​ൻ​സ​ർ ഇ​ല്ലെ​ന്നും മ​രു​ന്നി​ന്‍റെ ബി​ൽ എ​ഐ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്നും ചി​ല വ്ലോ​ഗ​ർ​മാ​ർ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. ഞ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യം കൊ​ണ്ടാ​ണ് ആ ​ബി​ൽ പോ​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണി​ക്കേ​ണ്ടി വ​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഇ​ൻ-​ഹൗ​സ് ഡ്ര​ഗ് ബാ​ങ്കി​ൽ നി​ന്നാ​ണ് ഞ​ങ്ങ​ൾ ഈ ​മ​രു​ന്ന് വാ​ങ്ങു​ന്ന​ത്. ഇ​തി​ൽ ആ​ർ​ക്കെ​ങ്കി​ലും സം​ശ​യ​മു​ണ്ടെ​ങ്കി​ൽ ബി​ല്ലി​ലു​ള്ള ന​മ്പ​റി​ലോ ഫാ​ർ​മ​സി​യി​ലോ വി​ളി​ച്ച് നേ​രി​ട്ട് അ​ന്വേ​ഷി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. ഫാ​ർ​മ​സി​ക്ക് ലൈ​സ​ൻ​സ് കി​ട്ടി​യ വ​ർ​ഷ​മാ​ണ് ബി​ല്ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. രോ​ഗി​യു​ടെ പേ​രും വി​വ​ര​ങ്ങ​ളും കൃ​ത്യ​മാ​യി അ​തി​ലു​ണ്ട്. മ​രു​ന്നി​ന്‍റെ ഉ​യ​ർ​ന്ന വി​ല പു​റ​ത്ത​റി​ഞ്ഞ് ആ​ളു​ക​ൾ വി​മ​ർ​ശി​ക്കാ​തി​രി​ക്കാ​ൻ വേ​ണ്ടി മാ​ത്ര​മാ​ണ് അ​തി​ന്‍റെ വി​ല ഭാ​ഗം മ​റ​ച്ചു​വെ​ച്ച​ത്. അ​ല്ലാ​തെ അ​തി​ൽ യാ​തൊ​രു ക​ള്ള​ത്ത​ര​വു​മി​ല്ല.

ചി​ല വ്ലോ​ഗ​ർ​മാ​ർ കാ​ൻ​സ​ർ രോ​ഗി​ക​ളു​ടേ​തെ​ന്ന പേ​രി​ൽ ചി​ല ഓ​ഡി​യോ ക്ലി​പ്പു​ക​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് രേ​ണു​വി​നെ വി​മ​ർ​ശി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഈ ​രോ​ഗം ബാ​ധി​ച്ച് അ​തി​ന്റെ വേ​ദ​ന അ​നു​ഭ​വി​ച്ച​റി​ഞ്ഞ ഒ​രു കാ​ൻ​സ​ർ രോ​ഗി​യും മ​റ്റൊ​രു രോ​ഗി​യെ​ക്കു​റി​ച്ച് ഇ​ത്ര​യും മോ​ശ​മാ​യി സം​സാ​രി​ക്കി​ല്ല. ആ ​വോ​യി​സ് ക്ലി​പ്പു​ക​ൾ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നു തോ​ന്നു​ന്നു.

മു​ൻ​പ് രേ​ണു എ​ന്തി​നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​ഭി​മു​ഖം ന​ൽ​കു​ന്ന​ത് എ​ന്ന് വി​മ​ർ​ശി​ച്ച​തു​കൊ​ണ്ടാ​ണ് അ​വ​ൾ സ്വ​ന്തം യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ കാ​ര്യ​ങ്ങ​ൾ പ​റ​യാ​ൻ തു​ട​ങ്ങി​യ​ത്. ഇ​ത് സാ​ധാ​ര​ണ പെ​യി​ൻ കി​ല്ല​റ​ല്ല, അ​വ​ളു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​നു​ള്ള ലൈ​ഫ് സേ​വിം​ഗ് മെ​ഡി​സി​നാ​ണ്.

ആ​റ് കീ​മോ ക​ഴി​ഞ്ഞാ​ലും ചി​ല​പ്പോ​ൾ ഈ ​മ​രു​ന്ന് വീ​ണ്ടും ആ​വ​ശ്യ​മാ​യി വ​രും. അ​തി​ന് ഭീ​മ​മാ​യ തു​ക വേ​ണം. അ​തി​നാ​ണ് അ​വ​ൾ ഈ ​ചാ​ന​ലു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ദൈ​വ​ത്തെ ഓ​ർ​ത്ത് വ്യൂ​സി​നും റീ​ച്ചി​നും വേ​ണ്ടി അ​വ​ളെ ഇ​നി​യും ദ്രോ​ഹി​ക്കാ​തി​രി​ക്കു​ക. അ​വ​ളെ സ്നേ​ഹി​ക്കു​ന്ന ഒ​രു കൂ​ട്ടം ജ​ന​ങ്ങ​ളു​ണ്ട്. ഞ​ങ്ങ​ളു​ടെ കു​ഞ്ഞി​ന് വേ​ണ്ടി അ​വ​ൾ തി​രി​ച്ചു​വ​ര​ണം. സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ലും അ​വ​ളെ ക്രൂ​ശി​ക്കു​ന്ന വീ​ഡി​യോ​ക​ൾ ചെ​യ്യ​രു​ത്.

ഞ​ങ്ങ​ളു​ടെ കു​ഞ്ഞി​ന് വേ​ണ്ടി അ​വ​ൾ ജീ​വ​നോ​ടെ തി​രി​ച്ചു​വ​ര​ണം. സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ലും അ​വ​ളെ ക്രൂ​ശി​ക്കു​ന്ന വി​ഡി​യോ​ക​ൾ ഇ​നി​യും ചെ​യ്യാ​തി​രി​ക്കു​ക. അ​വ​ൾ​ക്കാ​യി പ്രാ​ർ​ഥി​ക്കു​ക എ​ന്ന് മാ​ത്ര​മേ ഞ​ങ്ങ​ൾ​ക്ക് അ​ഭ്യ​ർ​ത്ഥി​ക്കാ​നു​ള്ളൂ." രേ​ണു​വി​ന്‍റെ സ​ഹോ​ദ​രി പ​റ​ഞ്ഞു

Movies

രോ​ഗം മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്കും വ്യാ​പി​ച്ചു, എ​നി​ക്കാ​യി പി​രി​വ് ന​ട​ത്താ​ൻ ആ​രെ​യും ഏ​ൽ​പ്പി​ച്ചി​ട്ടി​ല്ല: രേ​ണു സു​ധി

ത​ന്‍റെ പേ​രി​ൽ പ​ണ​പ്പി​രി​വ് ന​ട​ത്താ​ൻ ആ​രെ​യും ഏ​ൽ​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി രേ​ണു സു​ധി രം​ഗ​ത്ത്. ത​ന്‍റെ അ​റി​വോ സ​മ്മ​ത​ത്തോ​ടു​കൂ​ടി​യോ അ​ല്ല ഇ​ത്ത​രം പി​രി​വു​ക​ൾ ന​ട​ക്കു​ന്ന​തെ​ന്നും ദ​യ​വു​ചെ​യ്ത് ത​ന്‍റെ പേ​രി​ൽ ആ​രും പ​ണം പി​രി​ക്ക​രു​തെ​ന്നും രേ​ണു സ്വ​ന്തം യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കി. 

രേ​ണു​വി​ന്‍റെ രോ​ഗാ​വ​സ്ഥ​യെ മു​ൻ​നി​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും മ​റ്റും ന​ട​ക്കു​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും സാ​മ്പ​ത്തി​ക പി​രി​വു​ക​ൾ​ക്കു​മെ​തി​രെ​യാ​ണ് ഇ​വ​ർ രം​ഗ​ത്തു​വ​ന്ന​ത്.

കാ​ൻ​സ​ർ ശ​രീ​ര​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ട​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ചി​കി​ത്സ​യ്ക്കാ​യി വ​ലി​യ തു​ക ആ​വ​ശ്യ​മു​ണ്ട്. എ​ന്നാ​ൽ ഇ​തി​നാ​യി താ​ൻ ആ​രെ​യും പി​രി​വി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും സ​ഹാ​യി​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ ത​ന്‍റെ ഔ​ദ്യോ​ഗി​ക പേ​ജി​ൽ ന​ൽ​കി​യി​ട്ടു​ള്ള ന​മ്പ​റി​ലൂ​ടെ മാ​നേ​ജ​ർ ക​രി​ഷ്മ​യെ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും രേ​ണു അ​റി​യി​ച്ചു.

‘‘എ​ന്‍റെ പേ​രി​ൽ എ​വി​ടെ​യെ​ങ്കി​ലും പി​രി​വ് ന​ട​ത്തു​ന്ന​ത് ക​ണ്ടാ​ൽ അ​ത് ഞാ​ൻ അ​റി​ഞ്ഞു​കൊ​ണ്ട​ല്ല. രോ​ഗ​ബാ​ധ മാ​റി​ൽ മാ​ത്ര​മ​ല്ല, ക​ഴ​ല, ക​ക്ഷം, ഹൃ​ദ​യ​ത്തി​ലെ മ​സി​ൽ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

ചി​കി​ത്സാ​ച്ചെ​ല​വു​ക​ൾ ക​ണ്ടെ​ത്താ​നാ​ണ് ഞാ​ൻ യൂ​ട്യൂ​ബ് ചാ​ന​ലു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത്. പ്രേ​ക്ഷ​ക​ർ എ​ന്റെ ചാ​ന​ൽ ക​ണ്ട് സ​പ്പോ​ർ​ട്ട് ചെ​യ്യു​ക​യാ​ണ് വേ​ണ്ട​ത്.’’ രേ​ണു സു​ധി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച വ്യാ​ജ ആ​ദ​രാ​ഞ്ജ​ലി പോ​സ്റ്റു​ക​ൾ​ക്കെ​തി​രെ​യും രേ​ണു ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചു. ത​നി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രു കു​ഞ്ഞു​മ​ക​നു​ണ്ടെ​ന്നും ത​ന്നെ സ്നേ​ഹി​ക്കു​ന്ന ഒ​ട്ട​ന​വ​ധി ആ​ളു​ക​ളു​ണ്ടെ​ന്നും ഓ​ർ​മി​പ്പി​ച്ച രേ​ണു, ഇ​ത്ത​രം വ്യാ​ജ വാ​ർ​ത്ത​ക​ൾ അ​വ​രെ ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​ക്കു​ന്നു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി.

ത​നി​ക്ക് പ​ഴ​യ​തു​പോ​ലെ ഓ​ടി​ന​ട​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും, അ​തി​നാ​യി എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ത്ഥ​ന​യും പി​ന്തു​ണ​യു​മാ​ണ് താ​ൻ ഈ ​ഘ​ട്ട​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞാ​ണ് രേ​ണു വീ​ഡി​യോ അ​വ​സാ​നി​പ്പി​ച്ച​ത്.

NRI

കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ലി​വ​ർ​പൂ​ൾ മ​ല​യാ​ളി; 300 മൈ​ൽ കാ​രു​ണ്യ​യാ​ത്ര

ല​ണ്ട​ൻ: കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​യി യു​കെ​യി​ലെ ലി​വ​ർ​പൂ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി യു​വാ​വ് അ​നീ​ഷ് 300 മൈ​ൽ (ഏ​ക​ദേ​ശം 482 കി​ലോ​മീ​റ്റ​ർ) കാ​ൽ​ന​ട​യാ​ത്ര പൂ​ർ​ത്തി​യാ​ക്കു​ന്നു.

കാ​ൻ​സ​ർ റി​സേ​ർ​ച്ച് യു​കെ​യ്ക്ക് ഫ​ണ്ട് സ്വ​രൂ​പി​ക്കു​ക​യാ​ണ് ഈ ​യാ​ത്ര​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

യാ​ത്ര​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ

ലി​വ​ർ​പൂ​ളി​ലെ അ​നീ​ഷ് മേ​യ് 30ന് ​ആ​രം​ഭി​ച്ച കാ​ൽ​ന​ട​യാ​ത്ര ഡ​ൺ​ജെ​നെ​സ്സ് ബീ​ച്ചി​ൽ (Dungeness Beach) നി​ന്ന് ആ​രം​ഭി​ച്ച് വ​ല്ലാ​സി ന്യൂ ​ബ്രൈ​റ്റ​ൺ (Wallasey New Brighton) വ​രെ നീ​ളു​ന്നു.

കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി സ​ഹാ​യം സ​മാ​ഹ​രി​ക്കാ​നു​ള്ള ദീ​ർ​ഘ​ദൂ​ര ച​ല​ഞ്ചാ​ണ് ഇ​ത്.

ജീ​വ​കാ​രു​ണ്യ​ത്തി​ന്‍റെ തു​ട​ക്കം

അ​നീ​ഷി​ന്‍റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തു​ട​ക്കം ത​ന്‍റെ മ​ക​ളു​ടെ ഒ​ന്നാം പി​റ​ന്നാ​ളോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് വി​ല​കൂ​ടി​യ സ​മ്മാ​ന​ങ്ങ​ൾ​ക്ക് പ​ക​രം, ക്ലാ​റ്റ​ർ​ബ്രി​ഡ്ജ് കാ​ൻ​സ​ർ സെ​ന്‍റ​റി​ലേ​ക്ക് ഫ​ണ്ട് സം​ഭാ​വ​ന ചെ​യ്യാ​ൻ അ​ദ്ദേ​ഹം കു​ടും​ബ​ത്തോ​ടൊ​പ്പം സു​ഹൃ​ത്തു​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും അ​ഭ്യ​ർ​ഥി​ച്ചു.

വ​ലി​യ പ്ര​തി​ക​ര​ണം

ചെ​റി​യൊ​രു ആ​ശ​യ​മാ​യി തു​ട​ങ്ങി​യ ഈ ​സം​രം​ഭം വ​ലി​യ വി​ജ​യ​മാ​യി മാ​റി. ഇ​തി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് മ​റ്റു സു​ഹൃ​ത്തു​ക്ക​ളും ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ പി​റ​ന്നാ​ളു​ക​ളി​ൽ സ​മാ​ന രീ​തി​യി​ൽ ഫ​ണ്ട് ശേ​ഖ​ര​ണം ന​ട​ത്താ​ൻ തു​ട​ങ്ങി.

ഇ​ത് അ​നീ​ഷി​നും കു​ടും​ബ​ത്തി​നും വ​ലി​യ പ്രോ​ത്സാ​ഹ​ന​മാ​യി.

പ്ര​ചോ​ദ​ന​വും ല​ക്ഷ്യ​വും

മു​ൻ​പ​രി​ച​യം ഇ​ല്ലാ​തി​രു​ന്നി​ട്ടും കാ​ൻ​സ​ർ രോ​ഗി​ക​ളെ സ​ഹാ​യി​ക്ക​ണ​മെ​ന്ന ശ​ക്ത​മാ​യ ആ​ഗ്ര​ഹ​മാ​ണ് അ​നീ​ഷി​നെ ഈ ​ദീ​ർ​ഘ​ദൂ​ര യാ​ത്ര​യ്ക്ക് പ്രേ​രി​പ്പി​ച്ച​ത്. ത​ന്‍റെ ചെ​റി​യ ശ്ര​മം പോ​ലും മ​റ്റു​ള്ള​വ​ർ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.

ഒ​രു ചെ​റി​യ സ​ഹാ​യം പോ​ലും ഗു​രു​ത​ര രോ​ഗ​ത്തോ​ട് പൊ​രു​തു​ന്ന അ​നേ​കം ജീ​വി​ത​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​കും എ​ന്ന് അ​നീ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മൂ​ഹ​ത്തി​ന്‍റെ പി​ന്തു​ണ

അ​നീ​ഷി​ന്‍റെ ഈ ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ന് യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​ന്ന് വ​ലി​യ പി​ന്തു​ണ​യും അ​ഭി​ന​ന്ദ​ന​ങ്ങ​ളും ല​ഭി​ക്കു​ന്നു.

വ്യ​ക്തി​ഗ​ത ച​ല​ഞ്ചു​ക​ൾ വ​ഴി കാ​ൻ​സ​ർ ചി​കി​ത്സ​യ്ക്കും ഗ​വേ​ഷ​ണ​ത്തി​നും ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​ത് കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​യ മാ​തൃ​ക​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Kerala

അ​ർ​ബു​ദ​വും തോൽക്കും, ആ​ത്മ​ജീ​വ​നിൽ

കൊ​​​​ച്ചി: ജീ​​​​വി​​​​ത​​​​വ​​​​ഴി​​​​ക​​​​ളി​​​​ൽ ക​​​​ണ്ടു​​​​മു​​​​ട്ടി​​​​യ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് അ​​​​ർ​​​​ബു​​​​ദ​​​​രോ​​​​ഗി​​​​ക​​​​ളു​​​​ടെ സ​​​​ങ്ക​​​​ട​​​​ങ്ങ​​​​ൾ ജോ​​​​ജോ മ​​​​ന​​​​യം​​​​പി​​​​ള്ളി​​​​യും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​മു​​​ന്പേ തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞി​​​​രു​​​​ന്നു.

പ​​​​ക്ഷേ, ദുഃ​​​ഖം പ​​​​ങ്കി​​​​ടു​​​​ന്ന​​​​തി​​​​ൽ അ​​​​ദ്ദേ​​​​ഹം അ​​​​ലി​​​​വി​​​​ന്‍റെ അ​​​​ധ്യാ​​​​യം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചി​​​​ല്ല. സ​​​​മാ​​​​ന​​​​മാ​​​​യ വേ​​​​ദ​​​​ന​​​​ക​​​​ൾ അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ക്കേ​​​​ണ്ടി​​​വ​​​​രു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ആ​​​​ശ്വാ​​​​സം പ​​​​ക​​​​രാ​​​​ൻ എ​​​​ന്തു ചെ​​​​യ്യാ​​​​നാ​​​​കു​​​​മെ​​​​ന്ന് സ്വ​​​​യം ചോ​​​​ദി​​​​ച്ചു​​​​കൊ​​​​ണ്ടേ​​​​യി​​​​രു​​​​ന്നു. ഒ​​​​ടു​​​​വി​​​​ൽ ‌ഉ​​​​ത്ത​​​​രം ക​​​​ണ്ടെ​​​​ത്തി; അ​​​​താ​​​​ണ് ആ​​​​ത്മ​​​​ജീ​​​​വ​​​​ൻ.

അ​​​​ർ​​​​ബു​​​​ദ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ അ​​​​വ​​​​ബോ​​​​ധ-​​​പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി സ​​​​ജീ​​​​വ​​​​മാ​​​​യ ആ​​​​ത്മ​​​​ജീ​​​​വ​​​​ൻ ട്ര​​​​സ്റ്റി​​​​ന് 16ന് ​​​​വ​​​​യ​​​​സ്. ആ​​​​ലു​​​​വ ക​​​​പ്ര​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ജോ​​​​ജോ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ മെ​​​​ഡി​​​​ക്ക​​​​ൽ രം​​​​ഗ​​​​ത്തു​​​​ള്ള ഏ​​​​താ​​​​നും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ​​​​ക്കു​​​​മൊ​​​​പ്പം ആ​​​​രം​​​​ഭി​​​​ച്ച ആ​​​​ത്മ​​​​ജീ​​​​വ​​​​ൻ ഇ​​​​ന്നോ​​​​ളം ആ​​​​ശ്വാ​​​​സ​​​​മാ​​​​യ​​​​ത് ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു രോ​​​​ഗി​​​​ക​​​​ൾ​​​​ക്കാ​​​​ണ്.

35 വ​​​​ർ​​​​ഷ​​​​മാ​​​​യി വി​​​​ശ്വാ​​​​സ പ​​​​രി​​​​ശീ​​​​ല​​​​ന രം​​​​ഗ​​​​ത്തു​​​​ള്ള ജോ​​​​ജോ, കാ​​​​ൻ​​​​സ​​​​ർ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ ക്ലാ​​​​സു​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യാ​​​​ണ് ആ​​​​ത്മ​​​​ജീ​​​​വ​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു തു​​​​ട​​​​ക്ക​​​​മി​​​​ട്ട​​​​ത്.

കൊ​​​​ച്ചി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ ജോ​​​​ലി ചെ​​​​യ്യു​​​​ന്ന ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നൊ​​​​പ്പം ഏ​​​​താ​​​​നും ആ​​​​ത്മ​​​​സു​​​​ഹൃ​​​​ത്തു​​​​ക​​​​ളും ഒ​​​​പ്പം ചേ​​​​ർ​​​​ന്നു. 2010 മു​​​​ത​​​​ൽ പ്ര​​​​മു​​​​ഖ കാ​​​​ൻ​​​​സ​​​​ർ ചി​​​​കി​​​​ത്സാ​​​വി​​​​ദ​​​​ഗ്ധ​​​​നാ​​​​യ ഡോ. ​​​​വി.​​​​പി. ഗം​​​​ഗാ​​​​ധ​​​​ര​​​​ന്‍റെ ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ ക്ലാ​​​​സു​​​​ക​​​​ൾ‌ വി​​​​വി​​​​ധ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. ഏ​​​​താ​​​​നും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​യി ഡോ. ​​​ഗം​​​ഗാ​​​ധ​​​ര​​​ന്‍റെ ഭാ​​​ര്യ​​​​യും ഓ​​​​ങ്കോ​​​​ള​​​​ജി​​​​സ്റ്റു​​​​മാ​​​​യ ഡോ. ​​​​ചി​​​​ത്ര​​​​ധാ​​​​ര ഗം​​​​ഗാ​​​​ധ​​​​ര​​​​നാ​​​​ണ് ക്ലാ​​​​സു​​​​ക​​​​ൾ ന​​​​യി​​​​ക്കു​​​​ന്ന​​​​ത്.

സ്ത്രീ​​​​ക​​​​ളി​​​​ൽ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന സ്ത​​​​നാ​​​​ർ​​​​ബു​​​​ദ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​വ​​​​ബോ​​​​ധ​​​​വും പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ളും എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ന് പ്ര​​​​ത്യേ​​​​ക പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ആ​​​​ത്മ​​​​ജീ​​​​വ​​​​ൻ ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്നു​​​​ണ്ട്. ഐ ​​​​ബ്ര​​​​സ്റ്റ് എ​​​​ക്സാം ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള പ​​​​രി​​​​ശോ​​​​ധ​​​​ന​​​​ക​​​​ൾ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന മെ​​​​ഡി​​​​ക്ക​​​​ൽ ക്യാ​​​​ന്പു​​​​ക​​​​ൾ അ​​​​നേ​​​​ക​​​​ർ​​​​ക്ക് ആ​​​​ശ്വാ​​​​സ​​​​മാ​​​​യി.

നൂ​​​​ത​​​​ന​​​​മാ​​​​യ സെ​​​​ൻ​​​​സ​​​​ർ സാ​​​​ങ്കേ​​​​തി​​​​ക​​​വി​​​​ദ്യ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു റേ​​​​ഡി​​​​യേ​​​​ഷ​​​​നോ വേ​​​​ദ​​​​ന​​​​യോ ഇ​​​​ല്ലാ​​​​തെ സ്ത​​​​നാ​​​​ർ​​​​ബു​​​​ദ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് ആ​​​​ത്മ​​​​ജീ​​​​വ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മൊ​​​​രു​​​​ക്കു​​​​ന്നു​​​​ണ്ട്. ഇ​​​​തി​​​​നാ​​​​യി സു​​​​മ​​​​ന​​​​സു​​​​ക​​​​ളു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ ല​​​​ക്ഷ​​​​ങ്ങ​​​​ൾ ചെ​​​​ല​​​​വ് വ​​​​രു​​​​ന്ന ഐ ​​​​ബ്ര​​​​സ്റ്റ് സ്കാ​​​​ന​​​​ർ വാ​​​​ങ്ങി.

നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു സ്ത്രീ​​​​ക​​​​ൾ​​​​ക്കാ​​​​ണ് ഇ​​​​ത്ത​​​​രം ക്യാ​​​​ന്പു​​​​ക​​​​ളി​​​​ലൂ​​​​ടെ അ​​​​ർ​​​​ബു​​​​ദ​​​​ത്തി​​​​ന്‍റെ പ്രാ​​​​രം​​​​ഭ സൂ​​​​ച​​​​ന​​​​ക​​​​ൾ മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​നും തു​​​​ട​​​​ർ​​​ചി​​​​കി​​​​ത്സ​​​​യി​​​​ലൂ​​​​ടെ രോ​​​​ഗ​​​​മു​​​​ക്തി നേ​​​​ടാ​​​​നു​​​​മാ​​​​യ​​​​തെ​​​​ന്ന് ജോ​​​​ജോ പ​​​​റ​​​​യു​​​​ന്നു.

ഒ​​​​രു മെ​​​​ഡി​​​​ക്ക​​​​ൽ ക്യാ​​​​മ്പി​​​​ലൂ​​​​ടെ ഒ​​​​രു അ​​​​മ്മ​​​​യെ​​​​ങ്കി​​​​ലും അ​​​​ർ​​​​ബു​​​​ദ​​​​ത്തി​​​​ൽ​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്ന പ്രാ​​​​ർ​​​​ഥ​​​​ന​​​​യും പ്ര​​​​തീ​​​​ക്ഷ​​​​യു​​​​മാ​​​​ണ് ത​​​​ങ്ങ​​​​ളെ ന​​​​യി​​​​ക്കു​​​​ന്ന​​​​തെ​​​ന്നും 2024 മു​​​​ത​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ഇ​​​​ത്ത​​​​രം ക്യാ​​​​ന്പു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്നും ജോ​​​​ജോ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Kerala

കാന്‍സര്‍ വിദഗ്ധരുടെ സമ്മേളനം

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം മെ​​​ഡി​​​ക്ക​​​ല്‍ ട്ര​​​സ്റ്റ് ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ മേ​​​യ് ര​​​ണ്ട്, മൂ​​​ന്ന് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ക്രൗ​​​ണ്‍ പ്ലാ​​​സ​​​യി​​​ല്‍ ആ​​​ഗോ​​​ള കാ​​​ന്‍സ​​​ര്‍ രോ​​​ഗ വി​​​ദ​​​ഗ്ധ​​​രു​​​ടെ സ​​​മ്മേ​​​ള​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കും.

അ​​​ത്യാ​​​ധു​​​നി​​​കചി​​​കി​​​ത്സാ​​​രീ​​​തി​​​ക​​​ള്‍ ച​​​ര്‍ച്ച ചെ​​​യ്യു​​​ന്ന​​​തിനാണ് സ​​​മ്മേ​​​ള​​​ന​​​മെ​​​ന്ന് മെ​​​ഡി​​​ക്ക​​​ല്‍ ട്ര​​​സ്റ്റ് ആ​​​ശു​​​പ​​​ത്രി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഡോ. ​​​പി.​​​വി. ലൂ​​​യി​​​സ്, ഡോ. ​​​ശ്യാം വി​​​ക്രം, ഡോ. ​​​വ​​​രു​​​ണ്‍ രാ​​​ജ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

Kerala

ഹെ​ഡ്ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് മാ​ര​ക​രോ​ഗ​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

പ​ര​വൂ​ർ: വി​പ​ണി​യി​ൽ ല​ഭ്യ​മാ​യ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ ഹെ​ഡ് ഫോ​ണു​ക​ളി​ൽ മ​നു​ഷ്യ ശ​രീ​ര​ത്തി​ന് അ​തീ​വ ഹാ​നി​ക​ര​മാ​യ രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട് . ടോ​ക്സ് ഫ്രീ ​എ​ന്ന പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കേ​വ​ലം ശ്ര​വ​ണ ശ​ക്തി​യെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​പ്പു​റം മ​നു​ഷ്യ​ന്‍റെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളെ​യും ഹോ​ർ​മോ​ൺ വ്യ​വ​സ്ഥ​യെ​യും ത​കി​ടം മ​റി​ക്കാ​ൻ ശേ​ഷി​യു​ള്ള വി​ഷാം​ശ​ങ്ങ​ൾ ഈ ​ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ ഉ​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ശാ​സ്ത്ര​ജ്ഞ​ർ ഉ​ൾ​പ്പെ​ട്ട ഗ​വേ​ഷ​ക സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്ത് വ​ന്നി​ട്ടു​ള്ള​ത്.

പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ ഭൂ​രി​ഭാ​ഗം ഹെ​ഡ് ഫോ​ണു​ക​ളി​ലും കാ​ൻ​സ​റി​ന് കാ​ര​ണ​മാ​കു​ന്ന ഘ​ട​ക​ങ്ങ​ൾ, നാ​ഡി​വ്യൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച ത​ട​യു​ന്ന പ​ദാ​ർ​ഥ​ങ്ങ​ൾ, പു​രു​ഷ​ന്മാ​രി​ൽ ഹോ​ർ​മോ​ൺ വ്യ​തി​യാ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന കെ​മി​ക്ക​ലു​ക​ൾ എ​ന്നി​വ​യു​ടെ അം​ശം ക​ണ്ടെ​ത്തി എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പ​രി​ശോ​ധി​ച്ച 98 ശ​ത​മാ​നം ഉ​ത്പ​ന്ന​ങ്ങ​ളി​ലും പ്ലാ​സ്റ്റി​ക്കി​ന് വ​ഴ​ക്ക​വും ദൃ​ഢ​ത​യും ന​ൽ​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ബി​സ്ഫെ​നോ​ൾ - എ , ​ബി​സ്ഫെ​നോ​ൾ - എ​സ് തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഈ ​രാ​സ​വ​സ്തു​ക്ക​ൾ ഹോ​ർ​മോ​ൺ വ്യ​വ​സ്ഥ​യെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന​വ​യാ​ണ്.

ഇ​തുവ​ഴി പു​രു​ഷ​ന്മാ​രി​ൽ സ്ത​ന വ​ള​ർ​ച്ച​യ്ക്കും സ്ത്രീ​ക​ളി​ൽ വ​ന്ധ്യ​ത​യ്ക്കും കാ​ര​ണ​മാ​യേ​ക്കാം എ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലെ മു​ന്ന​റി​യി​പ്പ്. കു​ട്ടി​ക​ളി​ൽ ഇ​ത് വ​ള​രെ നേ​ര​ത്തേ​യു​ള്ള ആ​ർ​ത്ത​വ അ​വ​സ്ഥ​യി​ലേ​ക്കും മ​റ്റ് ശാ​രീ​രി​ക മാ​റ്റ​ങ്ങ​ളി​ലേ​ക്കും ന​യി​ക്കു​മെ​ന്നും ക​ണ്ടെ​ത്ത​ലി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഹെ​ഡ്ഫോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ അ​വ​യി​ലെ കൃ​ഷ്യ​നു​ക​ളും പ്ലാ​സ്റ്റി​ക് ഭാ​ഗ​ങ്ങ​ളും മ​നു​ഷ്യ​ന്‍റെ ച​ർ​മ​വു​മാ​യി വ​ള​രെ അ​ടു​ത്ത ബ​ന്ധ​മാ​ണ് പു​ല​ർ​ത്തു​ന്ന​ത്.

ദീ​ർ​ഘ​നേ​രം ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന വി​യ​ർ​പ്പും ചൂ​ടും ഈ ​രാ​സ​വ​സ്തു​ക്ക​ളെ കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ പു​റ​ത്തേ​ക്ക് വി​ടാ​ൻ കാ​ര​ണ​മാ​കു​ന്നു. ചെ​വി​യി​ലെ മൃ​ദു​വാ​യ ച​ർ​മ​ങ്ങ​ളി​ലൂ​ടെ വ​ള​രെ വേ​ഗ​ത്തി​ൽ ആ​ഗി​ര​ണം ചെ​യ്യ​പ്പെ​ട്ട് ര​ക്ത​ചം​ക്ര​മ​ണ വ്യ​വ​സ്ഥ​യെ പോ​ലും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.

തോ​ലി​പ്പു​റ​ത്തു​ള്ള അ​ല​ർ​ജി​ക്കും സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. വൃ​ക്ക​യെ​യും ക​ര​ളി​നെ​യും മാ​ര​ക​മാ​യി ബാ​ധി​ക്കു​ന്ന ക്ലോ​റി​നേ​റ്റ​ഡ് പാ​ര​ഫി​നു​ക​ളും ഹെ​ഡ്ഫോ​ണു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​വ ദീ​ർ​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ൽ ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു കൂ​ടു​ന്ന​ത് ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കും.

പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ൾ പോ​ലും ഇ​ത്ത​രം സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത​തി​യ​താ​യാ​ണ് പ​ഠ​ന​ത്തി​ൽ ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​ത​രം വ​സ്തു​ക്ക​ൾ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് സു​ര​ക്ഷി​ത​മാ​യ അ​ള​വ് അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​മി​ല്ല.

ശ​രീ​ര​ത്തി​ലെ സ്വാ​ഭാ​വി​ക​മാ​യ രാ​സ​പ്ര​ക്രി​യ​ക​ളെ ത​കി​ടം മ​റി​ക്കാ​ൻ ഈ ​കെ​മി​ക്ക​ലു​ക​ളു​ടെ ചെ​റി​യ സാ​ന്നി​ധ്യം മാ​ത്രം മ​തി​യാ​കും. മ​നു​ഷ്യ​രി​ൽ വ​ർ​ധി​ച്ച് വ​രു​ന്ന ടൈ​പ്പ് - ര​ണ്ട് പ്ര​മേ​ഹം, അ​മി​ത വ​ണ്ണം, വി​വി​ധ കാ​ൻ​സ​റു​ക​ൾ എ​ന്നി​വ​യ്ക്ക് ഇ​ത്ത​രം കൃ​ത്രി​മ രാ​സ​വ​സ്തു​ക്ക​ളു​മാ​യു​ള്ള നി​ര​ന്ത​ര സ​മ്പ​ർ​ക്കം വ​ലി​യ കാ​ര​ണ​മാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും വി​വി​ധ ഗ​വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും നേ​ര​ത്തേ ത​ന്നെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ഹെ​ഡ് ഫോ​ണു​ക​ൾ മ​നു​ഷ്യ​ന്‍റെ ത​ല​യോ​ടും ത​ല​ച്ചോ​റി​നോ​ടും അ​ത്ര​മേ​ൽ അ​ടു​ത്തി​രി​ക്കു​ന്ന​തി​നാ​ൽ ഇ​തി​ന്‍റെ ഗൗ​ര​വം ഇ​ര​ട്ടി​യാ​ണെ​ന്നും ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഹെ​ഡ് ഫോ​ണു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്പോ​ൾ നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള സാ​മ​ഗ്രി​ക​ൾ ഏ​തൊ​ക്കെ​യെ​ന്ന് കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്ക​ണം. ബി​പി​എ ഫ്രീ ​അ​ല്ല​ങ്കി​ൽ ടോ​ക്സി​ൻ ഫ്രീ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​നു​ക​ൾ ഉ​ള്ള​വ തെ​ര​ഞ്ഞെ​ടു​ക്ക​ണം എ​ന്നാ​ണ് നി​ർ​ദേ​ശം. ഹെ​ഡ് ഫോ​ണു​ക​ൾ ധ​രി​ച്ചു​ള്ള ഉ​റ​ക്ക​വും ക​ർ​ശ​ന​മാ​യി ഒ​ഴി​വാ​ക്ക​ണം. കു​ട്ടി​ക​ൾ ഇ​വ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ മാ​താ​പി​താ​ക്ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. കാ​ര​ണം അ​വ​രു​ടെ കോ​ശ​ങ്ങ​ൾ മു​തി​ർ​ന്ന​വ​രേ​ക്കാ​ൾ വേ​ഗ​ത്തി​ൽ ഈ ​രാ​സ​വ​സ്തു​ക്ക​ളെ ആ​ഗി​ര​ണം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഗ​വേ​ഷ​ക​രു​ടെ മു​ന്ന​റി​യി​പ്പി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

Health

കാൻസറിനെ വിളിച്ചുവരുത്തുന്ന ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടോ?

നമ്മുടെ ദൈനംദിന ജീവിതത്തിലെ പല ശീലങ്ങളും അറിയാതെയാണെങ്കിലും മാരകമായ കാൻസർ രോഗത്തിലേക്ക് നമ്മെ നയിച്ചേക്കാം. ചർമം, ശ്വാസകോശം, വായ, കുടൽ, കരൾ, രക്തം, സ്തനം, ഗർഭപാത്രം, തലച്ചോർ തുടങ്ങി ശരീരത്തിന്‍റെ ഏതു ഭാഗത്തെയും ഈ രോഗം ബാധിക്കാം. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, കാൻസറിനു കാരണമാകുന്ന ഘടകങ്ങളെ പ്രധാനമായും രണ്ടായി തിരിക്കാം: നമുക്കു നിയന്ത്രിക്കാൻ കഴിയുന്നവയും അല്ലാത്തവയും.

നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങൾ

പുക

കാൻസർ സാധ്യതകളെക്കുറിച്ചു ചിന്തിക്കുമ്പോൾ ഏറ്റവും ഭയാനകമായ വില്ലൻ പുക തന്നെയാണ്, പുകവലി, പുകയില ഉൽപ്പന്നങ്ങൾ ഇവയിൽ പെടും. സിഗരറ്റിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ മിക്കവയും കാൻസറിനു കാരണമാകുന്നവയാണ്. ഇവ ഓരോ തവണ ശ്വസിക്കുമ്പോഴും ശരീരകോശങ്ങൾക്കു നാശം സംഭവിക്കുന്നു. പുകവലിക്കുന്നവർ മാത്രമല്ല, ആ പുക ശ്വസിക്കുന്നവരും തുല്യമായ അപകടസാധ്യത നേരിടുന്നുണ്ട്. കുട്ടികളെയും ഗർഭിണികളെയും ഇതു ഗുരുതരമായി ബാധിക്കാം. അമിതമായി പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക ശ്വസിക്കുന്നതും കാൻസറിനു കാരണമാകുന്നു.

മദ്യപാനം

അർബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് മദ്യപാനം. മദ്യപാനശീലം കേവലം കരളിലെ കാൻസറിൽ മാത്രം ഒതുങ്ങുന്നതല്ല. വായ, തൊണ്ട, അന്നനാളം, സ്തനം, കുടൽ തുടങ്ങിയ ശരീരഭാഗങ്ങളെയും ഇതു ബാധിക്കാം.

 

Movies

24-ാം വ​യ​സി​ൽ കാ​ൻ​സ​ർ, മാ​തൃ​ത്വ​ത്തെ ബാ​ധി​ക്കു​മെ​ന്ന് അ​റി​ഞ്ഞി​ല്ല; ഡോ​ക്ട​ർ​മാ​രു​ടെ അ​നാ​സ്ഥ​യെ​ക്കു​റി​ച്ച് മം​മ്ത

24-ാം വ​യ​സി​ൽ കാ​ൻ​സ​ർ സ്ഥി​രീ​ക​രി​ച്ചെ​ന്നും പി​ന്നീ​ട് അ​തു​മാ​യി നേ​രി​ടേ​ണ്ടി വ​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ചും തു​റ​ന്നു​പ​റ​ഞ്ഞ് ന​ടി മം​മ്ത മോ​ഹ​ൻ​ദാ​സ്. മാ​ര​ക​മാ​യ രോ​ഗാ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ൾ ഭാ​വി​യി​ലെ മാ​തൃ​ത്വ​ത്തെ ബാ​ധി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ഡോ​ക്ട​ർ​മാ​ർ കൃ​ത്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ല്ലെ​ന്ന് മം​മ്‌​ത പ​റ​യു​ന്നു.

ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യു​ള്ള ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് ന​ട​പ​ടി​ക​ൾ​ക്ക് മു​ൻ​പ് അ​ണ്ഡം ശീ​തീ​ക​രി​ച്ചു വ​യ്ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​രും ത​ന്നോ​ട് സം​സാ​രി​ച്ചി​ല്ലെ​ന്നും ട്രാ​ൻ​സ്പ്ലാ​ന്‍റ് പൂ​ർ​ത്തി​യാ​യ​തി​ന് ശേ​ഷം താ​നാ​ണ് അ​ണ്ഡം ശീ​തി​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഡോ​ക്ട​റോ​ട് ചോ​ദി​ച്ച​തെ​ന്നും മം​മ്‌​ത വെ​ളി​പ്പെ​ടു​ത്തി.

''എ​നി​ക്ക് കാ​ൻ​സ​ർ ആ​ണെ​ന്ന് ക​ണ്ടു​പി​ടി​ച്ച​ത് 24 വ​യ​സി​ലാ​ണ്. 27-28 വ​യ​സി​ലാ​ണ് ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് ചെ​യ്യു​ന്ന​ത്. എ​ന്‍റെ അ​ണ്ഡം ശീ​തീ​ക​രി​ച്ചു വ​യ്ക്ക​ണം എ​ന്ന് ആ​രും എ​ന്നോ​ട് പ​റ​ഞ്ഞി​ല്ല. ഡോ​ക്ട​ർ​മാ​ർ​ക്ക് ഇ​തേ​കു​റി​ച്ച് അ​റി​യാം. പ​ക്ഷേ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് ക​ഴി​ഞ്ഞി​ട്ടാ​ണ് ഞാ​ൻ അ​തി​നെ​പ്പ​റ്റി പോ​യി ചോ​ദി​ക്കു​ന്ന​ത്.

അ​പ്പോ​ൾ അ​ദ്ദേ​ഹം എ​ന്നോ​ട് പ​റ​ഞ്ഞ​ത് നി​ങ്ങ​ൾ അ​തേ​പ്പ​റ്റി ചോ​ദി​ച്ചി​ല്ല എ​ന്ന മു​ട​ന്ത​ൻ ന്യാ​യ​മാ​ണ്. ന​മു​ക്ക് ഇ​തേ​പ്പ​റ്റി എ​ങ്ങ​നെ അ​റി​യാ​ൻ ആ​ണ്. അ​ന്നൊ​ക്കെ ന​മു​ക്ക് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വി​ല്ല. ​ഈ ഡോ​ക്ട​ർ​മാ​രൊ​ക്കെ അ​മേ​രി​ക്ക​യി​ലൊ​ക്കെ പോ​യി പ​ഠി​ച്ച​വ​രാ​ണ്. ഞാ​ൻ അ​വ​രെ കു​റ്റം പ​റ​യു​ന്നി​ല്ല, പ​ക്ഷേ ന​മ്മു​ടെ വൈ​ദ്യ​ശാ​സ്ത്ര മേ​ഖ​ല കൃ​ത്യ​മാ​യൊ​രു ഘ​ട​ന​യി​ല്ലാ​തെ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

അ​ന്ന​ത്തെ കാ​ല​ത്ത് സ്റ്റി​ഗ്മ എ​ന്താ​ണ്. ഇ​തി​നെ​ക്കു​റി​ച്ച് ആ​രോ​ടെ​ങ്കി​ലും സം​സാ​രി​ക്കാ​ൻ പ​റ്റു​മോ. സ്വ​ന്തം മാ​താ​പി​താ​ക്ക​ൾ സ്വ​ന്തം സ​ഹോ​ദ​ര​ങ്ങ​ളോ​ട് പോ​ലും പ​റ​യു​ന്നി​ല്ല. അ​ത് ത​ന്നെ വൈ​കി​യാ​ണ് പ​റ​യു​ന്ന​ത്. എ​ത്ര ബു​ദ്ധി​മു​ട്ടി​യി​ട്ടാ​ണ്. എ​നി​ക്ക് സ​പ്പോ​ർ​ട്ട് ആ​യി ആ ​സ​മ​യ​ത്ത് വ​ന്ന​വ​രു​ണ്ട്, എ​നി​ക്കൊ​പ്പം ഇ​രു​ന്ന് ത​മാ​ശ പ​റ​ഞ്ഞി​ട്ടു​ണ്ട്. സ​പ്പോ​ർ​ട്ട് എ​ന്ന് പ​റ​ഞ്ഞ് വ​രു​ന്ന കു​റേ ആ​ൾ​ക്കാ​ർ​ക്ക് സിം​പ​തി​യാ​ണ്. അ​ത് രോ​ഗി​ക്ക് ടോ​ക്സി​ക്കാ​ണ്.

പ​ല​പ്പോ​ഴും എ​ഴു​ന്നേ​ൽ​ക്കാ​ൻ പോ​ലും വ​യ്യാ​തെ ഞാ​ൻ ഷൂ​ട്ടിം​ഗി​ന് പോ​യി​ട്ടു​ണ്ട്. എ​ന്‍റെ വ​ർ​ക്കി​ൽ ഞാ​ൻ ബു​ദ്ധി​മു​ട്ട് കാ​ണി​ക്കാ​റി​ല്ല. മ​ന​സി​നെ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന​ത് ന​മു​ക്ക് ത​ന്നെ​യേ ചെ​യ്യാ​ൻ പ​റ്റൂ. അ​ത് ആ​രും എ​വി​ടെ നി​ന്നും എ​ടു​ത്ത് ത​രി​ല്ല. അ​ങ്ങ​നെ​യു​ള്ള സ​പ്പോ​ർ​ട്ട് സി​സ്റ്റം ക്രി​യേ​റ്റ് ചെ​യ്യാ​നും ബി​ൽ​ഡ് ചെ​യ്യാ​നും ആ​ക​ണം. സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ൾ സ​പ്പോ​ർ​ട്ട് ചെ​യ്യു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് വ​രും.

അ​വ​ർ ന​മു​ക്ക് ചു​റ്റു​മി​രു​ന്ന് എ​പ്പോ​ഴും സ​ങ്ക​ട​പ്പെ​ടു​ന്ന​ത് കൊ​ണ്ടും ക​ര​യു​ന്ന​ത് കൊ​ണ്ടും ഫൈ​റ്റ് ചെ​യ്യു​ന്ന പേ​ഷ്യ​ന്‍റി​ന് ഒ​രു ശ​ക്തി​യും ല​ഭി​ക്കി​ല്ല.

ആ ​സ​മ​യ​ത്ത് ശ​രി​ക്കും വേ​ണ്ട​ത് കു​റ​ച്ച് സെ​ൻ​സ് ഓ​ഫ് ഹ്യൂ​മ​റു​ള്ള ആ​ൾ​ക്കാ​രാ​ണ്. ഒ​ന്ന് ചി​രി​ച്ച് ലൈ​റ്റ് ആ​ക്കു​ക. അ​ത് രോ​ഗി​യെ ഒ​രു​പാ​ട് സ​ഹാ​യി​ക്കും. കാ​ൻ​സ​ർ വ​രു​ന്ന​തെ​ങ്കി​ൽ നി​ങ്ങ​ളു​ടെ കാ​ൻ​സ​റി​നെ​ക്കു​റി​ച്ച് അ​റി​യാ​നും സ​മ്മ​ർ​ദ്ദ​മി​ല്ലാ​ത്ത ജീ​വി​തം ജീ​വി​ക്കു​ക​യെ​ങ്ങ​നെ​യെ​ന്ന് അ​റി​യാ​നും നി​ങ്ങ​ളു​ടെ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ക.

ജീ​വി​ത ശൈ​ലി​യി​ൽ മാ​റ്റം വ​രു​ത്തു​ക. ഇ​തൊ​ക്കെ​യാ​ണ് ന​മ്മ​ൾ​ക്ക് ചെ​യ്യാ​ൻ പ​റ്റു​ന്ന കാ​ര്യം. കാ​ൻ​സ​റി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​രു ഉ​റ​പ്പും പ​റ​യാ​ൻ പ​റ്റി​ല്ല. ന​ല്ല ജീ​വി​ത ശൈ​ലി​യാ​യി​ര‍ു​ന്നു എ​നി​ക്ക്. വ്യാ​യാ​മ​മു​ണ്ടാ​യി​രു​ന്നു. മ​ദ്യ​പാ​ന​മോ മ​റ്റ് ദു​ശീ​ല​മോ ഇ​ല്ലാ​യി​രു​ന്നു. എ​ന്നി​ട്ടും എ​നി​ക്ക് കാ​ൻ​സ​ർ വ​ന്നു.’’ മം​മ്‌​ത മോ​ഹ​ൻ​ദാ​സ് പ​റ​യു​ന്നു.     

Health

കാൻസർ പ്രതിരോധം: തുടക്കത്തിൽ കണ്ടെത്തിയാൽ...

കാ​ൻ​സ​ർ രോ​ഗ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നേ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞ് ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​തു​വ​ഴി കാ​ൻ​സ​ർ മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും വേ​ണ്ടി ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന​തു പ്ര​ധാ​ന​മാ​ണ്.

ഇ​ന്ത്യ​യി​ൽ 9 പേ​രി​ൽ ഒ​രാ​ൾ​ക്ക് അ​വ​രു​ടെ ജീ​വി​ത കാ​ല​ത്ത് കാ​ൻ​സ​ർ സാ​ധ്യ​ത ഉ​ണ്ടെ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2025 ഓ​ടെ രാ​ജ്യ​ത്തെ കാ​ൻ​സ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ 12.8% വ​ർ​ധ​ന ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.

മ​നു​ഷ്യ​മ​ന​സി​ൽ ഭീ​തി പ​ട​ർ​ത്തു​ന്ന കാ​ൻ​സ​ർ പ​ല രൂ​പ​ങ്ങ​ളി​ൽ ശ​രീ​ര​ത്തെ കീ​ഴ്പ്പെ​ടു​ത്തു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ കാ​ൻ​സ​ർ എ​ന്ന് കേ​ട്ടാ​ൽ മ​ര​ണം ഉ​റ​പ്പ് എ​ന്ന് ചി​ന്തി​ക്കു​ന്ന ആ​ളു​ക​ളു​ള്ള ഈ ​സ​മൂ​ഹ​ത്തി​ൽ കാ​ൻ​സ​റി​നെ​യും അ​തി​ന്‍റെ ചി​കി​ത്സാ രീ​തി​ക​ളെ​യും പ​റ്റി അ​വ​ബോ​ധം സൃ​ഷ്ടി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

എ​ന്നാ​ൽ അ​ർ​ബു​ദം നി​യ​ന്ത്രി​ച്ച് നി​ർ​ത്താ​നു​ള്ള നി​ര​വ​ധി മാ​ർ​ഗ​ങ്ങ​ൾ ഇ​ന്ന് വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തു​ണ്ട്. നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യം, ചി​കി​ത്സ, രോ​ഗ​പ്ര​തി​രോ​ധം, എ​ന്നി​വ​യി​ലൂ​ടെ കാ​ൻ​സ​റി​നെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​വു​ന്ന​താ​ണ്.

ശ​രീ​ര​ത്തി​ലെ സാ​ധാ​ര​ണ കോ​ശ​ങ്ങ​ൾ അ​നി​യ​ന്ത്രി​ത​മാ​യി വ​ള​ർ​ന്ന് മ​റ്റു ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് കാ​ൻ​സ​ർ അ​ഥ​വാ അ​ർ​ബു​ദം.

രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ

ശ​രീ​ര​ത്തി​ൽ അ​സാ​ധാ​ര​ണ​മാ​യി മു​ഴ​ക​ൾ വ​ള​രു​ന്നു​ണ്ടെ​ങ്കി​ൽ ശ്ര​ദ്ധി​ക്ക​ണം. ക​ഴു​ത്തി​ലും സ്ത​ന​ങ്ങ​ളി​ലും ക​ക്ഷ​ങ്ങ​ളി​ലും ഉ​ണ്ടാ​കു​ന്ന ത​ടി​പ്പു​ക​ൾ അ​വ​ഗ​ണി​ക്ക​രു​ത്. എ​ന്നാ​ൽ എ​ല്ലാ മു​ഴ​ക​ളും കാ​ൻ​സ​ർ ല​ക്ഷ​ണം അ​ല്ലെ​ന്നും ഓ​ർ​ക്കു​ക.

അ​സാ​ധാ​ര​ണ​മാ​യ ര​ക്ത​സ്രാ​വം- ക​ഫം, മൂ​ത്രം, മ​ലം, ഛർ​ദി എ​ന്നി​വ​യി​ൽ ര​ക്തം പോ​യാ​ൽ വി​ദ​ഗ്ധ വൈ​ദ്യ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണം. മ​ലം ക​റു​ത്ത നി​റ​ത്തി​ൽ പോ​യാ​ലും വൈ​ദ്യോ​പ​ദേ​ശം തേ​ട​ണം.

അ​സാ​ധാ​ര​മാ​യ രീ​തി​യി​ൽ സ്ര​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​വെ​ങ്കി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്, പ്ര​ത്യേ​കി​ച്ചും സ്ത​ന​ങ്ങ​ളി​ൽ നി​ന്നു​ണ്ടാ​കു​ന്ന സ്ര​വ​ങ്ങ​ൾ.

ശ​രീ​ര​ഭാ​രം കു​റ​യു​ക, വി​ശ​പ്പി​ല്ലാ​യ്മ, ഭ​ക്ഷ​ണം ഇ​റ​ക്കാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക, ചാ​ർ​മ്മ​ത്തി​ന്‍റെ നി​റം മാ​റു​ക, ശ​രീ​ര​ത്തി​ലെ വ്ര​ണ​ങ്ങ​ൾ, വി​ട്ടു​മാ​റാ​ത്ത മ​ല​ബ​ന്ധം, നീ​ണ്ടു നി​ൽ​ക്കു​ന്ന ചു​മ, ഛർ​ദി, പ​നി, ക്ഷീ​ണം തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്നെ​ങ്കി​ൽ വൈ​കാ​തെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കേ​ണ്ട​താ​ണ്.

ഏ​തു രോ​ഗ​വും അ​തി​ന്‍റെ മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ൽ എ​ത്തി​യാ​ൽ അ​പ​ക​ട​മാ​ണ്. ആ​രം​ഭ​ത്തി​ൽ ചി​കി​ത്സി​ച്ചാ​ൽ കാ​ൻ​സ​ർ പൂ​ർ​ണ​മാ​യും ഭേ​ദ​മാ​ക്കാം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ ഡോ​ക്ട​റെ ക​ണ്ട് മ​തി​യാ​യ ടെ​സ്റ്റു​ക​ൾ ന​ട​ത്തി രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ക എ​ന്ന​താ​ണ് പ്ര​ധാ​നം.

കാ​ൻ​സ​റി​ന് സ​മാ​ന​മാ​യ ല​ക്ഷ​ണ​ത്തോ​ടു കൂ​ടി മ​റ്റു രോ​ഗ​ങ്ങ​ളും ഉ​ണ്ട്. അ​തു​കൊ​ണ്ട് ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

രോ​ഗ​ത്തി​ന്‍റെ പ്രാ​രം​ഭാ​വ​സ്ഥ​യി​ൽ ത​ന്നെ രോ​ഗ​നി​ർ​ണ​യം ന​ട​ത്തി ശ​രി​യാ​യ ചി​കി​ത്സ കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ കാ​ൻ​സ​ർ രോ​ഗ​ത്തെ നി​യ​ന്ത്രി​ച്ച് നി​ർ​ത്താ​നും അ​തി​ജീ​വി​ക്കാ​നും സാ​ധി​ക്കും.

Health

കാ​ൻ​സ​ർ ചി​കി​ത്സ, പ്ര​തി​രോ​ധം

കാ​ൻ​സ​ർ പ​ല​പ്പോ​ഴും ഇ​ന്ത്യ​യി​ൽ ഒ​രു പ്ര​ധാ​ന സാ​മൂ​ഹി​ക മി​ഥ്യാ​ധാ​ര​ണ​യാ​യി നി​ല​നി​ൽ​ക്കു​ന്നു. രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ൾ മൂ​ലം രോ​ഗി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും വി​വേ​ച​ന​വും ഒ​റ്റ​പ്പെ​ട​ലും നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാം.

ഇ​ത് രോ​ഗ​നി​ർ​ണ​യ​ത്തി​നും ചി​കി​ത്സ​യ്ക്കും കാ​ല​താ​മ​സം വ​രു​ത്താ​ൻ ഇ​ട​യാ​ക്കും. ഈ ​മി​ഥ്യാ​ധാ​ര​ണ​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന​തി​ലും ദേ​ശീ​യ കാ​ൻ​സ​ർ അ​വ​ബോ​ധ ദി​നം ഒ​രു പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്നു.

ഇ​ന്ത്യ​യി​ൽ, ആ​യു​ർ​വേ​ദം, പ്ര​കൃ​തി​ചി​കി​ത്സ, ഹോ​മി​യോ​പ്പ​തി തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത​വും ബ​ദ​ൽ ചി​കി​ത്സ​ക​ളും ശ​ക്ത​മാ​യ സാം​സ്കാ​രി​ക സാ​ന്നി​ധ്യ​മാ​ണ്. ഈ ​ചി​കി​ത്സ​ക​ൾ കാ​ൻ​സ​ർ ല​ക്ഷ​ണ​ങ്ങ​ളി​ൽ നി​ന്നും പ​ര​മ്പ​രാ​ഗ​ത ചി​കി​ത്സ​ക​ളു​ടെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളി​ൽ നി​ന്നും കു​റ​ച്ച് ആ​ശ്വാ​സം പ്ര​ദാ​നം ചെ​യ്യു​മെ​ങ്കി​ലും, അ​വ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള വൈ​ദ്യ പ​രി​ച​ര​ണ​ത്തി​ന് പ​ക​ര​മാ​വി​ല്ല.

ആ​രോ​ഗ്യ സം​ര​ക്ഷ​ണ വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കു​ക​യും സാ​ധാ​ര​ണ കാ​ൻ​സ​ർ ചി​കി​ത്സ​ക​ൾ​ക്കൊ​പ്പം യോ​ഗ, ഫി​സി​യോ​തെ​റാ​പ്പി പോ​ലു​ള്ള ചി​കി​ത്സ​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ ചെ​യ്യാ​വു​ന്ന​തു​മാ​ണ്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും രോ​ഗി​ക​ളു​ടെ മൊ​ത്ത​ത്തി​ലു​ള്ള ക്ഷേ​മം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ത​ര ചി​കി​ത്സ​ക​ൾ സ​ഹാ​യി​ക്കു​മെ​ങ്കി​ലും, അ​വ കാ​ൻ​സ​റി​നു​ള്ള പ്രാ​ഥ​മി​ക ചി​കി​ത്സ​യാ​യി ഒ​രി​ക്ക​ലും ക​ണ​ക്കാ​ക്ക​രു​ത്.

കാ​ൻ​സ​ർ ഒ​രു സ​ങ്കീ​ർ​ണ രോ​ഗ​മാ​ണ്, അ​തി​ന്‍റെ ചി​കി​ത്സ​യ്ക്ക് സാ​ധാ​ര​ണ​യാ​യി ശ​സ്ത്ര​ക്രി​യ, റേ​ഡി​യേ​ഷ​ൻ, കീ​മോ​തെ​റാ​പ്പി, ഇ​മ്മ്യൂ​ണോ​തെ​റാ​പ്പി, ടാ​ർ​ഗെ​റ്റ​ഡ് തെ​റാ​പ്പി എ​ന്നി​വ​യു​ടെ സം​യോ​ജ​നം ആ​വ​ശ്യ​മാ​ണ്.

കാ​ൻ​സ​റി​നെ അ​ക​റ്റാ​ൻ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

* പു​ക​യി​ല​യു​ടെ ഉ​പ​യോ​ഗ​വും മ​ദ്യ​പാ​ന​വും വ​ർ​ജി​ക്കു​ക.

* ഭ​ക്ഷ​ണ​ത്തി​ൽ ധാ​രാ​ളം പ​ച്ച​ക്ക​റി​യും പ​ഴ​വ​ർ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തു​ക. ചു​വ​ന്ന വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഇ​റ​ച്ചി​യു​ടെ (ബീ​ഫ്, മ​ട്ട​ൻ, പോ​ർ​ക്ക്) ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.

* എ​ല്ലാ ദി​വ​സ​വും ഒ​രു മ​ണി​ക്കൂ​ർ വ്യാ​യാ​മം ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ക. മാ​ന​സി​ക പി​രി​മു​റു​ക്കം ഒ​ഴി​വാ​ക്കി​യു​ള്ള ദി​ന​ച​ര്യ പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക.

* കൃ​ത്യ​മാ​യ വി​ശ്ര​മം, ആ​റ് മു​ത​ൽ എ​ട്ടു മ​ണി​ക്കൂ​ർ വ​രെ രാ​ത്രി സു​ഖ​നി​ദ്ര ശീ​ല​മാ​ക്കു​ക.

* ശ​രീ​ര​ത്തി​ൽ മാ​റ്റം വ​രു​ന്ന മു​ഴ​ക​ൾ, ശ​രീ​ര​ത്തി​ലെ വി​വി​ധ ദ്വാ​ര​ങ്ങ​ളി​ൽ നി​ന്നു​ണ്ടാ​കു​ന്ന ര​ക്ത​സ്രാ​വം, ദീ​ർ​ഘ​മാ​യു​ള്ള അ​സാ​ധാ​ര​ണ മ​ല​മൂ​ത്ര വി​സ​ർ​ജ​നം തു​ട​ങ്ങി​യ​വ ക​ണ്ടാ​ൽ ഉ​ട​നെ പ​രി​ശോ​ധ​ന ന​ട​ത്തു​ക.

* സ്ത്രീ​ക​ൾ എ​ല്ലാ മാ​സ​വും സ്വ​യം സ്ത​ന പ​രി​ശോ​ധ​ന ശീ​ല​മാ​ക്കു​ക, 40 വ​യ​സ് ക​ഴി​ഞ്ഞ സ്ത്രീ​ക​ൾ മാ​മോ​ഗ്രാം പ​രി​ശോ​ധ​ന ന​ട​ത്തു​ക.

* മാ​സ​ത്തി​ലൊ​രി​ക്ക​ൽ വാ​യ പ​രി​ശോ​ധി​ച്ചു വെ​ള്ള​യോ ചു​മ​പ്പോ ആ​യ പാ​ടു​ക​ളോ വ്ര​ണ​ങ്ങ​ളോ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.

* 21 വ​യ​സ് ക​ഴി​ഞ്ഞ സ്ത്രീ​ക​ൾ ഗ​ർ​ഭാ​ശ​യ​ഗ​ള കാ​ൻ​സ​ർ പ​രി​ശോ​ധ​ന മൂ​ന്നു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ത്തു​ക.

9 വ​യ​സ് ക​ഴി​ഞ്ഞ കു​ട്ടി​ക​ൾ എ​ച്ച്.​പി. വി ​വാ​ക്സി​ൻ കു​ത്തി​വ​യ്ക്കു​ക. 40 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ സ്ക്രീ​നിം​ഗ് ന​ട​ത്തി രോ​ഗ​സാ​ധ്യ​ത അ​റി​യു​ക.

ഡോ. ​ദീ​പ്തി ടി. ​ആ​ർ.
പ്രി​വ​ന്‍റീ​വ് ഓ​ങ്കോ​ള​ജി സ്‌​പെ​ഷ​ലി​സ്റ്റ്, ഓ​ൺ​ക്യൂ​ർ
ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹെ​ൽ​ത്ത്‌ സ്ക്രീ​നിം​ഗ് സെ​ന്‍റ​ർ
താ​ണ, ക​ണ്ണൂ​ർ.
ഫോ​ൺ: 6238265965

Health

കാ​ൻ​സ​ർ പ്ര​തി​രോ​ധം: നേ​ര​ത്തേ​യു​ള്ള രോ​ഗ​നി​ർ​ണ​യം പ്ര​ധാ​നം

ഇ​ന്ത്യ​യി​ൽ, ഒ​മ്പ​തി​ൽ ഒ​രാ​ൾ​ക്ക് ജീ​വി​ത​കാ​ല​ത്ത് കാ​ൻ​സ​ർ വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. പു​രു​ഷ​ന്മാ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത് ശ്വാ​സ​കോ​ശാ​ർ​ബു​ദ​വും സ്ത്രീ​ക​ളി​ൽ സ്ത​നാ​ർ​ബു​ദ​വു​മാ​ണ്.

കു​ട്ടി​ക​ളി​ലെ (0-14 വ​ർ​ഷം) അ​ർ​ബു​ദ​ങ്ങ​ളി​ൽ, ലിം​ഫോ​യ്ഡ് ര​ക്താ​ർ​ബു​ദ​മാ​ണ് (ആ​ൺ​കു​ട്ടി​ക​ൾ: 29.2%, പെ​ൺ​കു​ട്ടി​ക​ൾ: 24.2%) മു​ൻ​നി​ര​യി​ൽ. 2020 നെ ​അ​പേ​ക്ഷി​ച്ച് 2025 ക​ഴി​യു​മ്പോ​ഴേ​ക്കും കാ​ൻ​സ​ർ കേ​സു​ക​ളു​ടെ എ​ണ്ണം 12.8 ശ​ത​മാ​നം വ​ർ​ധി​ക്കു​മെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

സ്‌​ക്രീ​നിം​ഗി​ന്‍റെ​യും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ​യും കു​റ​വു​ക​ൾ കാ​ര​ണം സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റും സ്ത്രീ​ക​ളി​ൽ വ്യാ​പ​ക​മാ​ണ്. പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 1.5 ദ​ശ​ല​ക്ഷം പു​തി​യ കേ​സു​ക​ൾ ക​ണ്ടെ​ത്തു​ന്നു.

ഈ ​ഭ​യാ​ന​ക​മാ​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​ർ​ധി​ച്ച ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ​യും കാ​ൻ​സ​ർ പ​രി​ച​ര​ണ സൗ​ക​ര്യ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്‍റെ​യും അ​ടി​യ​ന്ത​ര ആ​വ​ശ്യ​ക​ത​യെ എ​ടു​ത്തു​കാ​ണി​ക്കു​ന്നു.

കാ​ൻ​സ​റി​ന്‍റെ ത​രം, ഘ​ട്ടം...

ഇ​ന്ത്യ​യി​ൽ കാ​ൻ​സ​ർ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ​യു​ള്ള ക​ണ്ടെ​ത്ത​ൽ, അ​പ​ക​ട​സാ​ധ്യ​ത കു​റ​യ്ക്ക​ൽ, മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ കാ​ൻ​സ​ർ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ന് പു​തി​യ ക​ണ​ക്കു​ക​ൾ സ​ഹാ​യ​ക​മാ​കും.

ഓ​രോ കാ​ൻ​സ​റി​ന്‍റെ​യും രോ​ഗാ​വ​സ്ഥ​യും മ​ര​ണ​നി​ര​ക്കും കാ​ൻ​സ​റി​ന്‍റെ ത​ര​ത്തെ​യും ഘ​ട്ട​ത്തെ​യും ആ​ശ്ര​യി​ച്ച് രോ​ഗാ​വ​സ്ഥ​യും മ​ര​ണ​നി​ര​ക്കും വ്യ​ത്യാ​സ​പ്പെ​ടു​ന്നു.

സ്റ്റേ​ജ് 1 പോ​ലെ​യു​ള്ള പ്രാ​രം​ഭ-​ഘ​ട്ട കാ​ൻ​സ​റു​ക​ൾ​ക്ക് പൊ​തു​വെ മെ​ച്ച​പ്പെ​ട്ട ഫ​ല​ങ്ങ​ളാ​ണു​ള്ള​ത്. അ​തി​ജീ​വി​ക്കാ​നു​ള്ള ഉ​യ​ർ​ന്ന സാ​ധ്യ​ത​യും സ​ങ്കീ​ർ​ണ​ത​ക​ൾ കു​റ​വു​മാ​ണ്.

എ​ന്നാ​ൽ, സ്റ്റേ​ജ് 4 പോ​ലെ​യു​ള്ള വി​ക​സി​ത-​ഘ​ട്ട കാ​ൻ​സ​റു​ക​ൾ, കു​റ​ഞ്ഞ അ​തി​ജീ​വ​ന നി​ര​ക്കും വ​ർ​ധി​ച്ച ചി​കി​ത്സാ വെ​ല്ലു​വി​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.

നേ​ര​ത്തേ ക​ണ്ടെ​ത്തി​യാ​ൽ...

നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യം കാ​ൻ​സ​ർ ചി​കി​ത്സ​യി​ലെ ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണ്. ഘ​ട്ടം 1 ൽ ​കാ​ൻ​സ​ർ ക​ണ്ടെ​ത്തു​മ്പോ​ൾ, പൂ​ർ​ണ​മാ​യ വീ​ണ്ടെ​ടു​ക്ക​ലി​നു​ള്ള ഉ​യ​ർ​ന്ന സാ​ധ്യ​ത​യും കു​റ​ഞ്ഞ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളു​മാ​ണു​ള്ള​ത്.

ഇ​തി​നു വി​പ​രീ​ത​മാ​യി, വി​ക​സി​ത-​ഘ​ട്ട കാ​ൻ​സ​ർ (ഘ​ട്ടം 4) പ​ല​പ്പോ​ഴും മെ​റ്റാ​സ്റ്റാ​സി​സ് (വ്യാ​പ​നം) ഉ​ൾ​ക്കൊ​ള്ളു​ന്നു. ഇ​തു ചി​കി​ത്സി​ക്കു​ന്ന​ത് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ള്ള​താ​ക്കു​ക​യും മൊ​ത്ത​ത്തി​ലു​ള്ള അ​തി​ജീ​വ​ന നി​ര​ക്ക് കു​റ​യു​ക​യും ചെ​യ്യു​ന്നു.

നേ​ര​ത്തെ​യു​ള്ള ക​ണ്ടു​പി​ടി​ത്തം രോ​ഗി​ക​ളു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കു​ന്നു.

ഡോ. ​ദീ​പ്തി ടി. ​ആ​ർ.
പ്രി​വ​ന്‍റീ​വ് ഓ​ങ്കോ​ള​ജി സ്‌​പെ​ഷ​ലി​സ്റ്റ്,
ഓ​ൺ​ക്യൂ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹെ​ൽ​ത്ത്‌
സ്ക്രീ​നിം​ഗ് സെ​ന്‍റ​ർ
താ​ണ, ക​ണ്ണൂ​ർ.
ഫോ​ൺ: 6238265965

Health

കാ​ൻ​സ​ർ പ്രതിരോധം - ലക്ഷണങ്ങൾ അവഗണിക്കരുത്

എ​ല്ലാ വ​ർ​ഷ​വും ഫെ​ബ്രു​വ​രി നാലിന് ​ആ​ഗോ​ള​ത​ല​ത്തി​ൽ ലോ​ക കാ​ൻ​സ​ർ ദി​നം ആ​ച​രി​ച്ചു വ​രു​ന്നു. ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും കാ​ൻ​സ​റി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് ദി​നാ​ച​ര​ണം.

"യു​ണൈ​റ്റ​ഡ് ബൈ ​യു​ണീ​ക്ക് " എ​ന്നതാണ് 2026ലെ ​തീം. കാ​ൻ​സ​റി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ വ്യ​ക്തി​ഗ​ത അ​നു​ഭ​വ​ങ്ങ​ൾ തി​രി​ച്ച​റി​യേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ഈ ​തീം എ​ടു​ത്തു​കാ​ണി​ക്കു​ന്നു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രോ​ഗ്യ​രം​ഗ​ത്തെ ഏ​റ്റ​വും രൂ​ക്ഷ​മാ​യ വെ​ല്ലു​വി​ളി​ക​ളി​ൽ ഒ​ന്നാ​ണു കാ​ൻ​സ​ർ. ഭ​യ​പ്പെ​ടു​ത്തു​ന്ന സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ വ​ർ​ധി​ച്ചു വ​രു​ന്ന കാ​ൻ​സ​ർ നിരക്കുകളെ സൂ​ചി​പ്പി​ക്കു​ന്നു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ (WHO) ക​ണ​ക്ക​നു​സ​രി​ച്ച്, 2022ൽ ​കാ​ൻ​സ​റി​ന്‍റെ ആ​ഗോ​ളഭാ​രം 20 ദ​ശ​ല​ക്ഷം പു​തി​യ കേ​സു​ക​ളി​ലും ഏ​ക​ദേ​ശം 10 ദ​ശ​ല​ക്ഷം മ​ര​ണ​ങ്ങ​ളി​ലും എ​ത്തി.

ഈ ​സം​ഖ്യ​ക​ൾ കാൻസർ തോത് ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നു പ്ര​വ​ചി​ക്ക​പ്പെ​ടു​ന്നു. ഇ​ന്ത്യ​യി​ൽ, 2022ൽ ​ഏ​ക​ദേ​ശം 1.46 ദ​ശ​ല​ക്ഷം പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ജ​ന​സം​ഖ്യ​യെ ബാ​ധി​ക്കു​ന്ന, ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന ഒ​ന്നാ​ണ് സ്ത​നാ​ർ​ബു​ദം, ശ്വാ​സ​കോ​ശം, ഓ​റ​ൽ, സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റു​ക​ൾ.

അ​ത്യാ​ധു​നി​ക ആ​രോ​ഗ്യ സം​ര​ക്ഷ​ണ സം​വി​ധാ​ന​ത്തി​ന് പേ​രു​കേ​ട്ട കേ​ര​ള​ത്തി​ലും ക്യാ​ൻ​സ​റു​ക​ളു​ടെ എ​ണ്ണം കൂ​ടി വ​രി​ക​യാ​ണ് .

എ​ന്താ​ണ് കാ​ൻ​സ​ർ?

യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ ശ​രീ​ര കോ​ശ​ങ്ങ​ൾ പെ​റ്റുപെ​രു​കു​ന്ന അ​സു​ഖ​ങ്ങ​ൾ​ക്ക് പൊ​തു​വെ പ​റ​യു​ന്ന പേ​രാ​ണ് കാ​ൻ​സ​ർ.

പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ

-ശ​രീ​ര​ദ്വാ​ര​ങ്ങ​ളി​ലൂ​ടെ ര​ക്ത​സ്രാ​വം

-ശ​രീ​ര​ത്തി​ല്‍ കാ​ണു​ന്ന മു​ഴ​ക​ള്‍

-ദീ​ർ​ഘ​കാ​ലം ഉ​ണ​ങ്ങാ​തെ നി​ല്‍​ക്കു​ന്ന വ്ര​ണ​ങ്ങ​ള്‍

-അ​രി​മ്പാ​റ, കാ​ക്കാ​പ്പു​ളി എ​ന്നി​വ​യി​ല്‍ മാ​റ്റം കാ​ണുക

-വി​ഴു​ങ്ങു​വാ​നു​ള്ള വി​ഷ​മം

-മൂ​ത്ര​സം​ബ​ന്ധ​മാ​യ ല​ക്ഷ​ണ​ങ്ങ​ള്‍, ര​ക്തം പോ​ക്ക്

-മ​ല​ശോ​ധ​ന​സം​ബ​ന്ധ​മാ​യ ത​ക​രാ​റു​ക​ള്‍

-കൂ​ടി​ക്കൂ​ടി​വ​രു​ന്ന ശ​ബ്ദ​മ​ട​പ്പ്

-കാ​ര​ണം ഇ​ല്ലാ​ത്ത ശ​രീ​ര മെ​ലി​ച്ചി​ൽ.

-കാ​ര​ണ​മൊ​ന്നു​മി​ല്ലാ​തെ നീ​ണ്ടു​നി​ല്‍​കു​ന്ന പ​നി

കാ​ൻ​സ​ർ ക​ണ​ക്കു​ക​ൾ

നാ​ഷ​ണ​ൽ കാ​ൻ​സ​ർ ര​ജി​സ്റ്ററി പ​ഠ​ന​ങ്ങ​ൾ പ്ര​കാ​രം 2022ൽ ​ഇ​ന്ത്യ​യി​ൽ കാ​ൻ​സ​ർ ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത് 14,61,427 എന്നാണ് (ക്രൂ​ഡ് നി​ര​ക്ക്: 100,000 ന് 100.4).

ഡോ. ​ദീ​പ്തി ടി. ​ആ​ർ.
പ്രി​വ​ന്‍റീവ് ഓ​ങ്കോ​ള​ജി സ്‌​പെ​ഷ്യ​ലി​സ്റ്റ്, ഓ​ൺ​ക്യൂ​ർ
ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഹെ​ൽ​ത്ത്‌ സ്ക്രീ​നിം​ഗ് സെ​ന്‍റ​ർ
താണ, ക​ണ്ണൂ​ർ.
ഫോൺ: 6238265965

District News

കാ​ന്‍​സ​ര്‍ അ​വ​ബോ​ധ​ സ​ന്ദേ​ശ​വു​മാ​യി വാ​ക്ക​ത്ത​ണ്‍

പാ​ലാ: ലോ​ക കാ​ന്‍​സ​ര്‍​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി പാ​ലാ​യു​ടെ കാ​ന്‍​സ​ര്‍ കെ​യ​ര്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​റും രാ​മ​പു​രം മാ​ര്‍ ആ​ഗ​സ്തീനോ​സ് കോ​ള​ജും ചേ​ര്‍​ന്ന് ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​വു​മാ​യി വാ​ക്ക​ത്ത​ണ്‍ സം​ഘ​ടി​പ്പി​ക്കും. നാ​ളെ രാ​വി​ലെ 7.45ന് ​പാ​ലാ മു​നി​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ന് മു​ന്നി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന വാ​ക്ക​ത്ത​ണ്‍ എ​ട്ട് കി​ലോ​മീ​റ്റ​ര്‍ പി​ന്നി​ട്ട് മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ എ​ത്തി​ച്ചേ​രും. എം​ജി സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​സി.​ടി. അ​ര​വി​ന്ദ് കു​മാ​ര്‍ വാ​ക്ക​ത്ത​ണ്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള കാ​ന്‍​സ​ര്‍ അ​വ​ബോ​ധ​ന ഹാ​ന്‍​ഡ് ബു​ക്കി​ന്‍റെ പ്ര​കാ​ശ​നം ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ നി​ര്‍​വ​ഹി​ക്കും. രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം, മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി മെ​ഡി​ക്ക​ല്‍ ഓ​ങ്കോ​ള​ജി ആ​ന്‍​ഡ് ഹെ​മ​റ്റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റോ​ണി ബെ​ന്‍​സ​ണ്‍, രാ​മ​പു​രം മാ​ര്‍ ആ​ഗ​സ്തീനോ​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റെ​ജി വ​ര്‍​ഗീ​സ് മേ​ക്കാ​ട​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

മു​ത്തോ​ലി ജം​ഗ്ഷ​നി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റൂ​ബി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ക്ക​ത്ത​ണി​നു സ്വീ​ക​രണം നൽകും. വാ​ക്ക​ത്ത​ണ്‍ 10.30ന് ​മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ എ​ത്തി​ച്ചേ​രും. തു​ട​ര്‍​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്കാ​യു​ള്ള സൗ​ജ​ന്യ എഐ മാ​മോ​ഗ്രാം പ്രോ​ഗ്രാ​മി​ന്‍റെ പ്ര​ഖ്യാ​പ​നം മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി ഓ​പ്പ​റേ​ഷ​ന്‍​സ്, ബ്രാ​ന്‍​ഡിം​ഗ് ആ​ന്‍​ഡ് ഹെ​ല്‍​ത്ത്‌ കെ​യ​ര്‍ പ്രൊ​മോ​ഷ​ന്‍​സ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഗ​ര്‍​വാ​സീ​സ് ആ​നി​ത്തോ​ട്ട​ത്തി​ല്‍ നി​ര്‍​വ​ഹി​ക്കും. ആ​ശു​പ​ത്രി ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് എ​യ​ര്‍ കോ​മ​ഡോ​ര്‍ ഡോ. ​പോ​ളി​ന്‍ ബാ​ബു, രാ​മ​പു​രം മാ​ര്‍ ആ​ഗ​സ്തീനോ​സ് കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​സ​ഫ് ആലഞ്ചേ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

വാ​ക്ക​ത്ത​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ഡോ. ​ഷൈ​നി, ഗീ​താ​ഞ്ജ​ലി എ​ന്നി​വ​ര്‍ ന​യി​ക്കു​ന്ന വാം​അ​പ്പ് സൂം​ബ​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. യുണൈ​റ്റ​ഡ് ബൈ ​യു​ണീ​ക് എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ കാ​ന്‍​സ​ര്‍​ദി​ന സ​ന്ദേ​ശം. മ​ധ്യ​കേ​ര​ള​ത്തി​ല്‍ അ​ത്യാ​ധു​നി​ക കാ​ന്‍​സ​ര്‍ ചി​കി​ത്സ ഒ​രു​ക്കു​ന്ന സ​മ്പൂ​ര്‍​ണ കാ​ന്‍​സ​ര്‍ ചി​കി​ത്സാ​കേ​ന്ദ്ര​മാ​ണ് മാ​ര്‍ സ്ലീ​വാ കാ​ന്‍​സ​ര്‍ കെ​യ​ര്‍ ആ​ന്‍​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍. രാമപുരം കോ​ള​ജി​ലെ 200ല്‍പ​രം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് വാ​ക്ക​ത്ത​ണി​ല്‍ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​വു​മാ​യി പ​ങ്കെ​ടു​ക്കു​ക.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി ഓ​പ്പ​റേ​ഷ​ന്‍​സ്, ബ്ര​ാന്‍​ഡിം​ഗ് ആ​ന്‍​ഡ് ഹെ​ല്‍​ത്ത്‌​ കെ​യ​ര്‍ പ്രൊ​മോ​ഷ​ന്‍​സ് ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഗ​ര്‍​വാ​സീ​സ് ആ​നി​ത്തോ​ട്ട​ത്തി​ല്‍, രാ​മ​പു​രം മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റെ​ജി വ​ര്‍​ഗീ​സ് മേ​ക്കാ​ട​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍, മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി സ​ര്‍​ജി​ക്ക​ല്‍ ഓ​ങ്കോ​ള​ജി വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ജോ​ഫി​ന്‍ കെ. ​ജോ​ണി, എ​മ​ര്‍​ജ​ന്‍​സി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ശ്രീ​ജി​ത്ത് ആ​ര്‍. നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

NRI

അ​മേ​രി​ക്ക​യി​ലെ ​കാൻ​സ​ർ അ​തി​ജീ​വ​ന നി​ര​ക്ക് റിക്കാർ​ഡ് ഉ​യ​ര​ത്തി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​യു​ടെ സൊ​സൈ​റ്റി​യു​ടെ (ACS) ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം അ​മേ​രി​ക്ക​യി​ലെ കാ​ൻ​സ​ർ അ​തി​ജീ​വ​ന നി​ര​ക്ക് റിക്കാർ​ഡ്​​ൽ.

കാ​ൻ​സ​ർ ചി​കി​ത്സാ​രം​ഗ​ത്തെ ഗ​വേ​ഷ​ണ​ങ്ങ​ളും രോ​ഗം നേ​ര​ത്തെ ക​ണ്ടു​പി​ടി​ക്കാ​നു​ള്ള നൂ​ത​ന മാ​ർ​ഗ​ങ്ങ​ളു​മാ​ണ് ഈ ​പു​രോ​ഗ​തി​ക്ക് പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ അ​ഞ്ച് വ​ർ​ഷ​ത്തെ കാ​ൻ​സ​ർ അ​തി​ജീ​വ​ന നി​ര​ക്ക് ഇ​പ്പോ​ൾ 70 ശ​ത​മാ​ന​മാ​ണ്. 1970ക​ളു​ടെ പ​കു​തി​യി​ൽ 50 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു. ലി​വ​ർ കാ​ൻ​സ​ർ അ​തി​ജീ​വ​ന നി​ര​ക്ക് 1990ക​ളി​ലെ ഏ​ഴ് ശ​ത​മാ​ന​ത്തി​ൽ നി​ന്നും 2023ൽ 22 ​ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചു.

ലം​ഗ് കാ​ൻ​സ​ർ അ​തി​ജീ​വ​ന നി​ര​ക്ക് 15 ശ​ത​മാ​ന​ത്തി​ൽ നി​ന്നും 28 ശ​ത​മാ​ന​മാ​യും , മൈ​ലോ​മ അ​തി​ജീ​വ​ന നി​ര​ക്ക് 32 ശ​ത​മാ​ന​ത്തി​ൽ നി​ന്നും 62 ശ​ത​മാ​ന​മാ​യും​ഉ​യ​ർ​ന്നു.

ദൂ​രെ​യു​ള്ള അ​വ​യ​വ​ങ്ങ​ളി​ലേ​ക്ക് പ​ട​ർ​ന്ന കാ​ൻ​സ​റു​ക​ളു​ടെ അ​തി​ജീ​വ​ന നി​ര​ക്ക് 1990ക​ളി​ലെ 17 ശ​ത​മാ​ന​ത്തി​ൽ നി​ന്നും 35 ശ​ത​മാ​ന​മാ​യി  വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

1991ലെ ​ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ നി​ന്നും കാ​ൻ​സ​ർ മ​ര​ണ​നി​ര​ക്ക് ഇ​തു​വ​രെ 34ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. പു​രു​ഷ​ന്മാ​രി​ലെ ലം​ഗ് കാ​ൻ​സ​ർ മ​ര​ണ​നി​ര​ക്ക് 1990ന് ​ശേ​ഷം 62 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. സ്ത്രീ​ക​ളി​ലെ ബ്രെ​സ്റ്റ് കാ​ൻ​സ​ർ മ​ര​ണ​നി​ര​ക്ക് 1989നും 2023​നും ഇ​ട​യി​ൽ 44 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

മ​ര​ണ​നി​ര​ക്ക് കു​റ​യു​ന്നു​ണ്ടെ​ങ്കി​ലും പു​തി​യ കാ​ൻ​സ​ർ കേ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 2026ൽ ​ഏ​ക​ദേ​ശം 21 ല​ക്ഷം പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​മെ​ന്ന് ക​ണ​ക്കാ​ക്കു​ന്നു.

പു​രു​ഷ​ന്മാ​രി​ൽ പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​റും സ്ത്രീ​ക​ളി​ൽ ബ്രെ​സ്റ്റ് കാ​ൻ​ൻ​സ​റു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ്ഥി​രീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത്. പാ​ൻ​ക്രി​യാ​റ്റി​ക് കാ​ൻ​സ​ർ, ഓ​റ​ൽ കാ​വി​റ്റി കാ​ൻ​സ​ർ എ​ന്നി​വ ര​ണ്ട് ലിം​ഗ​വി​ഭാ​ഗ​ങ്ങ​ളി​ലും വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി കാ​ണ​പ്പെ​ടു​ന്നു.

നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യം , ഇ​മ്മ്യൂ​ണോ​തെ​റാ​പ്പി , ടാ​ർ​ഗെ​റ്റ​ഡ് തെ​റാ​പ്പി, ആ​ധു​നി​ക സ​ർ​ജ​റി രീ​തി​ക​ൾ എ​ന്നി​വ അ​തി​ജീ​വ​ന നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു.

കാ​ൻ​സ​ർ ഒ​രു മ​ര​ണ​ശി​ക്ഷ എ​ന്ന​തി​ലു​പ​രി ചി​കി​ത്സി​ച്ചു മാ​റ്റാ​വു​ന്ന ഒ​രു വി​ട്ടു​മാ​റാ​ത്ത രോ​ഗ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

NRI

കാൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്യാ​മ്പ് സംഘടിപ്പിച്ചു

ന്യൂഡൽഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍ററും ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്‌ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കാൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സ്‌​ക്രീ​നിം​ഗ് ക്യാ​മ്പി​ന്‍റെ 14-ാമ​ത് എ​പ്പി​സോ​ഡും മാ​മോ​ഗ്ര​ഫി​യും മെ​ഗാ ഹെ​ൽ​ത്ത് ക്യാ​മ്പും സെ​ന്‍റ് ജോ​സ​ഫ്സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​ (ഓ​ർ​ത്ത​ഡോ​ക്സ് സെ​ന്‍റ​ർ) തു​ഗ്ല​കാ​ബാ​ദിൽ ന‌‌‌ടന്നു.

ഡോ​. അ​വി​നാ​ഷ് ശ​ർ​മ, ഡോ​. സൈ​യാ​ദാ ഷാ​ൻ, സി​സ്റ്റ​ർ എ​സ്. ഭി​ന, ജെ​സി ഫി​ലി​പ്പ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത് മ​റി​യം വ​നി​താ സ​മാ​ജം), ബീ​ന ബി​ജു, ആ​ശ റോ​യി, റെ​ജി ടി. ​മാ​ണി എ​ന്നി​വ​ർ ഹെ​ൽ​ത്ത്‌ ക്യാ​മ്പി​നും ക്ലാ​സു​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി.

ഡ​ൽ​ഹി ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി സ​ജി എ​ബ്ര​ഹാം, ഫ​രി​ദാ​ബാ​ദ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ൺ കെ. ​ജേ​ക്ക​ബ്, സെന്‍റ് ജോ​സ​ഫ്സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​എ​ബി​ൻ പി. ​ജേ​ക്ക​ബ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​വും പരിപാടിയുടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു. ഈ ​ബോ​ധ​വ​ത്ക​ര​ണ സ്‌​ക്രീ​നിം​ഗ് ക്യാ​മ്പി​ലും മാ​മോ​ഗ്രാ​ഫി മെ​ഗാ ഹെ​ൽ​ത്ത് ക്യാ​മ്പിലും ഏ​ക​ദേ​ശം നൂ​റോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

NRI

കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ആ​രോ​ഗ്യ പ​രി​ശോ​ധ​ന ക്യാ​മ്പും

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റും ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്‌​ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സ്‌​ക്രീ​നിം​ഗ് ക്യാ​മ്പി​ന്‍റെ 14-ാമ​ത് എ​പ്പി​സോ​ഡും മാ​മോ​ഗ്ര​ഫി​യും മെ​ഗാ ഹെ​ൽ​ത്ത് ക്യാ​മ്പും ഞാ​യ​റാ​ഴ്ച10 മു​ത​ൽ 3.30 വ​രെ സെ​ന്‍റ് ജോ​സ​ഫ്സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ (ഓ​ർ​ത്ത​ഡോ​ക്സ് സെ​ന്‍റ​ർ) തു​ഗ്ല​കാ​ബാ​ദ് ന​ട​ത്ത​പ്പെ​ടു​ന്നു.

ഡോ. ​പാ​പി​യ ശ​ർ​മ, ഡോ. ​സൈ​യാ​ദാ ഷാ​ൻ,ഡോ. ​ഖു​ശ്ബൂ ഗൗ​തം, ഡോ. ​ഹ​ർ​ഷി​ത് റാ​ണ, സി​സ്റ്റ​ർ ബീ​ന, റ​വ.​ഫാ. യാ​ക്കൂ​ബ് ബേ​ബി (മ​ർ​ത് മ​റി​യം വ​നി​താ സ​മാ​ജം ഡ​ൽ​ഹി ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ), ജെ​സി ഫി​ലി​പ്പ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത് മ​റി​യം വ​നി​താ സ​മാ​ജം), ബീ​നാ ബി​ജു, ആ​ശ റോ​യി, റെ​ജി ടി. ​മാ​ണി എ​ന്നി​വ​ർ ഹെ​ൽ​ത്ത്‌ ക്യാ​മ്പി​നും ക്ലാ​സു​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കും.

സെ​ന്‍റ് ജോ​സ​ഫ്സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​എ​ബി​ൻ പി. ​ജേ​ക്ക​ബ്, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​വും പ​രി​പാ​ടി​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ഏ​കോ​പ​നം ന​ട​ത്തു​ന്നു.

Latest News

Corehub Up