x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രേ​ണു​വി​നെ നേ​രി​ൽ ക​ണ്ടു, അ​വ​രു​ടെ അ​വ​സ്ഥ അ​തീ​വ ദു​ഷ്ക​രം: സീ​മ ജി. ​നാ​യ​ർ  

എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ഡെ​സ്ക്
Published: July 1, 2026 09:13 AM IST | Updated: July 1, 2026 09:36 AM IST

സീമ ജി. നായർ, രേണു സുധി

കാ​ന്‍​സ​ർ ബാ​ധി​ത​യാ​യി കീ​മോ ചെ​യ്ത് വീ​ട്ടി​ൽ ക​ഴി​യു​ന്ന രേ​ണു സു​ധി​യെ നേ​രി​ൽ ക​ണ്ട് ന​ടി സീ​മ ജി. ​നാ​യ​ർ. രേ​ണു ഇ​പ്പോ​ൾ ക​ട​ന്നു​പോ​കു​ന്ന അ​വ​സ്ഥ ദു​ഷ്‌​ക​ര​വും അ​തി ക​ഠി​ന​വു​മാ​ണെ​ന്നും സീ​മ പ​റ​യു​ന്നു.

‘‘ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ൾ ആ​യി ചി​ല കാ​ര്യ​ങ്ങ​ൾ എ​ഴു​ത്ത​ണ​മെ​ന്ന് വി​ചാ​രി​ച്ചി​രു​ന്നു, ഞാ​ൻ രേ​ണു​വി​നെ ഫോ​ളോ ചെ​യ്യു​ന്ന വ്യ​ക്തി​യോ, രേ​ണു​വി​ന്‍റെ വീ​ഡി​യോ കാ​ണു​ന്ന ആ​ളോ ആ​യി​രു​ന്നി​ല്ല, പ​ക്ഷേ രേ​ണു​വി​ന് കാ​ൻ​സ​ർ ആ​ണെ​ന്ന​റി​ഞ്ഞ ദി​വ​സം മു​ത​ൽ അ​വ​രെ വി​ളി​ക്കാ​നും, കാ​ര്യ​ങ്ങ​ൾ അ​റി​യാ​നും ശ്ര​മി​ച്ചു, ക​ഴി​ഞ്ഞ ദി​വ​സം രേ​ണു​വി​ന്‍റെ അ​ടു​ത്ത് പോ​യി​രു​ന്നു, രേ​ണു​വി​നെ ക​ണ്ടി​രു​ന്നു..

എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഞാ​ൻ അ​റി​ഞ്ഞും, അ​റി​യാ​തെ​യും ക​ട​ന്നു വ​ന്ന ഇ​ത്ത​ര​ത്തി​ൽ ഒ​രു​പാ​ടു​പേ​ർ ഉ​ണ്ടാ​യി​രു​ന്നു, ഇ​പ്പോ​ളും ഉ​ണ്ട്, ഇ​ന്ന​ലെ​വ​രെ അ​വ​ർ ആ​രെ​ന്നോ, എ​ന്തെ​ന്നോ അ​റി​യാ​ൻ ഞാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല, ഇ​നി അ​ങ്ങോ​ട്ടും അ​ങ്ങ​നെ ത​ന്നെ...​പ​ക്ഷേ ഈ ​അ​സു​ഖം എ​ന്താ​ണെ​ന്നും, അ​തെ​ങ്ങ​നെ ആ​വും എ​ന്ന​റി​യാ​നും ഞാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്, എ​ല്ലാ​ദി​വ​സ​വും ഈ​ശ്വ​ര​നോ​ട് പ്രാ​ർ​ത്ഥി​ക്കു​ന്ന​ത് ആ​ർ​ക്കും ഈ ​അ​സു​ഖം വ​രു​ത്ത​ല്ലേ​യെ​ന്നാ​ണ്.​നി​ര​വ​ധി​പേ​രു​ടെ കൂ​ടെ ഞാ​ൻ യാ​ത്ര ചെ​യ്തു, എ​ന്‍റെ അ​മ്മ​യ്ക്കും ഇ​തേ അ​സു​ഖം ആ​യി​രു​ന്നു..​പ​ല വേ​ർ​പാ​ടു​ക​ളും ഇ​പ്പോ​ളും ഉ​ൾ​കൊ​ള്ളാ​ൻ ക​ഴി​യു​ന്നു​മി​ല്ലാ​താ​നും. 

ഇ​ന്ന​ലെ വ​രെ ഒ​രാ​ളു​ടെ ത​ണ​ലി​ൽ ജീ​വി​ച്ചി​രു​ന്ന വ്യ​ക്തി, പെ​ട്ടെ​ന്ന് അ​യാ​ൾ ഇ​ല്ലാ​താ​കു​മ്പോ​ൾ..​മു​ന്നോ​ട്ടു ഇ​നി​യും ജീ​വി​ച്ചേ മ​തി​യാ​കു എ​ന്ന​വ​സ്ഥ​യി​ൽ അ​വ​ന​വ​ന് പ​റ്റു​മെ​ന്നു അ​വ​ർ​ക്കു തോ​ന്നു​ന്ന ജോ​ലി ചെ​യ്യാ​ൻ ശ്ര​മി​ക്കും, കാ​ണേ​ണ്ട​വ​ർ​ക്ക് കാ​ണാം, ഇ​ല്ലാ​ത്ത​വ​ർ​ക്ക് തി​ര​സ്‌​ക്ക​രി​ക്കാം, ആ​രു​ടെ കൈ​യും, കാ​ലും പി​ടി​ച്ച് എ​ന്‍റെ വ​ർ​ക്ക്‌ നി​ങ്ങ​ൾ ക​ണ്ടേ മ​തി​യാ​കു എ​ന്നാ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല..​ചി​ല​പ്പോ​ൾ അ​വ​ർ ജീ​വി​ത​ത്തെ പി​ടി​ച്ച് നി​ർ​ത്താ​ൻ ശ്ര​മി​ച്ച​താ​വാം. 

രേ​ണു​വി​ന് അ​സു​ഖം ആ​യി​ക്ക​ഴി​ഞ്ഞ്, അ​വ​രു​ടെ വി​ഡി​യോ ക​ണ്ട​പ്പോ​ൾ, അ​തി​ന്‍റെ താ​ഴെ വ​ന്ന നെ​ഗ​റ്റി​വ് ക​മ​ന്‍റ് മ​ന​സി​നെ വ​ല്ലാ​തെ അ​ലോ​സ​ര​പെ​ടു​ത്തി, എ​ന്തി​നാ​ണ് ന​മ്മ​ൾ ഇ​ത്ര​യ​ധി​കം അ​സ​ഹി​ഷ്ണു​ത കാ​ണി​ക്കു​ന്ന​ത്, ഈ ​അ​സു​ഖം ആ​ർ​ക്കു വേ​ണ​മെ​ങ്കി​ലും, എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വ​രാം, ഇ​പ്പോ​ൾ തെ​റി വി​ളി​ക്കു​ന്ന പ​ല​രു​ടെ​യും ഉ​ള്ളി​ൽ ഇ​തു​ണ്ടാ​കാം, ചി​ല​പ്പോ​ൾ അ​വ​സാ​ന നി​മി​ഷ​മാ​കാം ഇ​ത​റി​യു​ന്ന​ത്..​എ​ന്തി​നാ​ണ് അ​വ​രെ തെ​റി വി​ളി​ക്കാ​ൻ ന​മ്മ​ൾ മ​ത്സ​രി​ക്കു​ന്ന​ത്. അ​വ​ർ ഇ​പ്പോ​ൾ ക​ട​ന്നു​പോ​കു​ന്ന അ​വ​സ്ഥ ദു​ഷ്‌​ക​ര​മാ​ണ്, അ​തി ക​ഠി​ന​മാ​ണ്..

അ​തി​നെ അ​തി​ജീ​വി​ക്കാ​ൻ രേ​ണു​വി​ന് ക​ഴി​യ​ട്ടെ. അ​സു​ഖ​ത്തി​ന്‍റെ വേ​ദ​ന​യി​ലു​പ​രി, അ​തി​ന്‍റെ കാ​ഠി​ന്യ​ത്തി​ലു​പ​രി, രേ​ണു പു​റ​ത്തു പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും അ​വ​രെ വേ​ദ​നി​പ്പി​ക്കു​ന്ന​ത്, ഇ​ങ്ങ​നെ​യു​ള്ള തെ​റി വി​ളി​ക​ളും, ശാ​പ​വാ​ക്കു​ക​ളും ആ​വാം..​അ​തു​കൊ​ണ്ട് പ​റ​യു​വാ​ണ്, അ​വ​രെ വെ​റു​തെ വി​ടു. .കാ​ൻ​സ​റി​നോ​ട് പൊ​രു​തി അ​വ​ർ തി​രി​ച്ചു വ​ര​ട്ടെ.’’–​സീ​മ​യു​ടെ വാ​ക്കു​ക​ൾ.

ഈ ​കു​റി​പ്പി​നു​ശേ​ഷം നി​ര​വ​ധി മോ​ശം ക​മ​ന്‍റു​ക​ൾ സീ​മ​യ്ക്കു നേ​രെ​യും ഉ​യ​ർ​ന്നി​രു​ന്നു. അ​തി​ൽ ന​ടി​യു​ടെ മ​റു​പ​ടി ഇ​ങ്ങ​നെ

‘‘ക​ഴി​ഞ്ഞ ദി​വ​സം രേ​ണു സു​ധി​യെ കു​റി​ച്ച് ഒ​രു പോ​സ്റ്റ് ഞാ​ൻ ഇ​ട്ടി​രു​ന്നു, അ​തി​ൽ ഞാ​ൻ വ്യ​ക്ത​മാ​യി പ​റ​യു​ന്ന ചി​ല കാ​ര്യ​ങ്ങ​ൾ ഉ​ണ്ട്. അ​ത് കാ​ൻ​സ​ർ എ​ന്ന അ​സു​ഖ​ത്തെ​ക്കു​റി​ച്ചും അ​തി​ന്‍റെ അ​വ​സ്ഥ​യെ കു​റി​ച്ചും ആ​ണ്, അ​ല്ലാ​തെ രേ​ണു​വി​നെ പ്ര​കീ​ർ​ത്തി​ച്ചു കൊ​ണ്ടു​ള്ള പോ​സ്റ്റ്‌ അ​ല്ല.

അ​ത് പ​ല മീ​ഡി​യ​ക​ളും ഏ​റ്റെ​ടു​ത്തു അ​വ​രു​ടെ ശൈ​ലി​യി​ൽ എ​ഴു​തി തു​ട​ങ്ങി, പ​ല “വാ​ക്കു​ക​ളും” വ​ള​ച്ചൊ​ടി​ക്ക​പ്പെ​ട്ടു..​അ​തി​ൽ ചി​ല ക​മ​ന്‍റു​ക​ൾ വ​ന്നു, അ​തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് ഒ​രു ഷീ​ജ റാ​ണി (പ്രൊ​ഫൈ​ൽ ലോ​ക്ക് ആ​ണ് ) എ​ഴു​തി ഞാ​ൻ പി​രി​വ് തു​ട​ങ്ങും, പാ​തി ഞാ​ൻ എ​ടു​ക്കും, പാ​തി അ​വ​ർ​ക്കു കൊ​ടു​ക്കും, പ്ര​ശ​സ്തി എ​നി​ക്കും എ​ന്ന്. 

ഷീ​ജ റാ​ണി​യോ​ട് ഒ​രു വാ​ക്ക്, നി​ങ്ങ​ളു​ടെ വീ​ട്ടി​ൽ ആ​ർ​ക്കെ​ങ്കി​ലും കാ​ൻ​സ​ർ വ​ന്നി​ട്ട് ഞാ​ൻ പി​രി​ക്കാ​ൻ ഇ​റ​ങ്ങി​യി​ട്ടി​ല്ല, ആ​ർ​ക്കു വേ​ണ്ടി​യും പി​രി​ക്കാ​റി​ല്ല, സ​ഹാ​യ​ങ്ങ​ൾ അ​വ​ര​വ​രു​ടെ അ​ക്കൗ​ണ്ട് ന​മ്പ​ർ കൊ​ടു​ത്തി​ട്ട് അ​തി​ലേ​ക്കാ​ണ് ആ​രേ​ലും സ​ഹാ​യി​ക്കു​ന്നെ​ങ്കി​ൽ സ​ഹാ​യി​ക്കു​ക, അ​ത് എ​ടു​ക്കാ​നും, കൈ​കാ​ര്യം ചെ​യ്യാ​നും അ​വ​ർ​ക്ക് മാ​ത്രം അ​ധി​കാ​രം, ഈ ​ഭൂ​മി​യി​ൽ നി​ന്ന് ക​ട​ന്നു പോ​യ പ്രി​യ​പെ​ട്ട​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ ഇ​വി​ടെ ജീ​വി​ച്ചി​രു​പ്പു​ണ്ട്.

ബ​ന്ധു​ക്ക​ൾ ജീ​വി​ച്ചി​രു​പ്പു​ണ്ട്, ഇ​ന്നും ആ ​വീ​ടു​ക​ളി​ൽ ഒ​രു പ്ര​ശ്നം വ​ന്നാ​ൽ ആ​ദ്യം അ​വ​ർ എ​ന്നെ​യാ​ണ് വി​ളി​ക്കു​ക, പി​ന്നെ സെ​ലി​ബ്രി​റ്റി​ക​ളെ മാ​ത്രം ആ​ണ് മൈ​ൻ​ഡ് ചെ​യ്യു​ക എ​ന്ന് ചി​ല​ർ, സ​ത്യ​ത്തി​ൽ ചി​രി​യാ​ണ് വ​രു​ന്ന​ത്.

ഏ​ക​ദേ​ശം 34 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്നേ ഒ​രു സെ​ലി​ബ്ര​റ്റി​യും അ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് എ​ന്റെ അ​മ്മ​യെ​യും കൊ​ണ്ട് RCC യു​ടെ വ​രാ​ന്ത​ക​ളി​ൽ ഇ​രു​ന്ന വ്യ​ക്തി​യാ​ണ് ഞാ​ൻ. എ​ന്തെ​ങ്കി​ലും ഞാ​ൻ ചെ​യ്യു​ന്നു​വെ​ങ്കി​ൽ സെ​ലി​ബ്രി​റ്റി​ക​ളെ​ക്കാ​ൾ കൂ​ടു​ത​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്കാ​ണ് ചെ​യ്യു​ന്ന​ത്, അ​റി​യു​ന്ന​ത് ക​ലാ​രം​ഗ​ത്തു​ള്ള​വ​രു​ടെ കാ​ര്യം ആ​ണ്, ഞാ​ൻ ആ​ർ​ക്കും ശ​ല്യം ആ​കു​ന്നി​ല്ല​ല്ലോ,??ആ​രെ​യും ശ​ല്യ​പ്പെ​ടു​ത്താ​നും വ​രു​ന്നി​ല്ല, ഒ​രു വ​ശ​ത്തു കൂ​ടി ഇ​ങ്ങ​നെ ജീ​വി​ച്ചു പൊ​യ്ക്കോ​ട്ടേ. 

ഒ​രു നേ​ര​ത്തെ മ​രു​ന്നെ​ങ്കി​ലും സു​ഖ​മി​ല്ലാ​ത്ത​വ​ർ​ക്ക് മേ​ടി​ച്ചു കൊ​ടു​ക്ക്, വി​ശ​പ്പി​ന് ഒ​രു നേ​ര​ത്തെ ആ​ഹാ​രം കൊ​ടു​ക്ക്, ഒ​രു കു​ട്ടി​ക്ക് വി​ദ്യാ​ഭാ​സ ചി​ല​വ് കൊ​ടു​ക്ക്‌, പാ​വ​പെ​ട്ട ഒ​രു പെ​ൺ കു​ട്ടി​യു​ടെ ക​ല്യാ​ണം ന​ട​ത്തി​കൊ​ടു​ക്ക്, വീ​ടു​വെ​ക്കാ​ൻ സ്ഥ​ലം ഇ​ല്ലാ​ത്ത​വ​ർ​ക്ക് 3 സെ​ന്‍റ് സ്ഥ​ലം മേ​ടി​ച്ചു കൊ​ടു​ക്ക്‌, വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് ഒ​രു വീ​ട് വെ​ച്ച് കൊ​ടു​ക്ക്‌, എ​ല്ലാ​രു​ടെ​യും പേ​ര് എ​ഴു​താ​ൻ പ​റ്റി​ല്ല, കൈ ​വി​ര​ലു​ക​ളു​ടെ തു​മ്പ​ത്ത് ഒ​രു ഫോ​ണും, കീ ​ബോ​ർ​ഡും ഉ​ണ്ടെ​ങ്കി​ൽ എ​ന്തും പ​റ​യാ​മെ​ന്നും, എ​ഴു​താ​മെ​ന്നും ക​രു​ത​രു​ത്, ഇ​തി​ലേ​തെ​ങ്കി​ലും ചെ​യ്തു കൊ​ടു​ത്തി​ട്ട്, എ​ന്നി​ട്ട് എ​ന്നെ വി​മ​ർ​ശി​ക്കൂ ..ആ​രെ​യും വേ​ദ​നി​പ്പി​ക്കു​ന്ന രീ​തി​യി​ൽ ഇ​ന്നു​വ​രെ ഞാ​ൻ ഒ​ന്നും പ​റ​ഞ്ഞി​ട്ടു​മി​ല്ല, എ​ഴു​തി​യി​ട്ടു​മി​ല്ല.’’

 

 

 

Tags : renu sudhi Seema G. Nair cancer

Recent News

Corehub Up