x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​യിം​സ് കാ​മ​റൂ​ൺ ആ​ർ​ആ​ർ​ആ​ർ ക​ണ്ട​ത് ര​ണ്ടു​ത​വ​ണ! ഹോ​ളി​വു​ഡ് വി​സ്മ​യ​ത്തെ നേ​രി​ൽ ക​ണ്ട അ​നു​ഭ​വം പ​ങ്കു​വ​ച്ച് രാ​ജ​മൗ​ലി

സിനിമ ഡെസ്ക്
Published: July 1, 2026 03:49 PM IST | Updated: July 1, 2026 03:49 PM IST

ജെ​യിം​സ് കാ​മ​റൂ​ൺ, എസ്.എസ്. രൗജമൗലി

ബാ​ഹു​ബ​ലി എ​ന്ന ഒ​റ്റ സി​നി​മ കൊ​ണ്ടു ലോ​ക​മെ​ന്പാ​ടു​മു​ള്ള ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​രെ വി​സ്മ​യി​പ്പി​ച്ച സം​വി​ധാ​യ​ക​നാ​ണ് എ​സ്.​എ​സ്. രാ​ജ​മൗ​ലി. ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ അ​ഭി​മാ​നം ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​യ​ർ​ത്തി​യ രാ​ജ​മൗ​ലി, ഹോ​ളി​വു​ഡ് ഇ​തി​ഹാ​സ സം​വി​ധാ​യ​ക​ൻ ജെ​യിം​സ് കാ​മ​റൂ​ണി​നെ നേ​രി​ൽ ക​ണ്ട​തി​ന്‍റെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി മാറിയിരിക്കുന്നു.

രാജമൗലിയുടെ ഈച്ച, ബാഹുബലി, ആർആർആർ എന്നീ ചിത്രങ്ങളുടെ പ്രമോഷണൽ പരിപാടിക്കിടെയാണ് പാ​രീ​സി​ലെ അ​തി​പ്ര​ശ​സ്ത​മാ​യ ഗ്രാ​ന്‍റ് റെ​ക്സ് തി​യേ​റ്റ​റി​ൽ ടൈറ്റാനിക്കിന്‍റെയും ബാഹുബലിയുടെയും സംവിധായകർ കണ്ടുമുട്ടിയത്. തന്‍റെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യ ആർആർആർ ജെ​യിം​സ് കാ​മ​റൂ​ൺ ര​ണ്ടു​ത​വ​ണ​യാ​ണ് ക​ണ്ട​തെ​ന്ന് രാ​ജ​മൗ​ലി വെ​ളി​പ്പെ​ടു​ത്തി.
ഒ​രു ആ​രാ​ധ​കന്‍റെ കൗ​തു​ക​ത്തോ​ടെ​യും അ​ത്ഭു​ത​ത്തോ​ടെ​യു​മാ​ണ് ഞാ​ൻ അ​ദ്ദേ​ഹ​ത്തെ നോ​ക്കി​നി​ന്ന​ത്. ആ​ർ​ആ​ർ​ആ​ർ എ​ന്ന ചി​ത്രം എ​ത്ര​ത്തോ​ളം മി​ക​ച്ച​താ​ണെ​ന്നും താ​ൻ അ​ത് ര​ണ്ടു​ത​വ​ണ ക​ണ്ടു​വെ​ന്നും അ​ദ്ദേ​ഹം എ​ന്നോ​ട് പ​റ​യു​ക​യാ​യി​രു​ന്നു- രാ​ജ​മൗ​ലി പറഞ്ഞു.

ചലച്ചിത്രമേഖലയിലെ നിർമിത ബുദ്ധി (എഐ) യുടെ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചും ഇ​രു​വ​രും സം​സാ​രി​ക്കു​ക​യു​ണ്ടാ​യി. എ​ഐ​യു​ടെ വ​ര​വ് ത​ന്നെ ഭ​യ​പ്പെ​ടു​ത്തു​ന്ന ഒ​ന്നാ​ണെ​ന്ന് രാ​ജ​മൗ​ലി പ​റ​ഞ്ഞ​പ്പോ​ൾ, എ​ഐ​ക്ക് ഒ​രി​ക്ക​ലും യ​ഥാ​ർ​ഥ സി​നി​മാ​നി​ർ​മാ​ണ​ത്തെ മ​റി​ക​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് ജെ​യിം​സ് കാ​മ​റൂ​ൺ ത​ന്നെ ആ​ശ്വ​സി​പ്പി​ച്ച​താ​യും രാ​ജ​മൗ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഈ​ച്ച, ബാ​ഹു​ബ​ലി, ആ​ർ​ആ​ർ​ആ​ർ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ ഫ്ര​ഞ്ച് പ​തി​പ്പു​ക​ൾ വ​ലി​യ രീ​തി​യി​ലാ​ണ് സ്വീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത്. ഫ്രാ​ൻ​സും സ്വീ​ഡ​നും ത​മ്മി​ലു​ള്ള ആ​വേ​ശ​ക​ര​മാ​യ ഫു​ട്ബോ​ൾ മ​ത്സ​രം ന​ട​ക്കു​ന്പോഴും ആ​ർ​ആ​ർ​ആ​ർ സ്ക്രീ​നിം​ഗി​ന് പാ​രീ​സി​ലെ തി​യേ​റ്റ​റു​ക​ളി​ൽ വലിയ ജ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. സി​നി​മ റി​ലീ​സ് ചെ​യ്ത് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ്രേ​ക്ഷ​ക​രു​ടെ പ്ര​തി​ക​ര​ണ​ത്തി​ൽ ഒ​ട്ടും കു​റ​വ് വ​ന്നി​ട്ടി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു പാ​രീ​സി​ലെ ​സ്വീ​ക​ര​ണം.

മ​ഹേ​ഷ് ബാ​ബു​വി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന പുതിയ ചിത്രമായ വാ​ര​ണാ​സി​യു​ടെ തിരക്കുകളിലാണ് രാ​ജ​മൗ​ലി ഇ​പ്പോ​ൾ. മലയാളത്തിന്‍റെ പ്രിയതാരം പൃഥ്വിരാജ് ആണ് ചിത്രത്തിലെ കുംഭ എന്ന വില്ലൻ കഥാപാത്രമായി എത്തുന്നത്. പൃഥ്വിരാജ് തന്‍റെ രംഗങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. രാജമൗലിയുടെ ഫിലിം മേക്കിംഗിനെക്കുറിച്ച് താരം പങ്കുവച്ച വിശേഷങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

Tags : Rajamouli James Cameron Avatar Titanic Baahubali RRR

Recent News

Corehub Up