Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Titanic

ടൈറ്റാനിക് ലൈഫ് ജാക്കറ്റിന് 8.39 കോടി രൂപ

ല​​​ണ്ട​​​ൻ: ടൈ​​​റ്റാ​​​നി​​​ക് ക​​​പ്പ​​​ലി​​​ലെ യാ​​​ത്ര​​​ക്കാ​​​രി ധ​​​രി​​​ച്ചി​​​രു​​​ന്ന ലൈ​​​ഫ് ജാ​​​ക്ക​​​റ്റ് 6.7 ല​​​ക്ഷം ബ്രി​​​ട്ടീ​​​ഷ് പൗ​​​ണ്ടി​​​ന് (ഏ​​​ക​​​ദേ​​​ശം 8.39 കോ​​​ടി രൂ​​​പ) ലേ​​​ല​​​ത്തി​​​ൽ​​​ പോ​​​യി. ലോ​​​റ മേ​​​ബി​​​ൾ ഫ്രാ​​​ൻ​​​സ്വാ​​​ടെ​​​ല്ലി എ​​​ന്ന ഒ​​​ന്നാം ക്ലാ​​​സ് യാ​​​ത്ര​​​ക്കാ​​​രി​​​യാ​​​ണ് ഇ​​​തു ധ​​​രി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​വ​​​ർ​​​ക്കൊ​​​പ്പം ലൈ​​​ഫ് ബോ​​​ട്ടി​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ട എ​​​ല്ലാ​​​വ​​​രും ഈ ​​​ലൈ​​​ഫ് ജാ​​​ക്ക​​​റ്റി​​​ൽ ഒ​​​പ്പു​​​വ​​​ച്ചി​​​ട്ടു​​​ണ്ട്.

ടൈ​​​റ്റാ​​​നി​​​ക് ലൈ​​​ഫ് ബോ​​​ട്ടി​​​ലെ ഒ​​​രു കു​​​ഷ്യ​​​ൻ 3.9 ല​​​ക്ഷം പൗ​​​ണ്ടി​​​നും ഇ​​​തേ ലേ​​​ല​​​ത്തി​​​ൽ വി​​​റ്റു​​​പോ​​​യി.1912 ഏ​​​പ്രി​​​ൽ 15ന് ​​​ഇം​​​ഗ്ല​​​ണ്ടി​​​ൽ​​​നി​​​ന്നു ന്യൂ​​​യോ​​​ർ​​​ക്കി​​​ലേ​​​ക്കു യാ​​​ത്ര പു​​​റ​​​പ്പെ​​​ട്ട ടൈ​​​റ്റാ​​​നി​​​ക് ക​​​പ്പ​​​ൽ മ​​​ഞ്ഞു​​​മ​​​ല​​​യി​​​ൽ ഇ​​​ടി​​​ച്ചു​​ മു​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. യാ​​​ത്ര​​​ക്കാ​​​രും ജീ​​​വ​​​ന​​​ക്കാ​​​രും അ​​​ട​​​ക്കം 1500-2200 പേ​​​ർ മ​​​രി​​​ച്ചു.

ടൈ​​​റ്റാ​​​നി​​​ക്കു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ലേ​​​ല​​​ത്തി​​​ൽ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന തു​​​ക ല​​​ഭി​​​ച്ച​​​ത് ഒ​​​രു പോ​​​ക്ക​​​റ്റ് സ്വ​​​ർ​​​ണ​​​വാ​​​ച്ചി​​​നാ​​​ണ്. ടൈ​​​റ്റാ​​​നി​​​ക്കി​​​ലെ എ​​​ഴു​​​നൂ​​റോ​​​ളം പേ​​​രെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ കാ​​​ർ​​​പാ​​​ത്യ എ​​​ന്ന ക​​​പ്പ​​​ലി​​​ന്‍റെ ക്യാ​​​പ്റ്റ​​​ന്‍റേ​​​താ​​​യി​​​രു​​​ന്നു വാ​​​ച്ച്. 2024ലെ ​​​ലേ​​​ല​​​ത്തി​​​ൽ 15.6 ല​​​ക്ഷം പൗ​​​ണ്ടാ​​​ണ് ല​​​ഭി​​​ച്ച​​​ത്.

Latest News

Corehub Up