x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‌‌പൃ​ഥ്വി​രാ​ജി​നെ മാ​തൃ​ക​യാ​ക്കി​യാ​ൽ പ​കു​തി പ്ര​ശ്ന​ങ്ങ​ൾ തീ​രും: സ​ഞ്ജ​യ് ഗു​പ്ത  

എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ഡെ​സ്ക്
Published: July 1, 2026 02:53 PM IST | Updated: July 1, 2026 02:53 PM IST

സ​ഞ്ജ​യ് ഗു​പ്ത, പൃഥ്വിരാജ്

പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന്‍റെ മാ​തൃ​ക പി​ന്തു​ട​ർ​ന്നാ​ൽ ബോ​ളി​വു​ഡി​ന് നി​ല​വി​ലു​ള്ള പ​ല പ്ര​തി​സ​ന്ധി​ക​ളും പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ഗു​പ്ത.

സ്വ​ന്തം ചി​ത്ര​ങ്ങ​ൾ നി​ർ​മി​ക്കു​ക കൂ​ടി ചെ​യ്യു​ന്ന പൃ​ഥ്വി​രാ​ജ് മു​ൻ​കൂ​റാ​യി വ​ലി​യ തു​ക പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന​തി​ന് പ​ക​രം ചി​ത്ര​ത്തി​ന്‍റെ ലാ​ഭ​വി​ഹി​തം സ്വീ​ക​രി​ക്കു​ന്ന രീ​തി​യെ​യാ​ണ് അ​ദ്ദേ​ഹം പ്രോ​ത്സാ​ഹി​പ്പി​ച്ച​ത്.

'മ​ല​യാ​ള സൂ​പ്പ​ർ​താ​രം പൃ​ഥ്വി​രാ​ജ് ത​ന്‍റെ ഭൂ​രി​ഭാ​ഗം സി​നി​മ​ക​ളും സ്വ​യം നി​ർ​മി​ക്കു​ന്നു. അ​ദ്ദേ​ഹം പ​റ​ഞ്ഞ​തു​പ്ര​കാ​രം, ഒ​രു സി​നി​മ​യു​ടെ ബ​ജ​റ്റി​ൽ ഏ​റ്റ​വും വ​ലി​യ ചെ​ല​വ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ഫ​ല​മാ​ണ്. അ​തി​നാ​ൽ അ​ദ്ദേ​ഹം ആ ​തു​ക ഒ​ഴി​വാ​ക്കു​ക​യും പ​ക​രം അ​ത് ലാ​ഭ​വി​ഹി​ത​മാ​ക്കി മാ​റ്റു​ക​യും ചെ​യ്യു​ന്നു. ഇ​തോ​ടെ സി​നി​മ പെ​ട്ടെ​ന്ന് ത​ന്നെ താ​ങ്ങാ​നാ​വു​ന്ന​തും സു​ര​ക്ഷി​ത​വും ലാ​ഭ​ക​ര​വു​മാ​യി മാ​റു​ന്നു.

എ​ന്തു​കൊ​ണ്ട് ഇ​ത് ഒ​രു പൊ​തു​കീ​ഴ്‌​വ​ഴ​ക്ക​മാ​യി​ക്കൂ​ടാ? പാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ സം​സാ​രി​ക്കു​ന്ന​തി​ന് പ​ക​രം കൂ​ടു​ത​ൽ താ​ര​ങ്ങ​ൾ ഇ​ത് പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യാ​ൽ ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ പ​കു​തി​യോ​ളം പ്ര​ശ്‌​ന​ങ്ങ​ളും താ​നേ ഇ​ല്ലാ​താ​കും. അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​നു മു​ൻ​പും നി​ല​പാ​ടു​ക​ൾ കൊ​ണ്ട് ശ്ര​ദ്ധ നേ​ടി​യ ആ​ളാ​ണ് സ​ഞ്ജ​യ് ഗു​പ്ത. ന​ട​ൻ ര​ൺ​വീ​ർ സിം​ഗി​നെ വി​ല​ക്കി​യ സം​ഭ​വ​ത്തി​ൽ സ​ഞ്ജ​യ് ഗു​പ്ത സ്വീ​ക​രി​ച്ച നി​ല​പാ​ട് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഒ​രു മു​ൻ​നി​ര താ​ര​ത്തെ വി​ല​ക്കു​ന്ന​ത് സി​നി​മ​യ്ക്കാ​യി ജോ​ലി ചെ​യ്യു​ന്ന മു​ന്നൂ​റി​ല​ധി​കം വ​രു​ന്ന അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ ജീ​വ​നോ​പാ​ധി​യെ ബാ​ധി​ക്കു​മെ​ന്നാ​ണ് ഗു​പ്ത അ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

Tags : Prithviraj Sanjay Gupta

Recent News

Corehub Up