x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രോ​ഗം മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്കും വ്യാ​പി​ച്ചു, എ​നി​ക്കാ​യി പി​രി​വ് ന​ട​ത്താ​ൻ ആ​രെ​യും ഏ​ൽ​പ്പി​ച്ചി​ട്ടി​ല്ല: രേ​ണു സു​ധി


Published: June 18, 2026 03:35 PM IST | Updated: June 18, 2026 03:35 PM IST

ത​ന്‍റെ പേ​രി​ൽ പ​ണ​പ്പി​രി​വ് ന​ട​ത്താ​ൻ ആ​രെ​യും ഏ​ൽ​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി രേ​ണു സു​ധി രം​ഗ​ത്ത്. ത​ന്‍റെ അ​റി​വോ സ​മ്മ​ത​ത്തോ​ടു​കൂ​ടി​യോ അ​ല്ല ഇ​ത്ത​രം പി​രി​വു​ക​ൾ ന​ട​ക്കു​ന്ന​തെ​ന്നും ദ​യ​വു​ചെ​യ്ത് ത​ന്‍റെ പേ​രി​ൽ ആ​രും പ​ണം പി​രി​ക്ക​രു​തെ​ന്നും രേ​ണു സ്വ​ന്തം യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കി. 

രേ​ണു​വി​ന്‍റെ രോ​ഗാ​വ​സ്ഥ​യെ മു​ൻ​നി​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും മ​റ്റും ന​ട​ക്കു​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും സാ​മ്പ​ത്തി​ക പി​രി​വു​ക​ൾ​ക്കു​മെ​തി​രെ​യാ​ണ് ഇ​വ​ർ രം​ഗ​ത്തു​വ​ന്ന​ത്.

കാ​ൻ​സ​ർ ശ​രീ​ര​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ട​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ചി​കി​ത്സ​യ്ക്കാ​യി വ​ലി​യ തു​ക ആ​വ​ശ്യ​മു​ണ്ട്. എ​ന്നാ​ൽ ഇ​തി​നാ​യി താ​ൻ ആ​രെ​യും പി​രി​വി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും സ​ഹാ​യി​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ ത​ന്‍റെ ഔ​ദ്യോ​ഗി​ക പേ​ജി​ൽ ന​ൽ​കി​യി​ട്ടു​ള്ള ന​മ്പ​റി​ലൂ​ടെ മാ​നേ​ജ​ർ ക​രി​ഷ്മ​യെ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും രേ​ണു അ​റി​യി​ച്ചു.

‘‘എ​ന്‍റെ പേ​രി​ൽ എ​വി​ടെ​യെ​ങ്കി​ലും പി​രി​വ് ന​ട​ത്തു​ന്ന​ത് ക​ണ്ടാ​ൽ അ​ത് ഞാ​ൻ അ​റി​ഞ്ഞു​കൊ​ണ്ട​ല്ല. രോ​ഗ​ബാ​ധ മാ​റി​ൽ മാ​ത്ര​മ​ല്ല, ക​ഴ​ല, ക​ക്ഷം, ഹൃ​ദ​യ​ത്തി​ലെ മ​സി​ൽ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ജോ​ലി ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

ചി​കി​ത്സാ​ച്ചെ​ല​വു​ക​ൾ ക​ണ്ടെ​ത്താ​നാ​ണ് ഞാ​ൻ യൂ​ട്യൂ​ബ് ചാ​ന​ലു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത്. പ്രേ​ക്ഷ​ക​ർ എ​ന്റെ ചാ​ന​ൽ ക​ണ്ട് സ​പ്പോ​ർ​ട്ട് ചെ​യ്യു​ക​യാ​ണ് വേ​ണ്ട​ത്.’’ രേ​ണു സു​ധി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച വ്യാ​ജ ആ​ദ​രാ​ഞ്ജ​ലി പോ​സ്റ്റു​ക​ൾ​ക്കെ​തി​രെ​യും രേ​ണു ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചു. ത​നി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രു കു​ഞ്ഞു​മ​ക​നു​ണ്ടെ​ന്നും ത​ന്നെ സ്നേ​ഹി​ക്കു​ന്ന ഒ​ട്ട​ന​വ​ധി ആ​ളു​ക​ളു​ണ്ടെ​ന്നും ഓ​ർ​മി​പ്പി​ച്ച രേ​ണു, ഇ​ത്ത​രം വ്യാ​ജ വാ​ർ​ത്ത​ക​ൾ അ​വ​രെ ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​ക്കു​ന്നു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി.

ത​നി​ക്ക് പ​ഴ​യ​തു​പോ​ലെ ഓ​ടി​ന​ട​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്നും, അ​തി​നാ​യി എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ത്ഥ​ന​യും പി​ന്തു​ണ​യു​മാ​ണ് താ​ൻ ഈ ​ഘ​ട്ട​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും പ​റ​ഞ്ഞാ​ണ് രേ​ണു വീ​ഡി​യോ അ​വ​സാ​നി​പ്പി​ച്ച​ത്.

Tags : Renu Sudhi disease cancer

Recent News

Corehub Up