ആലിയ ഭട്ടിനെ നായികയാക്കി യഷ് രാജ് ഫിലിംസ് ഒരുക്കുന്ന ആൽഫ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലുള്ള ചിത്രത്തിൽ ബോബി ഡിയോൾ, ശർവാരി, അനിൽ കപൂർ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്.
ചിത്രത്തിന്റെ ട്രെയിലറിൽ ഹൃതിക് റോഷൻ ഏജന്റ് കബീർ ആയി അതിഥിവേഷത്തിൽ എത്തുന്നുണ്ട്. ശിവ റവെയ്ൽ ആണ് സംവിധാനം.
നെറ്റ്ഫ്ലിക്സിലൂടെ ശ്രദ്ധേയമായ ദ് റെയിൽവെ മെൻ സീരിസിന്റെ സംവിധായകനാണ് ശിവ. ശ്രീധർ രാഘവൻ, സൗമിൽ ശുക്ല എന്നിവർ ചേർന്നാണ് തിരക്കഥ.
ഛായാഗ്രഹണം റുബൈസ്. സംഗീതം റോഹൻഷ്–അബീർ. ഉദയ് ചോപ്രയുടേതാണ് കഥ. ഹൃതിക്കിനെ കൂടാതെ സൽമാൻ ഖാൻ, ഷാറുഖ് എന്നിവരും അതിഥി വേഷത്തിൽ എത്തിയേക്കും. പഠാൻ, ടൈഗർ 3, വാർ 2 എന്നിവയാണ് യഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്സിൽ റിലീസ് ചെയ്ത സിനിമകൾ.
Tags : ALPHA Alia bhatt Spy Universe