ന്യൂഡൽഹി: യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആൾദൈവം രാധാമോഹൻ മിശ്ര അറസ്റ്റിൽ. പൂനെ വാഗോളിക്കടുത്തുള്ള ഉബാളെ നഗറിൽ ആധുനിക ഗുരുകുലം എന്ന പേരിൽ സ്ഥാപനം നടത്തിവന്നിരുന്ന ഇയാളെക്കുറിച്ച് വ്യാപക പരാതി ഉയർന്നിരുന്നു.
താൻ ദൈവത്തിന്റെ നേരിട്ടുള്ള അവതാരമാണെന്ന് അനുയായികളെയും പൊതുജനങ്ങളെയും വിശ്വസിപ്പിച്ചായിരുന്നു മിശ്രയുടെ തട്ടിപ്പുകൾ. 2010ലാണ് പരാതിക്കാരിയായ യുവതി മിശ്രയെ പരിചയപ്പെടുന്നത്. തുടർന്ന് യുവതിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു.
മിശ്രയുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ 12 ലാപടോപ്പുകൾ, 11 മൊബൈൽ ഫോണുകൾ, നിരവധി പെൻ ഡ്രൈവുകൾ തുടങ്ങിയവ കണ്ടെടുത്തു. ആറര ലക്ഷം രൂപയും 15 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തെന്ന് പോലീസ് പറഞ്ഞു.
Tags : rape case Radhamohan Mishra arreste