x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ൻ​സ​ർ ചെ​യ്ത സം​ഭാ​ഷ​ണ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു, മോ​ളി​വു​ഡ് ടൈം​സ് നി​ർ​മാ​താ​വി​നും സം​വി​ധാ​യ​ക​നു​മെ​തി​രെ കേ​സ്


Published: June 18, 2026 03:14 PM IST | Updated: June 18, 2026 03:14 PM IST

സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ന്‍റെ (സി​ബി​എ​ഫ്‌​സി) അ​നു​മ​തി​പ​ത്രം ല​ഭി​ച്ച ശേ​ഷം സി​നി​മ​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മോ​ളി​വു​ഡ് ടൈം​സ് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വി​നു​മെ​തി​രെ പോ​ലീ​സ് കേ​സ്.

സി​ബി​എ​ഫ്‌​സി നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന് കാ​ണി​ച്ചാ​ണ് കേ​സ്. റീ​ജി​യ​ണ​ൽ ഓ​ഫി​സ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രു​വ​ല്ലം പോ​ലീ​സാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര വി​വ​ര​സാ​ങ്കേ​തി​ക പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സി​ബി​എ​ഫ്‌​സി​യി​ൽ നി​ന്നും യു​എ 16+ വി​ഭാ​ഗ​ത്തി​ലു​ള്ള അ​നു​മ​തി​പ​ത്ര​മാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​പ്പ​റ്റി​യ ശേ​ഷം നി​യ​മ​ങ്ങ​ളെ​ല്ലാം കാ​റ്റി​ൽ​പ്പ​റ​ത്തി സി​നി​മ​യി​ലെ ചി​ല രം​ഗ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ക​യും അ​ശ്ലീ​ല സം​ഭാ​ഷ​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി കൃ​ത്രി​മം കാ​ണി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​റി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. സി​നി​മാ​റ്റോ​ഗ്രാ​ഫ് നി​യ​മ​പ്ര​കാ​ര​മാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ നി​ല​വി​ൽ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

സെ​ന്‍​സ​ര്‍ ബോ​ർ​ഡ് ചി​ല ഭാ​ഗ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​നും ചി​ല സം​ഭാ​ഷ​ണ​ങ്ങ​ള്‍ മ്യൂ​ട്ട് ചെ​യ്യാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. പ​ക്ഷേ അ​ണി​യ​റ​ക്കാ​ര്‍ തി​യ​റ്റ​റി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത് ഇ​ത്ത​രം മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യ സി​നി​മ​യാ​യി​രു​ന്നി​ല്ല.

ഏ​തൊ​ക്കെ ഭാ​ഗ​ങ്ങ​ളാ​ണോ നീ​ക്കം ചെ​യ്യാ​ന്‍ നി​ർ​ദേ​ശി​ച്ച​ത് അ​ത് കോ​ര്‍​ത്തി​ണ​ക്കു​ക​യും മ്യൂ​ട്ട് ചെ​യ്ത ഭാ​ഗ​ങ്ങ​ള്‍ മ്യൂ​ട്ട് ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. സി​നി​മാ​ട്ടോ​ഗ്ര​ഫി നി​മ​യ​മ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യാ​ണ് സി​നി​മ തി​യ​റ്റ​റി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച​തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. 

Tags : Censored dialogues Mollywood Times complaint against producer

Recent News

Corehub Up