x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ണ​മൂ​ല്‍ കോ​ൺ‌​ഗ്ര​സി​ന് കോ​ട​തി​യി​ലും തി​രി​ച്ച​ടി; പ്ര​തി​പ​ക്ഷ നേ​താ​വാ​യി ഋ​ത​ബ​ത്ര ബാ​ന​ര്‍​ജി തു​ട​രും


Published: June 18, 2026 05:22 PM IST | Updated: June 18, 2026 05:22 PM IST

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ള്‍ നി​യ​മ​സ​ഭ​യി​ൽ ഋ​ത​ബ​ത്ര ബാ​ന​ര്‍​ജി​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി അം​ഗീ​ക​രി​ച്ച ന​ട​പ​ടി​യി​ല്‍ സ്റ്റേ​യി​ല്ല. നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ ര​തീ​ന്ദ്ര ബോ​സി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​ന്‍ കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി വി​സ​മ്മ​തി​ച്ചു.

മു​തി​ര്‍​ന്ന തൃ​ണ​മൂ​ല്‍ നേ​താ​വ് സോ​ബ​ന്‍​ദേ​ബ് ഛത്രോ​പാ​ധ്യാ​യ് ഫ​യ​ല്‍ ചെ​യ്ത പ​രാ​തി ജ​സ്റ്റി​സ് കൃ​ഷ്ണ റാ​വു ആ​ണ് പ​രി​ഗ​ണി​ച്ച​ത്. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും പു​റ​ത്താ​ക്ക​പ്പെ​ട്ട എം​എ​ല്‍​എ​യാ​ണ് ഋ​ത​ബ​ത്ര ബാ​ന​ര്‍​ജി.

പ​രാ​തി​ക്കാ​ര​ന് അ​നു​കൂ​ല​മാ​യി ഒ​രു വി​ഷ​യ​വും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് ആ​യി മ​മ​ത ബാ​ന​ര്‍​ജി തീ​രു​മാ​നി​ച്ച​ത് ശോ​ഭ​ദേ​ബ് ഛത്രോ​പാ​ധ്യാ​യെ ആ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​തീ​രു​മാ​നം നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. 

Tags : Trinamool Congress Ritabatra Banerjee west bengal kolkata

Recent News

Corehub Up