x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രാ​ൾ​ക്ക് എം ​പോ​ക്സ്


Published: June 18, 2026 09:37 PM IST | Updated: June 18, 2026 09:37 PM IST

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രാ​ൾ​ക്ക് എം ​പോ​ക്സ് സ്ഥി​രീ​ക​രി​ച്ചു. കി​ളി​മാ​നൂ​ർ പു​ളി​മാ​ത്ത് സ്വ​ദേ​ശി​യാ​യ 43 കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗി​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

2026ൽ ​ഇ​തു​വ​രെ എ​ട്ട് പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ജൂ​ൺ മാ​സ​ത്തി​ലെ ആ​ദ്യ കേ​സാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് 19 പേ​ർ​ക്ക് കൂ​ടി ഷി​ഗെ​ല്ല സ്ഥി​രീ​ക​രി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ട്, കൊ​ല്ലം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ഓ​രോ കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. തൃ​ശൂ​ർ ജി​ല്ല​യി​ൽ മൂ​ന്ന് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ക​ണ്ണൂ​രി​ൽ ര​ണ്ട് പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ചി​കി​ത്സ​യി​ലു​ള്ള​ത്. ഒ​ൻ​പ​ത് പേ​ർ​ക്കാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഷി​ഗെ​ല്ല രോ​ഗ ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 

 

 

Tags : M-pox health department k muraleedharan udf

Recent News

Corehub Up