x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദൃ​ശ്യം 3 ഒ​ടി​ടി​യി​ൽ, ഒ​പ്പം ഈ ​ചി​ത്ര​ങ്ങ​ളും; ഈ ​ആ​ഴ്ച​യി​ലെ റി​ലീ​സു​ക​ൾ


Published: June 18, 2026 11:18 AM IST | Updated: June 18, 2026 11:18 AM IST

ആ​രാ​ധ​ക​ർ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ദൃ​ശ്യം 3 ഒ​ടി​ടി​യി​ലേ​യ്ക്ക്. ദൃ​ശ്യ​ത്തി​നൊ​പ്പം ത​ന്നെ ബേ​സി​ൽ ജോ​സ​ഫി​ന്‍റെ ‘അ​തി​ര​ടി’, സൈ​ജു കു​റു​പ്പി​ന്‍റെ സൂ​പ്പ​ർ​നാ​ച്ചു​റ​ൽ മി​സ്റ്റ​റി ത്രി​ല്ല​ർ ‘ഗു’ ​എ​ന്നീ സി​നി​മ​ക​ളാ​ണ് ഈ ​ആ​ഴ്ച ഒ​ടി​ടി റി​ലീ​സി​നെ​ത്തി​യി​രി​ക്കു​ന്ന​ത്.

ദൃ​ശ്യം 3: ജൂ​ൺ 18: ആ​മ​സോ​ൺ പ്രൈം

K-Rail Survey

ജീ​ത്തു ജോ​സ​ഫ് മോ​ഹ​ൻ​ലാ​ൽ കൂ​ട്ടു​കെ​ട്ടി​ലി​റ​ങ്ങി​യ ദൃ​ശ്യം ഫ്രാ​ഞ്ചൈ​സി​യി​ലെ മൂ​ന്നാ​മ​ത്തെ ഭാ​ഗ​മാ​ണ് ദൃ​ശ്യം 3. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം മീ​ന, എ​സ്ത​ർ അ​നി​ൽ, അ​ൻ​സി​ബ, സി​ദ്ദി​ഖ്, ആ​ശ ശ​ര​ത്, മു​ര​ളി ഗോ​പി എ​ന്നി​വ​ർ ദൃ​ശ്യം 3 യി​ലും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്. ആ​ദ്യ​ത്തേ​യും ര​ണ്ടാ​മ​ത്തെ​യും ഭാ​ഗ​ങ്ങ​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കൊ​പ്പം ചി​ല പു​തി​യ ക​ഥാ​പാ​ത്ര​ങ്ങ​ളും സി​നി​മ​യി​ലു​ണ്ട്.

ഗു: ​ജൂ​ൺ 19: മ​നോ​ര​മ​മാ​ക്സ്

K-Rail Survey

‘GU’ (ഗു) ​ജൂ​ൺ 19 മു​ത​ൽ സ​മ്പൂ​ർ​ണ മ​ല​യാ​ളം ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മാ​യ മ​നോ​ര​മ​മാ​ക്സി​ൽ എ​ക്സ്ക്ലൂ​സീ​വ് ആ​യി സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കു​ക​യാ​ണ്.

ന​ഗ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജീ​വി​ക്കു​ന്ന ഒ​രു കു​ടും​ബം വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ ത​ങ്ങ​ളു​ടെ ത​റ​വാ​ട്ടി​ലേ​ക്ക് അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ എ​ത്തു​ന്ന​താ​ണ് ‘ഗു’ ​എ​ന്ന സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ലം. യു​ക്തി​വാ​ദി​യാ​യ അ​ച്ഛ​നാ​യി സൈ​ജു കു​റു​പ്പ് അ​വ​ത​രി​പ്പി​ക്കു​ന്ന സാ​യി​യും അ​മ്മ നി​മി​ഷ​യും അ​വ​രു​ടെ എ​ട്ടു​വ​യ​സു​കാ​രി​യാ​യ മ​ക​ൾ മി​ന്ന​യും അ​ട​ങ്ങു​ന്ന​താ​ണ് ഈ ​കു​ടും​ബം. എ​ന്നാ​ൽ ആ ​ത​റ​വാ​ട്ടി​ൽ അ​വ​ർ​ക്കാ​യി കാ​ത്തി​രു​ന്ന​ത് വ​ലി​യ നി​ഗൂ​ഢ​ത​ക​ളാ​യി​രു​ന്നു.

ചി​ത്ര​ത്തി​ൽ യു​ക്തി​വാ​ദി​യാ​യ അ​ച്ഛ​നാ​യി സൈ​ജു കു​റു​പ്പ് ശ​ക്ത​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​മ്പോ​ൾ, 'മാ​ളി​ക​പ്പു​റം' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി മ​ന​സ്സു​ക​ളി​ൽ ഇ​ടം​നേ​ടി​യ ദേ​വ​ന​ന്ദ മി​ന്ന​യാ​യി വീ​ണ്ടും വി​സ്മ​യി​പ്പി​ക്കു​ന്നു. മ​ണി​യ​ൻ​പി​ള്ള രാ​ജു പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മ​ണി​യ​ൻ​പി​ള്ള രാ​ജു​വാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.

ആ​ശാ​ന്‍: ജൂ​ണ്‍ 19: സ​ണ്‍ നെ​ക്സ്റ്റ്

K-Rail Survey

ഇ​ന്ദ്ര​ന്‍​സ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ജോ​ണ്‍​പോ​ള്‍ ജോ​ര്‍​ജ് സം​വി​ധാ​നം ചെ​യ്ത ചി​ത്രം. ഫെ​ബ്രു​വ​രി​യി​ല്‍ തി​യ​റ്റ​റി​ല്‍ റി​ലീ​സാ​യ ചി​ത്രം സ​ണ്‍ നെ​ക്സ്റ്റാ​ണ് ഒ​ടി​ടി​യി​ല്‍ റി​ലീ​സ് ചെ​യ്യു​ന്ന​ത്.

അ​തി​ര​ടി: ജൂ​ൺ 19: സോ​ണി ലി​വ്വ്

K-Rail Survey

ബേ​സി​ൽ ജോ​സ​ഫ്, ടൊ​വീ​നോ തോ​മ​സ്, വി​നീ​ത് ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ടു​ത്തി​ടെ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്ര​മാ​ണ് അ​തി​ര​ടി. അ​രു​ൺ അ​നി​രു​ദ്ധ​ൻ ആ​ണ് സം​വി​ധാ​നം.

ക​റു​പ്പ്: ജൂ​ൺ 12: ആ​മ​സോ​ൺ പ്രൈം

K-Rail Survey

ത​മി​ഴി​ലെ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ഹി​റ്റ്. സൂ​ര്യ​യു​ടെ 300 കോ​ടി ക​ല​ക‌്‌​ഷ​ൻ നേ​ടി​യ ആ​ദ്യ​ചി​ത്രം. ആ​ർ​ജെ ബാ​ലാ​ജി സം​വി​ധാ​നം ചെ​യ്ത സി​നി​മ ഫാ​ന്‍റ​സി ത്രി​ല്ല​റാ​ണ്.

ആ​ർ.​ജെ. ബാ​ലാ​ജി, ഇ​ന്ദ്ര​ൻ​സ്, ന​ട്ടി സു​ബ്ര​ഹ്മ​ണ്യം, സ്വാ​സി​ക, ശി​വ​ദ, സു​പ്രീ​ത് റെ​ഡ്ഡി എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.​വൈ​റ​ൽ ഹി​റ്റു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ യു​വ സം​ഗീ​ത സം​വി​ധാ​യ​ക​ൻ സാ​യ് അ​ഭ്യ​ങ്ക​റാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കി​യ​ത്.

ദൃ​ഢം: ജൂ​ൺ 12: ഹോ​ട്ട്സ്റ്റാ​ർ

K-Rail Survey

ഷെ​യ്ൻ നി​ഗം നാ​യ​ക​നാ​യ കു​റ്റാ​ന്വേ​ഷ​ണ ത്രി​ല്ല​ർ. മാ​ർ​ട്ടി​ൻ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ ഒ​രു പോ​ലീ​സ് ഓ​ഫീ​സ​റാ​യാ​ണ് ഷെ​യ്ൻ നി​ഗം എ​ത്തു​ന്ന​ത്. 

പൊ​ങ്കാ​ല: ജൂ​ൺ 12: ആ​മ​സോ​ൺ പ്രൈം

K-Rail Survey

ശ്രീ​നാ​ഥ് ഭാ​സി നാ​യ​ക​നാ​കു​ന്ന ആ​ക്‌​ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​ർ. 2025ൽ ​റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തി​ന് തി​യ​റ്റ​റു​ക​ളി​ലും മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ചി​രു​ന്നു.

ബാ​ബു​രാ​ജ്, സു​ധീ​ർ ക​ര​മ​ന, സാ​ദി​ഖ്, സ​മ്പ​ത്ത് റാം, ​അ​ല​ൻ​സി​യ​ർ, കി​ച്ചു ടെ​ല്ല​സ്, ഇ​ന്ദ്ര​ജി​ത്ത് ജ​ഗ​ജി​ത്, ജീ​മോ​ൻ ജോ​ർ​ജ്, മു​രു​ക​ൻ മാ​ർ​ട്ടി​ൻ സ്മി​നു സി​ജോ, ശാ​ന്ത​കു​മാ​രി, രേ​ണു സു​ന്ദ​ർ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ. 

ഭൂ​ത് ബം​ഗ്ല: ജൂ​ൺ 12: നെ​റ്റ്ഫ്ലി​ക്സ്

K-Rail Survey

പ​തി​നാ​ല് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം അ​ക്ഷ​യ്കു​മാ​റും പ്രി​യ​ദ​ർ​ശ​നും ഒ​ന്നി​ച്ച ചി​ത്രം ഹൊ​റ​ർ കോ​മ​ഡി ഗ​ണ​ത്തി​ൽ​പെ​ടു​ന്നു. ഇ​ത് ഏ​ഴാം ത​വ​ണ​യാ​ണ് അ​ക്ഷ​യ്കു​മാ​റും പ്രി​യ​ദ​ർ​ശ​നും ഒ​ന്നി​ച്ചെ​ത്തു​ന്ന​ത്. 2010ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ഖാ​ട്ടാ മീ​ട്ട’​യാ​ണ് ഇ​രു​വ​രും അ​വ​സാ​നം ഒ​ന്നി​ച്ച ചി​ത്രം. 

അ​ക്ഷ​യ് കു​മാ​റി​നൊ​പ്പം വ​മി​ഖ ഗ​ബ്ബി, ത​ബു, പ​രേ​ഷ് റാ​വ​ല്‍, അ​സ്രാ​ണി, രാ​ജ്‍​പാ​ല് യാ​ദ​വ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 

Tags : Ott Drishyam 3

Recent News

Corehub Up