x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം ശ്രീ ​സം​ഘ​പ​രി​വാ​റി​ന്‍റെ കു​ഞ്ഞ്; സ​ർ​ക്കാ​രി​നെ നി​ല​പാ​ട് ഓ​ർ​മ്മി​പ്പി​ച്ച് അ​ലോ​ഷ്യ​സ് സേ​വ്യ​ർ


Published: June 18, 2026 06:15 PM IST | Updated: June 18, 2026 06:18 PM IST

തി​രു​വ​ന​ന്ത​പു​രം: പി​എം​ശ്രീ പ​ദ്ധ​തി​യി​ൽ കെ​എ​സ്‌​യു​വി​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ. പി.​എം. ശ്രീ ​പ​ദ്ധ​തി സം​ഘ​പ​രി​വാ​റി​ന്‍റെ കു​ഞ്ഞാ​ണെ​ന്നും ഭ​ര​ണം കി​ട്ടു​മ്പോ​ൾ ഒ​രു നി​ല​പാ​ടും പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​മ്പോ​ൾ മ​റ്റൊ​രു നി​ല​പാ​ടും സ്വീ​ക​രി​ക്കു​ന്ന ശൈ​ലി കെ​എ​സ്‌​യു​വി​നി​ല്ലെ​ന്നും അ​ദ്ദേ​ഹം ഫെ​യ്‌​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

പി​എം​ശ്രീ വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കാ​ൻ എ​സ്എ​ഫ്ഐ​യ്ക്ക് യാ​തൊ​രു ധാ​ർ​മ്മി​ക അ​വ​കാ​ശ​വു​മി​ല്ലെ​ന്നും എ​സ്എ​ഫ്ഐ ഒ​ഴി​കെ​യു​ള്ള മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളെ​യും സ​ർ​ക്കാ​ർ വി​ശ്വാ​സ​ത്തി​ലെ​ടു​ക്ക​ണ​മെ​ന്നും അ​ലോ​ഷ്യ​സ് ആ​വ​ശ്യ​പ്പെ​ട്ടു. പാ​ഠ​പു​സ്ത​ക​ങ്ങ​ളെ​യും ക​ലാ​ശാ​ല​ക​ളെ​യും കാ​വി​വ​ൽ​ക്ക​രി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ക​യാ​ണ്.

പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി​യെ നി​യ​മി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ കെ​എ​സ്‌​യു സ്വാ​ഗ​തം ചെ​യ്യു​ന്നു. വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളെ കേ​ൾ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. കേ​ര​ള സ​ർ​ക്കാ​രി​നെ വീ​ർ​പ്പ് മു​ട്ടി​ക്കാ​ൻ കേ​ന്ദ്രം തു​നി​ഞ്ഞാ​ൽ കെ​എ​സ്‌​യു എ​തി​ർ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : pm shri ksu president aloshious xavier

Recent News

Corehub Up