x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​ധി ലം​ഘി​ക്ക​രു​ത്; ഗ​വ​ർ​ണ​റെ അ​തൃ​പ്തി അ​റി​യി​ച്ച് സ​ർ​ക്കാ​ർ


Published: June 18, 2026 08:15 PM IST | Updated: June 18, 2026 10:56 PM IST

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര യോ​ഗാ​ദി​ന​ത്തി​ന്‍റെ ഒ​രു​ക്കം വി​ല​യി​രു​ത്താ​ൻ ഗ​വ​ർ​ണ​ർ വി​വി​ധ വ​കു​പ്പു​ക​ളു​ടെ യോ​ഗം വി​ളി​ച്ച സം​ഭ​വ​ത്തി​ൽ അ​തൃ​പ്തി അ​റി​യി​ച്ച് സ​ർ​ക്കാ​ർ. ചീ​ഫ് സെ​ക്ര​ട്ട​റി ഗ​വ​ർ​ണ​റു​ടെ സെ​ക്ര​ട്ട​റി​യെ വി​ളി​ച്ച് വി​വ​രം ആ​രാ​യു​ക​യും സ​ർ​ക്കാ​രി​ന്‍റെ അ​തൃ​പ്തി അ​റി​യി​ക്കു​ക​യും ചെ​യ്‌​ത​താ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.

ഒ​രു പ്ര​ത്യേ​ക യോ​ഗ​മെ​ന്ന നി​ല​യി​ല​ല്ല ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ച​ത്. യോ​ഗാ​ദി​ന​ത്തെ കു​റി​ച്ചു​ള്ള ആ​ശ​യ​വി​നി​മ​യം മാ​ത്ര​മാ​ണ് ന​ട​ന്ന​തെ​ന്നും ഗ​വ​ർ​ണ​റു​ടെ സെ​ക്ര​ട്ട​റി ചീ​ഫ് സെ​ക്ര​ട്ട​റി​യെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ങ്ങ​ളോ അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളോ സ​ർ​ക്കാ​രി​ന്‍റെ എ​ക്സ്ക്യൂ​ട്ടീ​വ് ചു​മ​ത​ല​ക​ളി​ൽ​പ്പെ​ട്ട​താ​ണ്.

ഭാ​വി​യി​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണ​മെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി ലോ​ക്‌​ഭ​വ​ന് ന​ൽ​കി​യ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.​ യോ​ഗ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഒ​രു​ക്കം വി​ല​യി​രു​ത്താ​ൻ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ ചൊ​വ്വാ​ഴ്‌​ച വി​വി​ധ വ​കു​പ്പു​ക​ളു​ടെ യോ​ഗം നേ​രി​ട്ടു വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു.

ഉ​ന്ന​ത, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​ൻ സം​സ്ഥാ​ന മേ​ധാ​വി​യും സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​മൊ​ക്കെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​കാ​ര്യ​ത്തി​ൽ ഇ​ട​പെ​ട്ട് ഗ​വ​ർ​ണ​റു​ടെ ഈ ​ന​ട​പ​ടി വ​ൻ വി​വാ​ദ​മാ​യി​രു​ന്നു.

Tags : government protest governor

Recent News

Corehub Up